മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ അഡീഷണല്‍ ജഡ്ജിയായി നിയമിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കി.
വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്കെതിരായ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുസ്ലീം, ക്രിസ്ത്യൻ ന്യുനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയതിന് വിമര്‍ശനം നേരിട്ടയാളാണ് വിക്ടോറിയ ഗൗരി. ബി.ജെ.പി. മഹിളാ മോര്‍ച്ച നേതാവ് കൂടിയാണ് വിക്ടോറിയ ഗൗരി എന്ന വിവരങ്ങൾ ചൂണ്ടികാട്ടിയാണ് ഇവർക്കെതിരായ ഹരജി.
രാഷ്ട്രപതിക്കും സുപ്രീം കോടതി കൊളീജിയത്തിനും ഇവരെ കുറിച്ച് അഭിഭാഷകർ പരാതി നൽകിയിരുന്നു. ഭാരതീയ ജനതാ പാർട്ടി മഹിളാ മോർച്ച ജനറൽ സെക്രട്ടറി കൂടിയാണ് ഇവർ. ആർ എസ് എസ് പബ്ലിക്കേഷനിൽ വിക്ടോറിയ ഗൌരി എഴുതിയ ലേഖനവും അവരുടെ അഭിമുഖത്തിലെ അഭിപ്രായ പ്രകടനങ്ങളും ഹരജിക്കാർ ചൂണ്ടികാട്ടിയിട്ടുണ്ട്.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ അഭിഭാഷകയായ വിക്ടോറിയ ഗൗരി ഉള്‍പ്പെടെ അഞ്ചുപേരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ജനുവരി 17-നാണ് സുപ്രീംകോടതി കൊളീജിയം പട്ടിക നൽകിയത്. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് അഭിഭാഷകരെയും രണ്ട് ജുഡീഷ്യല്‍ ഓഫീസര്‍മാരും ഉള്‍പ്പടെ അഞ്ച് പേരെ മദ്രാസ് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ച് ഉത്തരവിറക്കി.
ബാറിലെ സഹപ്രവർത്തകർ നൽകിയ പരാതി
അഭിഭാഷകയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കാനുളള ശുപാര്‍ശയ്ക്കെതിരായ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഇങ്ങനെയൊരാളെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് അധാര്‍മികമാണെന്നും ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയിലെ ചില അഭിഭാഷകരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഈ ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് സീനിയര്‍ അഭിഭാഷകന് രാജു രാമചന്ദ്രന് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു


