രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 8.3 ശതമാനമായി ഉയര്‍ന്നു. 16 മാസത്തിനിടെയുള്ള ഏറ്റവും കൂടിയ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. എട്ട് ശതമാനമായിരുന്നു കഴിഞ്ഞ മാസത്തെ നിരക്ക്.
നഗരങ്ങളിലെ തൊഴിലില്ലായ്മ ഡിസംബറില്‍ 8.96 ശതമാനത്തില്‍ നിന്ന് 10.09 ശതമാനമായി ഉയര്‍ന്നു. ഗ്രാമപ്രദേശങ്ങളില്‍ 7.44 ശതമാനമായിരുന്നത് 7.55 ശതമാനമായി ഉയര്‍ന്നുവെന്നും കണക്കുകകള്‍ വ്യക്തമാക്കുന്നു.
ഡിസംബറില്‍ 37.1 ശതമാനത്തിന്റെ വര്‍ധനവാണ് തൊഴിലില്ലായ്മ നിരക്കിലുണ്ടായത്. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ നിരക്കാണിതെന്നും സിഎംഐഇ മാനേജിങ് ഡയറക്ടര്‍ മഹേഷ് വ്യാസ് പറഞ്ഞു.



