വിദ്യാർഥിനിയെ പുലി കടിച്ചു കൊന്നു

മൈസൂരുവിൽ കോളേജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചുകൊന്നു. ടി നരസിപുര താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ മേഘ്‌നയാണ് മരിച്ചത്. അടുത്തിടെ ഇവിടെ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പെൺകുട്ടിയാണ്.

വ്യാഴാഴ്‌ച രാത്രി ഏഴിന്‌ വീട്ടില്‍നിന്ന്‌ കൃഷിയിടത്തിലേക്ക്‌ പോകുമ്പോഴായിരുന്നു പുലിയുടെ ആക്രമണം. കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ ഏഴുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചു. അടുത്തിടെ നരസിപുര താലൂക്കിൽ മറ്റൊരു പെൺകുട്ടിയും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...