Saturday, February 21, 2026

ഭീമ കൊറേഗാവ് കേസിൽ കവി വരവര റാവുവിന് ജാമ്യം

ഭീമ കൊറേഗാവ് കേസില്‍ തടവിലിട്ട കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് സുപ്രീംകോടതി ജാമ്യം. ആരോഗ്യ കാരണങ്ങളാല്‍ സ്ഥിരം ജാമ്യം അനുവദിക്കാന്‍ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് വരവര റാവു സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് പെറ്റീഷനിലാണ് വിധി. ജസ്റ്റിസുമാരായ യു.യു ലളിത്, അനിരുദ്ധ ബോസ്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

വരവര റാവുവിന്റെ പ്രായം, ആരോഗ്യ സ്ഥിതി, രണ്ടര വര്‍ഷക്കാലത്തെ കസ്റ്റഡി കാലയളവ് എന്നിവയെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്ന് മാസത്തിന് ശേഷം കീഴടങ്ങണമെന്ന മുംബൈ ഹൈക്കോടതി നിബന്ധന നീക്കി.

പ്രത്യേക എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ മുംബൈ വിടരുതെന്നും സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. ഇഷ്ടമുള്ള വൈദ്യസഹായം സ്വീകരിക്കാം. എന്‍ഐഎയുമായി സമ്പര്‍ക്കംപുലര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. കേസിന്റെ മെറിറ്റിനെ ഇത് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...