സഹകരണ ബാങ്കിൽ ജീവനക്കാരിയെ പീഡിപ്പിപ്പച്ച കേസിൽ കോർപ്പറേഷൻ കൗണ്‍സിലർ അറസ്റ്റിൽ

സഹകരണ ബാങ്ക് ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി.വി. കൃഷ്ണകുമാര്‍ അറസ്റ്റില്‍. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ ബുധനാഴ്ച പോലീസ് പിടികൂടുകയായിരുന്നു.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കാണ്.

ഉച്ചയ്ക്ക് ഒരുമണിയോടെ ആളൊഴിഞ്ഞപ്പോൾ ബാങ്കിലെത്തിയ കൃഷ്ണകുമാര്‍ കടന്നുപിടിക്കുകയും എതിര്‍ത്തപ്പോള്‍ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. ഏതാനും ദിവസം മുമ്പാണ് കൃഷ്ണകുമാറിനെതിരേ ജീവനക്കാരി പരാതി നല്‍കിയത്.

സെക്രട്ടറിയും മറ്റുജീവനക്കാരും പുറത്തുപോയ സമയത്താണ് പ്രതി ബാങ്കിലെത്തിയത്. തുടര്‍ന്നാണ് ബാങ്കില്‍ ഒറ്റയ്ക്കായിരുന്ന ജീവനക്കാരിയെ പീഡിപ്പിച്ചതെന്നും പരാതിയിലുണ്ടായിരുന്നു. സംഭവത്തില്‍ ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചശേഷമാണ് എടക്കാട് പോലീസ് കേസെടുത്തത്. ഇതിനുപിന്നാലെ പ്രതി ഒളിവില്‍പോവുകയായിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...