ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. വി.ആര്. കൃഷ്ണ തേജ് ആലപ്പുഴ കളക്ടറാകും. സപ്ലൈകോയില്‍ ജനറല്‍ മാനേജറായാണ് ശ്രീറാമിൻ്റെ പുതിയ നിയമനം. പ്രളയ സമയത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവർത്തന മികവിൽ അഭിനന്ദനം നേടിയ വ്യക്തിയാണ് കൃഷ്ണ തേജ്.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ പൊതുവായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്നയാളെ കളക്ടറാക്കിയതിലൂടെ നിയമലംഘകര്‍ക്ക് സംരക്ഷണം നൽകുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷവും മാധ്യമ സംഘടനകളും രംഗത്ത് എത്തിയിരുന്നു.
മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്. കൊലക്കേസില്‍ പ്രതിയായ ശ്രീറാമിന്റെ സസ്പെന്ഷന് കഴിഞ്ഞതോടെ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. അതിന് പിന്നാലെയാണ് ആലപ്പുഴ ജില്ലാ കലക്ടറായി നിയമനം നൽകിയത്.
ശ്രീറാമിന്റെ ഭാര്യ രേണു രാജിന് തൊട്ടടുത്ത ജില്ലയായ എറണാകുളത്തും കലക്ടറായി നിയമനം നല്‍കിയിട്ടുണ്ട്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം മദ്യപിച്ച അമതിവേഗയിൽ ഓടിച്ച കാറിച്ച് കെ.എം.ബഷീർ മരിക്കുന്നത്. വാഹന ഉടമയായ വഫ ഫിറോസും ഒപ്പമുണ്ടായിരുന്നു. ഇവർ കേസിൽ രണ്ടാം പ്രതിയാണ്. കുറ്റം ചെയ്തതിന് പിറകെ തൻ്റെ സ്വാധീനം ഉപയോഗിച്ച് അതിൽ നിന്ന് രക്ഷപെടാനുള്ള ശ്രമങ്ങളും നടത്തിയാതായി ആരോപണം ഉയർന്നിരുന്നു.


