സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന നെറ്റ് ഫ്ലിക്സ് വെബ് സീരിസ് ‘ഹീരാമണ്ഡി’യുടെ ടീസര്‍ പുറത്തിറക്കി.
മനീഷ കൊയ്രോള, അതിഥി റാവു, സോനാക്ഷി സിന്‍ഹ, ഷര്‍മിന്‍ സേഗല്‍, റിച്ച ഛദ്ദ, സഞ്ജീത ഷേക്ക് എന്നിങ്ങനെയാണ് താരനിര. Gangubai Kathiawadi ക്ക് ശേഷ തുടങ്ങുന്ന ബൻസാലിയുടെ ബൃഹത് പദ്ധതിയാണ്.
കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രോജക്ടുകളില്‍ ഒന്നാണ് ഹീരാമണ്ഡിയെന്നാണ് സഞ്ജയ് ലീല ബന്‍സാലി വിശേഷിപ്പിച്ചത്. എട്ട് എപ്പിസോഡുകളാണ്. ഓരോ എപ്പിസോഡും ഒരു സിനിമ പോലെ കഠിനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
സ്വാതന്ത്രത്തിന് മുൻപുള്ള കഥയാണ്. ലാഹോറിലെ പതിനേഴാം നൂറ്റാണ്ടിലെ രാജകീയ അഭിസാരികമാരുടെ തെരുവാണ് ഹരാമണ്ഡി.


