സിനിമാ ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജിന് അപകടത്തിൽ പരിക്കേറ്റു. മറയൂരിൽ ‘വിലായത്ത് ബുദ്ധ’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ശസ്ത്രക്ക്രിയ വേണ്ടി വരും എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.
ശ്രീനാഥ് ഭാസി പുറത്ത്, ഷെയ്ൻ നിഗമം അകത്ത്
ഇന്ന് കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിന്റെ തീയതി മുൻകൂട്ടി അറിയിച്ചിട്ടും അഞ്ചോളം സിനിമകളുടെ ഷൂട്ടിംഗ് ഇന്ന് നടത്തിയിൽ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഫോണിൽ വിളിച്ച് അമ്മ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇന്ന് ഷൂട്ടിംഗ് നടത്തിയതിനാൽ ചില താരങ്ങൾക്ക് യോഗത്തിൽ പങ്കെടുക്കാനായിരുന്നില്ല. തുടർന്നാണ് അമ്മ പ്രതിഷേധം അറിയിച്ചത്.
നടൻ ശ്രീനാഥ് ഭാസിക്ക് തൽക്കാലം അംഗത്വം നൽകേണ്ടെന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണ. ശ്രീനാഥിനെതിരെ നിർമ്മാതാക്കളുടെ വിലക്ക് നിലനിൽക്കേയാണ് ‘അമ്മ’യുടെ നടപടി. നിർമ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ച ശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിക്കും. നടൻ ഷെയ്ൻ നിഗമും നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തുടർ ചർച്ചകളുമായി മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനമായി. നടി നിഖില വിമൽ ഉൾപ്പെടെ ഏഴ് പേർക്ക് ‘അമ്മ’യിൽ പുതുതായി അംഗത്വം നൽകി
പരിക്ക് സംഘട്ടനത്തിനിടെ
ഡബിള്‍ മോഹനന് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബസ്റ്റാൻ്റിൽ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം.
തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് വിലായത്ത് ബുദ്ധ. അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ എന്ന പ്രത്യേകതയും ‘വിലായത്ത് ബുദ്ധ’യ്ക്കുണ്ട്. സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനുമായിരുന്ന ജയന് നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി.ആര് ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.


