ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാന്‍ സർക്കുലുറുമായി കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്ന കണ്ടെത്തലിലാണ് മൃഗ സംരക്ഷണ ബോര്‍ഡ് അറിയിപ്പ്. പശു ഇന്ത്യന്‍ സംസ്‌കാരത്തിൻ്റെ നട്ടെല്ലാണെന്നും ചൂണ്ടിക്കാട്ടുന്നു.
വേദ സംസ്കാരം സംരക്ഷണം
പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാമെന്ന് മൃഗ സംരക്ഷണ ബോര്‍ഡിന്റെ സര്‍ക്കുലറില്‍ പറയുന്നു.
ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയത്.
ഫെബ്രുവരി 14-ന് വാലന്റൈന്‍സ് ഡേ ആയാണ് ലോകം മുഴുവൻ ആഘോഷിക്കപ്പെടുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മൊത്ത് സംരക്ഷണം ഏറ്റെടുത്ത് ഹിന്ദുത്വ സംഘടനകൾ അടുത്ത കാലത്ത് അക്രമം തുടങ്ങിയിരുന്നു. വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കള്‍ക്ക് നേരെ ആക്രമണം പതിവായി. ഇതിനു തുടർച്ചയായാണ് കേന്ദ്ര സർക്കുലർ കൂടി എത്തുന്നത്.



