Friday, February 20, 2026

മുസ്ലിം പെൺകുട്ടികൾ ഋതുമതിയായിരുന്നാൽ വിവാഹം സാധൂവാകുമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി പുന:പരിശോധിക്കുന്നു

 ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് പതിനെട്ടുവയസ് ആയില്ലെങ്കിലും വിവാഹം കഴിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വിശദമായി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം.

പതിനാറു വയസുകാരിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് ഋതുമതിയായിരുന്നു എന്നതിനാൽ മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹം കഴിക്കാന്‍ അനുമതി നല്‍കിയ പഞ്ചാബ്- ഹരിയാണ ഹൈക്കോടതി വിധിയാണ് പരിശോധിക്കുന്നത്. വിശദമായി വാദം കേള്‍ക്കാന്‍ സീനിയര്‍ അഭിഭാഷകന്‍ രാജശേഖര റാവുവിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. നവംബറില്‍ കേസില്‍ വിശദമായ വാദംകേള്‍ക്കും

പഞ്ചാബ്- ഹരിയാണ ഹൈക്കോടതി ഉത്തരവിനെതിരേ ദേശീയ ബാലാവകാശ കമ്മിഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ശൈശവ വിവാഹം തടയുന്നതിനുള്ള നിയമത്തിന്റെയും പോക്‌സോ നിയമത്തിന്റെയും വ്യവസ്ഥകള്‍ക്ക് എതിരാണ് ഹൈക്കോടതി വിധി. ഇതു ഗൗരവമേറിയ വിഷയമാണ്. അതിനാല്‍ തന്നെ ഹൈക്കോടതി വിധിയിലെ രണ്ട് ഖണ്ഡികകള്‍ സ്റ്റേ ചെയ്യണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ആവശ്യപ്പെട്ടു.

ഇസ്ലാമിക നിയമപ്രകാരം, പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹം കഴിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് മുസ്‌ലിം വ്യക്തിനിയമപ്രകാരം മാതാപിതാക്കളുടെ അനുമതി ഇല്ലെങ്കിലും വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതിയും സമീപകാലത്ത് വിധിച്ചിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...