മുഹമ്മദ് ബിൻ സൽമാൻ സൗദി പ്രധാനമന്ത്രി

സൗദി അറേബ്യയിൽ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.

തൻ്റെ രണ്ടാമത്തെ മകന്‍ ഖാലിദ് രാജകുമാരനെ പ്രതിരോധ മന്ത്രിയായും പ്രഖ്യാപിച്ചു. ഇളയ മകന്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഊര്‍ജ മന്ത്രിയായും നിയമിതനായി.

പ്രധാനമന്ത്രി സ്ഥാനത്തെത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ പ്രതിരോധ മന്ത്രിയായിരുന്നു. ഖാലിദ് രാജകുമാരന്‍ ഉപപ്രതിരോധമന്ത്രി സ്ഥാനത്തു നിന്നാണ് മുഖ്യ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്.

സൌദി മന്ത്രിസഭാ യോഗങ്ങളില്‍ സല്‍മാന്‍ രാജാവ് തന്നെയാകും അധ്യക്ഷത വഹിക്കുക എന്നും സൗദി സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.

37 കാരനായപ്രധാനമന്ത്രി സൽമാൻ നിയമ ബിരുദ ധാരിയാണ്. രാജാവിൻ്റെ ആറു മക്കളിൽ മൂത്തയാളാണ്.

പുതിയ പ്രതിരോധ മന്ത്രിയായ ഖാലിദ് രാജകുമാരന്‍ നേരത്തെ വാഷിങ്ടണില്‍ സൗദി സ്ഥാനപതിയായിട്ടുണ്ട്.

സൌദി അറേബ്യയെ ഗ്ലോബൽ ഇൻവെസ്റ്റ്മെൻ്റ് പവർ ഹൌസാക്കി മാറ്റുമെന്ന് സ്ഥാന ലഭ്യതയോടെ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. ഏഷ്യ യൂറോപ്പ് ആഫ്രിക്ക വൻകരകൾക്ക് നടുവിലാണ് സൌദിയുടെ സ്ഥാനം. ഇത് ലോക സാമ്പത്തിക രംഗത്ത് നേട്ടങ്ങൾക്കായി പ്രയോജനപ്പെടുത്തും. സാമ്പത്തിക സ്രോതസുകളിൽ വൈവിധ്യവൽക്കരണം കൊണ്ടു വരും.

രാജ്യത്തെ യഥാർത്ഥമായ സമ്പത്ത് ഇവിടെ വളർന്നു വരുന്ന യുവ തലമുറയാണ്. അവർ ലോകത്തെ ഇനിയും വിസ്മയിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ യുഎഇ,ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യ തലവന്‍മാര്‍ അഭിനന്ദിച്ചു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...