സ്വര്‍ണക്കടകളില്‍ മോഷണം പതിവാക്കിയ യുവതികൾ കൊയിലാണ്ടിയിൽ കവർച്ചാ ശ്രമത്തിനിടെ പിടിയിലായി. ആന്ധ്രാ സ്വദേശികളായ യുവതികളെ സ്വർണ്ണക്കടക്കാരുടെ ജാഗ്രതയിൽ വലയിലാക്കുകയായിരുന്നു. ഏറെ നാളായി പൊലീസ് തിരയുന്ന പ്രതികളെ ജ്വല്ലറി ജീവക്കാർ തിരിച്ചറിഞ്ഞ് പൊലീസിൽ വിവരം നൽകുകയായിരുന്നു. കഴിഞ്ഞദിവസം കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ നിന്ന് മോഷണം നടത്തി കടന്നുകളഞ്ഞ യുവതികളെ തിരയുന്നതിനിടെ ജ്വല്ലറി കൂട്ടായ്മയുടെ ജാഗ്രതയാലാണ് തിരിച്ചറിഞ്ഞ് പൊലീസിൽ എത്തിച്ചത്.
കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയാണ് ഇവർ എത്തിയത്. യുവതികളെ പെരുമാറ്റവും മുഖ സാദൃശ്യവും കണ്ട് സംശയിച്ച് വിവരം കൈമാറി. തുടന്ന് ഗ്രൂപ്പിലെ ചിത്രങ്ങളുമായി ഒത്തു നോക്കി. കണ്ണൂര്‍ തളിപ്പറമ്പിലെ ജ്വല്ലറിയില്‍ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് തിരിച്ചറിയാൻ സഹായകമായി. എന്നാൽ ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരു സ്ത്രീ ഓടി രക്ഷപെട്ടു. തുടർന്ന് ജ്വല്ലറി ഉടമ മറ്റ് രണ്ട് യുവതികളെയും കടയില്‍ തടഞ്ഞു വെച്ചു. വിവരമറിയിച്ചതോടെ പിങ്ക് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
പിടിയിലായ ആന്ധ്രാ സ്വദേശികളായ സഹോദരിമാർ കനിമൊഴി(38), ആനന്ദി(40) എന്നിവരെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം തളിപ്പറമ്പ് പോലീസിന് കൈമാറി. രാത്രി കാലങ്ങളില്‍ ലോറികളില്‍ സഞ്ചരിച്ചാണ് ഇവര്‍ സ്ഥലങ്ങള്‍ മനസ്സിലാക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ഇവര്‍ക്ക് പിന്നില്‍ ശക്തമായ ശൃംഖല ഉണ്ടെന്ന് കരുതുന്നു.


