രാഷ്ട്രീയ അട്ടിമറിക്ക് പിന്നാലെ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് എതിരായ പ്രതിഷേധങ്ങൾ ഇല്ലാതായി. പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ എല്ലാ അനുമതിയും നല്‍കി. എതിർപ്പുകളും തടസ്സങ്ങളും എല്ലാം നീക്കിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
1.1 ലക്ഷം കോടി രൂപ ചെലവിലാണ് 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതിയും കുടിയൊഴിപ്പിക്കലും സ്ഥലം ഏറ്റെടുക്കലുമായി സങ്കീർണ്ണമായ എതിർപ്പുകളിലായിരുന്നു പദ്ധതി. ഇക്കോ സിസ്റ്റത്തെ മുഴുവൻ ഇല്ലാതാക്കുന്ന പദ്ധതി എന്നായിരുന്നു വിലയിരുത്തൽ
മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള 508 കിലോമീറ്റര്‍ ദൂരം രണ്ടു മണിക്കൂറുകൊണ്ട് താണ്ടുന്ന രീതിയിലാണ് ബുള്ളറ്റ് ട്രെയിന്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലവില്‍ ഈ യാത്രയ്ക്ക് ഏഴു മണിക്കൂര്‍ വേണം. 12 സ്റ്റേഷനുകളാണ് ഇടയ്ക്കുണ്ടാവുക. സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി, ബിലിമോറ, ഭറൂച്ച്, മുംബൈ, താനെ, വിരാര്‍, ബോയ്‌സര്‍, വാപ്പി എന്നിവിടങ്ങളിലായിരിക്കും സ്റ്റേഷനുകള്‍.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ മാറ്റത്തിന് പിന്നാലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലെ എതിർപ്പുകൾ മാഞ്ഞു. രാഷ്ട്രീയ എതിർപ്പ് മൂലം മുഖ്യമന്ത്രിയുടെ ഓഫീസില്‍ കുടുങ്ങിക്കിടക്കുന്ന
പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ ഫയലുകൾ ഇനി സജീവമാവും