ശ്രീശാരദാ മഠത്തിന്റെയും രാമകൃഷ്ണ ശാരദാ മിഷന്റെയും അധ്യക്ഷ ഭക്തി പ്രാണാ മാതാജി അന്തരിച്ചു. കൊല്‍ക്കത്ത രാമകൃഷ്ണ മിഷന് സേവാ പ്രതിഷ്ഠാനില്‍ ഡിസംബര്‍ 11 ന് രാത്രിയായിരുന്നു അന്ത്യം.
1920 ഒക്ടോബറില്‍ ജനിച്ച ഇവരുടെ പൂര്‍വ്വാശ്രമത്തിലെ പേര് കല്യാണി ബാനര്‍ജി എന്നായിരുന്നു. 1950ല്‍ രാമകൃഷ്ണ മിഷന്റെ കീഴിലായിരുന്ന മാതൃഭവന്‍ ആശുപത്രിയില്‍ സന്നദ്ധ സേവികയായി ചേര്‍ന്നു. മിഷന് പിന്നിട് ഈ സ്ഥാപനത്തിന്റെ ചുമതല നല്കി.
1954 ല്‍ ശാരദാ മഠം തുടങ്ങിയ ശേഷം ശങ്കരാനന്ദ സ്വാമികളില്‍ നിന്ന് സന്യാസദീക്ഷ സ്വീകരിച്ചു. 1959ല്‍ ശാരദാ മഠത്തിന്റെയും രാമകൃഷ്ണശാരദാമിഷന്റെയും ട്രസ്റ്റിയായി തെരെഞ്ഞെടുക്കപ്പെട്ടു. 1961ല്‍ രാമകൃഷ്ണ, മാതൃഭവന്‍ ആശുപത്രി ശാരദാമിഷനു കൈമാറുകയും സെക്രട്ടറിയായി ചുമതലയേല്‍ക്കുകയും ചെയ്തു. 2009 വരെ ചുമതല സ്ഥാനത്തില്‍ തുടര്‍ന്നു. 1998 ല്‍ ശാരദാമഠത്തിന്റെയും മിഷന്റെയും സഹ അധ്യക്ഷയായും 2009ല്‍ അധ്യക്ഷയായും ചുമതലയേറ്റു.


