ലജ്ജിക്കേണ്ടത് ഞാനല്ല എന്നോട് അത് ചെയ്തയാൾ – ഖുശ്ബു

കുട്ടിക്കാലത്ത് അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നു വെളിപ്പെടുത്തിയതില്‍ സ്വയം ലജ്ജിക്കേണ്ടതില്ലെന്ന്‌ നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു.

‘എനിക്കു നേരിടേണ്ടി വന്ന അനുഭവം സത്യസന്ധമായി പറയുകയാണ് ഞാന്‍ ചെയ്തത്. അതില്‍ എനിക്ക് ലജ്ജ തോന്നുന്നില്ല. ഞാന്‍ അല്ല എന്നോടിത് ചെയ്തയാളാണ് ലജ്ജിക്കേണ്ടത്. ‘ സ്ത്രീകള്‍ അവര്‍ക്കു നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു സംസാരിക്കണം.

തങ്ങള്‍ നേരിടേണ്ടി വരുന്നദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറയാന്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കണമെന്നാണ് തന്റെ വെളിപ്പെടുത്തലിലൂടെ ആഗ്രഹിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.

ഖുശ്ബുവിനെ ദേശീയ വനിതാ കമ്മിഷന്‍ അംഗമായി തിരഞ്ഞെടുത്തത് അടുത്തിടെയാണ്. 2010-ല്‍ രാഷ്ട്രീയത്തിലെത്തിയ ഖുശ്ബു കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്നു. 2020 ഒക്ടോബറിൽ ബി.ജെ.പി.യിലേക്ക് കൂറു മാറി. തുടർന്നാണ് കമ്മിഷൻ അംഗമാവുന്നത്.

കഴിഞ്ഞ ദിവസമാണ് എട്ടുവയസ്സുള്ളപ്പോള്‍ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു അഭിമുഖത്തില്‍ ഖുശ്ബു വെളിപ്പെടുത്തിയത്. ബാല്യത്തിലെ പീഡനം ജീവിതത്തിലെന്നെന്നും മുറിവേല്‍പ്പിച്ചുവെന്നും ഭാര്യയെയും മക്കളെയും തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്ന് കരുതിയ ആളായിരുന്നു അച്ഛനെന്നും ഖുശ്ബു വെളിപ്പെടുത്തിയിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...