മതങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ ശാന്തിയും സമാധാനവും സംരക്ഷിക്കാന്‍ ഇവിടത്തെ മതനിരപേക്ഷത സംരക്ഷിക്കപ്പെടണം. അതിന് മതനിരപേക്ഷത സംരക്ഷിക്കാന്‍ മതരാഷ്ട്രവാദികളെ അകറ്റിനിര്‍ത്തേണ്ടതുണ്ട്. രാജ്യത്ത് വല്ലാത്തൊരു ആശങ്കയും ഭയപ്പാടും ഓരോ ദിവസവും കഴിയുന്തോറും ന്യൂനപക്ഷ വിഭാഗങ്ങളില്‍ ശക്തിപ്പെട്ടുവരുന്ന അവസ്ഥ നാം കാണുന്നു. നമ്മുടെ രാജ്യത്തെ കേന്ദ്രസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ തന്നെ ഇടപെടലുകളാണ് ഇതിന് ഇടയാക്കുന്നത്. ജനങ്ങളുടെ ഐക്യത്തെ തകർക്കുന്ന സംഘടനകള്‍ വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്.
രാജ്യത്ത് മഹാഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. യഥാര്‍ഥത്തില്‍ വര്‍ഗീയവാദികള്‍ രാജ്യത്തിന്റെ താല്‍പര്യത്തിനെതിരായാണ് നിലകൊള്ളുന്നത്. മതവിശ്വാസം ഏതെങ്കിലും രീതിയിൽ വർഗീയതയുമായി താദാത്മ്യം പ്രാപിക്കുന്ന ഒന്നല്ല. എന്നാൽ വർഗീയമായി ജനതയെ ഭിന്നിപ്പിക്കാൻ മതത്തെ ഉപയോഗിക്കുയാണ്.
വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ നമുക്ക് കഴിയണം. തെറ്റിദ്ധരിപ്പിക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട് എന്നത് തിരിച്ചറിയാതിരിക്കുന്നത് സ്വയം ആപത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമായിരിക്കും, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്. മറുവശത്ത് മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു. മതന്യൂനപക്ഷങ്ങളില്‍ പ്രബലമായ രണ്ട് വിഭാഗങ്ങളെയും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍വെച്ച് അതിഹീനമായ രീതിയില്‍ ആക്രമിച്ചത് നമുക്ക് കാണാന്‍കഴിയും. അത്തരത്തിലുള്ള ശക്തികള്‍ക്ക് വലിയതോതില്‍ ഇടപെടാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ മതന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഏതു വര്‍ഗീയതയും സമൂഹത്തിന് ആപത്താണ്, മുഖ്യമന്ത്രി പറഞ്ഞു.
തെറ്റായ ചില വാദഗതികൾ ഈ സമ്മേളനത്തിൽ തന്നെ ഉയർന്നതായി അറിയാൻ കഴിഞ്ഞു. ഇവിടെ എന്റെ ഒരു സുഹൃത്ത് നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം കാണാനിടയായി. അദ്ദേഹം ബംഗാളിൽ 34 വർഷത്തിന് ശേഷം സിപിഐ എമ്മിന് അധികാരം നഷ്‌ടമായ കഥ പറയുന്നുണ്ട്. ന്യൂനപക്ഷ സമ്മേളനത്തിൽ വന്ന് സിപിഐ എമ്മിനെതിരെയാണോ സംസാരിക്കേണ്ടത്. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളെല്ലാം മറന്ന് ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. വർഗീയതയോട് നാം സ്വീകരിക്കേണ്ട നിലപാടാണ് ഇവിടെ ചർച്ച ചെയ്യേണ്ടത്. അദ്ദേഹം പറയുന്നത് സംഘപരിവാരത്തെ നമ്മൾ നേരിടുമെന്നാണ്. ഇന്ന് ഇന്ത്യ നേരിടുന്ന വിപത്ത് അങ്ങിനെ നമ്മൾക്ക് മാത്രമായി നേരിടാവുന്നതല്ല എന്ന് തിരിച്ചറിയണം. അല്ലാത്ത പക്ഷം അത് സ്വയം കുഴിയിൽ ചെന്ന് വീഴുന്നതിന് തുുല്യമാവും. മഴുവോങ്ങി നിൽക്കുന്നവന് കഴുത്തുകാട്ടരുത്.
ആർഎസ്‌എസിന്റേയും സംഘപരിവാരത്തിന്റേയും ആശയങ്ങൾ ഭരണതലത്തിൽ നടപ്പാക്കാനാണ് നീക്കം.എല്ലാം കൈപ്പിടിയിലൊതുക്കാൻ ഒതുക്കാനുള്ള നീക്കം കാണാതിരുന്നുകൂട. ഇതിനെല്ലാമെതിരെ ഒരുമിച്ച് എതിർപ്പുയർത്തേണ്ട ഘട്ടത്തിൽ തെറ്റായ ചിത്രം വരച്ചുകാട്ടരുത്. ന്യൂനപക്ഷങ്ങളിൽ പെട്ട ചിലർ ഈ ഭീഷണിയെ സ്വയം നേരിട്ടുകളയാമെന്ന ധാരണയിൽ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. അത് ആത്മഹത്യാപരമാണ്. മതനിരപേക്ഷ ചിന്താഗതിക്കാരെയെല്ലാം ഒരുമിച്ച് നിർത്തുകയാണ് വേണ്ടത്. ഭിന്നത മൂർചിഛിപ്പിക്കുന്ന തരത്തിലുള്ള ഇടപെടൽ ഗുണകരമാവില്ല. ഇന്ത്യയിൽ ഒരു മതവും മറ്റൊന്നിന് മുകളിലും കീഴിലുമല്ല. എന്നാൽ ഈ കാഴ്‌ചപ്പാടിനെ നിയമനിർമാണങ്ങളിലൂടെയും അധികാരം ഉപയോഗിച്ചും അട്ടിമറിക്കാനാണ് ശ്രമം. പൗരത്വനിയമദേഭഗതി പോലുള്ളവ ഇന്ത്യയിൽ സംഭവിക്കാൻ പാടില്ലാത്താണ്. മതന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഇന്ത്യയിൽ പാലിക്കപ്പെട്ടേ മതിയാകൂ. എല്ലാ പൗരന്മാർക്കും നിർഭയത്തോടെ ജീവിക്കാനാകണം. വേർതിരിവും ഭേദചിന്തയുമില്ലാത്ത ഇടമായി മാറാൻ കഴിയണം.
ആര്‍എസ്എസിന്റെ ആശയങ്ങള്‍ ഇന്ന് ഭരണതലത്തില്‍ നടപ്പാക്കപ്പെടുകയാണ്. ഓരോ രംഗവും കൈയ്യടക്കപ്പെടുകയാണ്. അവരുടെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് ശ്രമം നടത്തുകയാണ്. അക്കാര്യത്തില്‍ കേരളം വേറിട്ടുനില്‍ക്കുകയാണ്. മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഒന്നിച്ച് അതിനെ എതിര്‍ക്കാനാണ് ശ്രമിക്കുന്നത്. ആ സമയത്ത് തെറ്റായ ഒരു ചിത്രം വരച്ചുകാട്ടുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് വര്‍ഗീയതയെ പ്രതിരോധിക്കാന്‍ സിപിഎം സ്വീകരിക്കുന്ന സമീപനം എന്താണെന്ന് വ്യക്തമാണ്. മഹാവിപത്തിനെ നേരിടാന്‍ നേരിയ ഭിന്നതകളെല്ലാം മാറ്റിവെച്ച് നമുക്ക് മതനിരപേക്ഷതയുടെ ഭാഗമായി അണിനിരക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


