ക്ലൗഡ് ബർസ്റ്റ് ഫെസ്റ്റിവലിൻ്റെ ഭാഗമായി സണ്ണിലിയോൺ കേരളത്തിൽ ആദ്യമായി പരിപാടി അവതരിപ്പിക്കാൻ എത്തുന്നു. ആഗസ്ത് 13 ന് കൊച്ചിയിലും 15 ന് തിരുവനന്തപുരത്തും സ്റ്റേജ് ഷോയിൽ പങ്കെടുക്കും.
മൂന്ന് സെഗ്മെന്റുകളായാണ് ക്ലൗഡ് ബര്‍സ്റ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇരുപത്തിയഞ്ചിലധികം കലാകാരന്മാര്‍ ആറുമണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റേജില്‍ പ്രോഗ്രാമുകളുമായി എത്തും.
ഈ മണ്‍സൂണ്‍ ഉത്സവത്തിന്റെ അവസാനഘട്ടത്തില്‍ നടക്കുന്ന ഇലക്ട്രോണിക് മ്യൂസിക്കിനനുസരിച്ചാണ് സണ്ണി ലിയോണിയുടെ പെര്‍ഫോമന്‍സ് അരങ്ങേറുക. കേരളത്തില്‍ ആദ്യമായാണ് അവര്‍ ഇത്തരത്തിലുള്ള ഒരുപരിപാടി എന്ന് സംഘാടകർ പറഞ്ഞു.
ബ്ലെസ്‌ലി, ഫെജോ, ഇമ്പാച്ചി, എം.സി. കൂപ്പര്‍ (ജനപ്രിയ ഹിപ്‌ഹോപ് ഇന്‍ഡി ആര്‍ടിസ്റ്റുകള്‍, അജയ് സത്യന്‍ (സ്റ്റാര്‍ സിംഗര്‍ ഫെയിം), ഫൈസല്‍ റാസി (പൂമരം) ഫെയിം തുടങ്ങിയ കലാകാരന്മാരുടെ പ്രകടനങ്ങള്‍ക്ക് ഒപ്പമാവും ഷോ.
ഇമാജിനേഷന്‍ ക്യൂറേറ്റീവ്‌സ് ആണ് പരിപാടി ഒരുക്കുന്നത്. വൈകിട്ട് നാലിന് ആരംഭിക്കും. ഈ ടീമിന്റെ അതേ പരിപാടി 14ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറും.