തിരുവനന്തപുരം കഠിനംകുളത്തെ കന്യാസ്ത്രീകൾക്കായുള്ള കോണ്‍വെൻ്റ് ഹോസ്റ്റലില്‍ കയറി പെൺകുട്ടികളെ പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ ബലംപ്രയോഗിച്ച് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.
സംഭവത്തില്‍ മൂന്ന് പേരെ കഠിനംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
വലിയതുറ സ്വദേശികളായ മെഴ്‌സണ്‍, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കോണ്‍വെന്റിന്റെ മതില്‍ ചാടി മൂന്നുപേരും പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറിയിലേക്ക് കയറി. അവിടെ വെച്ച് മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി.
പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവര്‍ക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.


