996ല്‍ ബീഹാറില്‍ നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസില്‍ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ചൊവ്വാഴ്ച വിധി പറയും. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവാണ് കേസിലെ മുഖ്യപ്രതി. അദ്ദേഹം നേരിട്ട് കോടതിയില്‍ ഹാജരാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. (lalu)
ഡൊറാന്‍ഡ ട്രഷറിയില്‍നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ലാലു പ്രസാദ് യാദവിന് ആദ്യ നാലു കേസുകളിലും തടവുശിക്ഷ വിധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അദ്ദേഹം ജാമ്യത്തിലാണ്. 2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണു ലാലുവിനു ജാമ്യം അനുവദിച്ചത്.
ലാലു ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്. കാലിത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ ഹാജരാക്കി സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നായി 940 കോടിയിലേറെ രൂപ പിന്‍വലിച്ചതായിട്ടാണ് കണ്ടുപിടിച്ചത്. ബിഹാർ രാഷ്ട്രീയത്തിൻ്റെയും ഗതിമാറ്റിയ കേസാണ് കാലിത്തീറ്റ കുംഭകോണം.