സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തൃശ്ശൂര്‍ പൂരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് മാറ്റിവെച്ചു.
ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വെടിക്കെട്ട് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ എല്ലാം മഴയിൽ കുതിർന്നു. വെടിക്കെട്ടിൻ്റെ പുതുക്കിയ സമയം പിന്നീട് അറിയിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
കുടമാറ്റ സമയം മുതല്‍ തൃശ്ശൂരില്‍ നേരിയ മഴ ഉണ്ടായിരുന്നു. വൈകീട്ടോടെ മഴ ശക്തമായി. അത് രാത്രി വൈകിയും തുടര്‍ന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.


