ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സിൽവർലൈൻ ചർച്ച. സിൽവർലൈൻ പദ്ധതി കർണാടകത്തിലേക്ക് നീട്ടണമെന്ന് കേരളം ആവശ്യമുന്നയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കാസർഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്ന ആവശ്യം കേരളം യോഗത്തിൽ മുന്നോട്ട് വച്ചു. തലശ്ശേരി – മൈസൂർ – നിലമ്പൂർ – നഞ്ചങ്കോട് റെയിൽപാത യാഥാർത്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കോവളത്തെ ഹോട്ടൽ ലീല റാവിസിൽ രാവിലെ 11ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ യോഗം ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ചയായി.
തീരശോഷണം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും സാമ്പത്തിക സഹകരണവും യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
108 ഹെക്ടർ റെയിൽവേ ഭൂമി ഏറ്റെടുക്കേണ്ടി വരും
കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കു വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കെ–റെയില്‍ കോര്‍പറേഷന്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. സില്‍വര്‍ അലൈന്‍മെന്റില്‍ വരുന്ന റെയില്‍വേ ഭൂമിയുടേയും നിലിവിലുള്ള റെയില്‍വേ കെട്ടിടങ്ങളുടേയും റെയില്‍വേ ക്രോസുകളുടേയും വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരുന്നു.
2020 സെപ്റ്റംബര്‍ ഒൻപതിനാണ് സില്‍വര്‍ലൈന്‍ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡിപിആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റു സംശയങ്ങള്‍ക്കെല്ലാം കെ-റെയില്‍ നേരത്തേ തന്നെ മറുപടി നല്‍കിയിരുന്നു. റെയില്‍വേ ഭൂമിയുടെയും ലെവല്‍ ക്രോസുകളുടെയും വിശദാംശങ്ങള്‍ക്കായി കെ-റെയിലും സതേണ്‍ റെയില്‍വേയും സംയുക്ത പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയെ തുടര്‍ന്നാണ് ഇപ്പോള്‍ സില്‍വര്‍ലൈനിനായി ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഉമടസ്ഥയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോര്‍ഡിനു സമര്‍പ്പിച്ചത്.
പദ്ധതി കടന്നു പോകുന്ന ഒൻപത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വര്‍ലൈനിന് ആവശ്യമായി വരുന്നുണ്ട്. തിരുവനന്തപുരം, കോല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെയില്‍വേ ഭൂമി ആവശ്യമായിട്ടുള്ളത്. മൊത്തം 189.6 കിലോമീറ്റര്‍ ദൂരത്തില്‍ 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 3.6 ഹെക്ടര്‍ സ്ഥലത്തെ കെട്ടിടങ്ങള്‍ നില്‍ക്കുന്ന സ്ഥലവും സില്‍വര്‍ലൈന് ആവശ്യമയി വരും. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കുടുതല്‍ റെയില്‍വേ ഭൂമി ആവശ്യമുള്ളത് -40.35 ഹെക്ടര്‍. മലപ്പുറം ജില്ലയില്‍ 26.30 ഹെക്ടറും കണ്ണൂരില്‍ 20.65 ഹെക്ടറും ഭൂമി വേണ്ടിവരും. നിലവിലുള്ള ഇന്ത്യന്‍ റെയില്‍വേ സ്‌റ്റേഷനുകളോട് ചേര്‍ന്നു കടന്നു പോകുന്ന സില്‍വര്‍ലൈനിന്റെ രൂപരേഖയും സമര്‍പ്പിച്ചിട്ടുണ്ട്.


