Saturday, February 21, 2026

ബൈപ്പാസിൽ ബൈക്ക് റേസിനിടെ കൂട്ടിയിടി, രണ്ടു യുവാക്കൾ തൽക്ഷണം മരിച്ചു

ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്.വിഴിഞ്ഞം മുക്കോല ബൈപാസില്‍ ഞായറാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം.

അതിവേഗതയില്‍ മത്സരയോട്ടം നടത്തിയ രണ്ട് ബൈക്കുകള്‍ തമ്മിൽ കൂട്ടി മുട്ടിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കളേയും പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിൽ എത്തിച്ചു എങ്കിലും എത്തും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

ബൈക്കുകളുടെ മുന്‍വശം കൂട്ടിയിടിയില്‍ പൂര്‍ണമായി തകര്‍ന്നു. . റോഡിന്റെ ഒരേ വശത്തായാണ് ബൈക്കുകള്‍ വീണുകിടക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ് ബൈക്കുകൾ പറത്തിയത്.

ഈ പ്രദേശത്ത് ബൈക്ക് റേസുകൾ പതിവാണ്. ഞായറാഴ്ച രാവിലെയും ഇത്തരത്തില്‍ ബൈക്ക് റേസ് ഉണ്ടായിരുന്നു. മുക്കോല ബൈപാസില്‍ സ്ഥിരമായി നടക്കാറുള്ള ബൈക്ക് റേസിങ് പൊലീസിനും തലവേദനയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ നാല് ബൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അധികൃതരുടെ കണ്ണു വെട്ടിച്ചാണ് ഇവിടെ പതിവ് മത്സരയോട്ടം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...