ബെൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാർഡ് വിരമിച്ചു, പിൻവാങ്ങുന്നത് അകാലത്തിൽ

ബെൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാർഡ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 31 വയസ് മാത്രം പ്രായമുള്ള താരം കഴിഞ്ഞ വർഷങ്ങളിൽ പരുക്ക് മൂലം പ്രയാസത്തിലായിരുന്നു. ബെൽജിയത്തിൻ്റെ സുവർണ തലമുറയിൽ പെട്ട താരമാണ്. സമകാലിക ഫുട്ബോളിലെ ഏറ്റവും പ്രതിഭാധനരായ താരങ്ങളിൽ ഒരാളായാണ് വിലയിരുത്തപ്പെട്ടത്. ഖത്തർ ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബെൽജിയം പുറത്തായതിനു പിന്നാലെയാണ് ഹസാർഡിൻ്റെ വിരമിക്കൽ.

തുടക്കം 16 ാം വയസിൽ

നാലാം വയസിൽ നാട്ടിലെ റോയൽ സ്റ്റേഡ് ബ്രൈനോയ് എന്ന അക്കാദമിയിലൂടെ കളി ആരംഭിച്ച ഹസാർഡ് 16ആം വയസിൽ ഫ്രഞ്ച് ക്ലബ് ലിലെയിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. തൊട്ടടുത്ത വർഷം ബെൽജിയം ദേശീയ ടീമിലും ഹസാർഡ് ഇടം നേടി. 2007 മുതൽ 2012 വരെ ലിലെയിൽ തുടർന്ന ഹസാർഡ് 147 മത്സരങ്ങളിൽ കളത്തിലിറങ്ങി. 36 ഗോളുകളും നേടി. 2012ൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയിലെത്തിയ ഹസാർഡ് 2019 വരെ ടീമിൻ്റെ സുപ്രധാന താരമായി തുടർന്നു. ഈ കാലയളവിലാണ് ഹസാർഡ് എന്ന ഫുട്ബോളർ തൻ്റെ പീക്കിലെത്തിയത്. 245 മത്സരങ്ങളിൽ നിന്ന് ഹസാർഡ് 85 ഗോളുകൾ നേടി.

പരിക്കുകൾ, സർജറിയിലെ പിഴവ്

2019ൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലെത്തിയതോടെ ഹസാർഡിൻ്റെ കരിയർ ഇടിയാൻ ആരംഭിച്ചു. പരുക്കുകൾ തുടരെ വേട്ടയാടിയപ്പോൾ ഹസാർഡ് പലപ്പോഴും ബെഞ്ചിലിരുന്നു. പരിശീലകൻ കാർലോ ആഞ്ചലോട്ടിയുമായുള്ള പ്രശ്നങ്ങളും ചില സർജറികളുമൊക്കെ ഹസാർഡിൻ്റെ പ്രകടനത്തെ ബാധിച്ചു. വല്ലപ്പോഴും മാത്രം കളത്തിലിറങ്ങിയ താരം ഇടയ്ക്ക് നിർണായകമായ ചില ഗോളുകൾ നേടിയിരുന്നു. ആകെ റയലിനായി 51 മത്സരങ്ങൾ കളിച്ച ഹസാർഡ് 4 ഗോളുകളാണ് നേടിയബെൽജിയത്തിൻ്റെ അണ്ടർ 15 മുതൽ 19 വരെ എല്ലാ ഏജ് ഗ്രൂപ്പിലും കളിച്ച ഹസാർഡ് ദേശീയ ജഴ്സിയിൽ 126 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടി.

ലീഗ് വൺ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, യൂറോപ്പ ലീഗ്, ലാ ലിഗ, ചാമ്പ്യൻസ് ലീഗ് തുടങ്ങി നിരവധി കിരീടങ്ങൾ നേടിയിട്ടുള്ള ഹസാർഡ് 2018 ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ബെൽജിയം ടീമിൽ അംഗമായിരുന്നു. ഇൻസ്റ്റഗ്രാമിൽ മാത്രം 27 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...