വീഡിയോ
മൈസൂരിൽ നാട്ടിൽ ഇറങ്ങിയ പുലി ബൈക്ക് യാത്രികനെയും രക്ഷപെടുത്താൻ എത്തിയയാളെയും ആക്രമിച്ചു. ഫോറസ്റ്റ് ഓഫീസര്‍മാരായ സുശാന്ത നന്ദയും സാകേത് ബഡോളയുമാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത് പുള്ളിപ്പുലി ഒരു നായയെ പിന്തുടരുന്നതായാണ്. ആളുകള്‍ ശബ്ദമുണ്ടാക്കുന്നതും കേള്‍ക്കുന്നു. റോഡിലൂടെ പോയ ബൈക്കിന് പുറകെ പിന്തുടര്‍ന്ന പുലി അപകടമുണ്ടാക്കുന്നു. യാത്രക്കാരനും കുട്ടിയും നിലത്ത് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതു കണ്ട് ഓടി എത്തിയയാൾ പുലിയെ കല്ലുകൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു. എങ്കിലും അയാൾക്ക് നേരേയും പുലി പാഞ്ഞടുത്തു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പുലിയെ മയക്കി പിടികൂടിയത്.


