മാറ്റത്തിന് സമ്മതിച്ച് ആപ്പിൾ; സി ടൈപ്പ് ചാർജിങ് പോർട്ട് ഉടൻ

യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട് ഉള്‍പ്പെടുത്തിയുള്ള ഐഫോണുകള്‍ താമസിയാതെ പുറത്തിറക്കുമെന്ന് ആപ്പിള്‍. നിലവില്‍ ലൈറ്റ്‌നിങ് പോര്‍ട്ട് ഉള്ള ഐഫോണുകളാണ് കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ ഭൂരിഭാഗം സ്മാര്‍ട്‌ഫോണ്‍ കമ്പനികളും ഉപയോഗിക്കുന്ന ടൈപ്പ് സി കേബിളുകള്‍ ഐഫോണുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.

വാള്‍സ്ട്രീറ്റ് ജേണലിന്റെ വാര്‍ഷിക ടെക്ക് ലൈവ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ആപ്പിളിന്റെ വേള്‍ഡ് വൈഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്‌വിയാക് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

2024-ഓടുകൂടി എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും യുഎസ്ബി ടൈപ്പ്-സി സ്ലോട്ട് നിര്‍ബന്ധമാക്കിയുള്ള യൂറോപ്യന്‍ യൂണിയന്റെ നിയമം പാലിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും ഇതേ ആവശ്യം ഉയർന്നിരുന്നു.

വ്യത്യസ്തതയ്ക്ക് വേണ്ടിയുള്ള രൂപം ഫോൺ ചാർജ് ചെയ്യുന്നതിന് പ്രയാസം സൃഷ്ടിച്ചിരുന്നു. ആപ്പിൾ ചാർജർ തന്നെ സൂക്ഷിക്കേണ്ടി വന്നു. ഇത് വിപണിയിലെ വ്യത്യസ്തത നിലനിർത്തി എങ്കിലും ഉപയോഗിക്കുന്നവരെ സംബന്ധിച്ച് പ്രയാസകരമായിരുന്നു.

ഇതിനകം തന്നെ മാക്ക് കംപ്യൂട്ടറുകളും വിവിധ ഐപാഡ് മോഡലുകളും ടൈപ്പ് സി പോര്‍ട്ട് ഉള്‍പ്പെടുത്തിയാണ് ആപ്പിള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...