മാസ്ക് ധരിക്കുന്നത് ഇനിമുതൽ ഒഴിവാക്കാം എന്ന വാർത്ത നിഷേധിച്ച് കേന്ദ്രം. മാസ്ക് ധരിക്കുന്നതും കൈ കഴുകുന്നതും അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചുവെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് നിഷേധിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ നിയന്ത്രണങ്ങൾ തുടർന്നും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

മാസ്ക് ധരിക്കലിലും കൈകള്‍ വൃത്തിയാക്കലിലും ഉള്‍പ്പെടെ ഇളവുകള്‍ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് വാസ്തവമല്ല. കൊവിഡ് പ്രതിരോധത്തിനായി മാസ്ക് ഉപയോഗിക്കുന്നത് തുടരണം എന്നാണ് ട്വീറ്റ്
കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയെന്നായിരുന്നു വാർത്ത. ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ പേരിലാണ് വാർത്ത ആദ്യം പുറത്ത് വിട്ടത്. എന്നാൽ തുടർന്ന് ഇത് തിടുക്കപ്പെട്ട് പിൻവലിച്ചു.
https://twitter.com/MoHFW_INDIA/status/1506533485632098307?s=20&t=YlP5MUoB6rA-Ju2P8lkIrg