തിരുവന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതോടെ ഉദ്യോഗസ്ഥ തലത്തിലെ മാഫിയ ബന്ധങ്ങൾ മറനീക്കി. കാലങ്ങളായി കള്ളക്കടത്തുകാരെ സഹായിക്കുന്നത് കളങ്കിതരായ ഉദ്യോഗസ്ഥര്‍ തന്നെയാണ്. ഇവരറിയാതെ കടത്ത് നടക്കില്ല. എന്നാൽ കടത്തിനെ കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് വേണ്ടിയുള്ള പുരസ്കാര തുകയ്ക്ക് വേണ്ടി കള്ളക്കടത്ത് സംഘത്തെ ഒറ്റിയതോടെ സ്വർണ്ണക്കടത്ത് ഏജൻ്റുമാർ പിണങ്ങി. സ്വര്‍ണം കടത്താന്‍ അതുവരെ കൂട്ടുനിന്ന ചിലരുടെ പേരു അവർ വിവരങ്ങൾ പരസ്യപ്പെടുത്തി. കള്ളക്കടത്തുകാരും കളങ്കിതരായ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളികള്‍ അങ്ങനെ അങ്ങാടിപ്പാട്ടായി.
വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ കൂട്ടുനിന്നതിനാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരായ കെ.എ. അനീഷിനെയും എസ്. നിധിനെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. അനീഷിന്റെ അറിവോടെ പലവട്ടം സ്വര്‍ണം കടത്തിയിട്ടുണ്ടെന്നന്ന് അബുദാബിയില്‍നിന്നെത്തിയ രണ്ടുപേര്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ രേഖാമൂലം അറിയിച്ചത്. ഇത് പങ്കാളിത്ത തുകയെക്കാൾ പുരസ്കാരത്തുക ലഭിക്കും എന്ന കണക്കുവെച്ച കളിയായിരുന്നു.

ഇപ്പോൾ സംഭവിച്ചത്
ജൂണ്‍ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നാല് കിലോ സ്വര്‍ണം പിടികൂടുന്നത്. തുടര്‍ന്ന് ജൂണ്‍ ആറിനാണ് അബുദാബിയില്‍നിന്നെത്തിയ രണ്ടുപേര്‍ അനീഷിനും നിധിനുമെതിരേ ഡിജിറ്റല്‍ തെളിവുകള്‍ സഹിതം പരാതി നല്‍കിയത്. അനീഷിന്റെ അറിവോടെയാണ് നാലാം തീയതി സ്വര്‍ണം കൊണ്ടുവന്നതെന്നും തങ്ങളെ ഒറ്റിയത് കൊണ്ടാണ് സ്വര്‍ണം പിടിക്കപ്പെട്ടതെന്നും പറഞ്ഞ് അവര്‍ വിമാനത്താവളത്തില്‍ ബഹളം വെച്ചു. ഇത് തെളിവ് സഹിതം പരസ്യമായതോടെ ഒളിച്ചു വെക്കാൻ പറ്റാതായി.
അനീഷിനും നിധിനുമെതിരായ പരാതി കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണര്‍ക്ക് കൈമാറി. ഇതോടെ നടപടി എടുക്കാൻ വയ്യാതായി. ശേഷം ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തിലെ ജോലിയില്‍നിന്ന് പിന്‍വലിക്കുകയും കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡി.ആര്.ഐ. വിഭാഗം നടത്തിയ പരിശോധനയില്‍ നിധിന്റെയും അനീഷിന്റെയും പങ്ക് വ്യക്തമായതോടെയാണ് വ്യാഴാഴ്ച അറസ്റ്റുണ്ടായത്. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
സാധാരണഗതിയില്‍ കള്ളക്കടത്ത് പിടികൂടിയാല്‍ അതിന് കൂട്ടുനിന്നവര്‍ കസ്റ്റഡിയിലാവുകയാണ് പതിവ്. വലിയ കടത്തല്ലെങ്കില് പിഴ അടച്ച് ആളുകളെ വിടും. എന്നാൽ അഴിമതിക്ക് ഇടയിൽ ഉദ്യോഗസ്ഥ സംഘത്തിൻ്റെ ഒറ്റ് കൂടി വന്നതോടെ കള്ളക്കടത്ത് സംഘം വിവരം പരസ്യപ്പെടുത്തി. ഉദ്യോഗസ്ഥരും കള്ളക്കടത്തുകാരും തമ്മിലുള്ള കോക്കസ് – ‘സെറ്റിങ്’ എന്നാണ് അറിയപ്പെടുന്നത്. ഉദ്യോഗസ്ഥന് ആരാണെന്ന് സ്വര്‍ണം കൊണ്ടുവരുന്ന കാരിയര്‍ അറിയണമെന്നില്ല. എന്നാല്‍ ഉദ്യോഗസ്ഥന് ആരാണ് സ്വര്‍ണം കടത്തുന്നതെന്ന് വ്യക്തമായ വിവരങ്ങളുമുണ്ടാകും. കാരിയര്‍ വരുമ്പോള്‍ ഉദ്യോഗസ്ഥന് കണ്ണടയ്ക്കും. ഇതാണ് രീതി.
ജൂണ്‍ നാലിന്, 2.25 കോടിയില്‍ അധികം വിലവരുന്ന നാല് കിലോ സ്വര്‍ണം പിടികൂടിയതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ വിവരങ്ങള്‍ അവർ തന്നെ വെളിപ്പെടുത്തയത്. കള്ളക്കടത്ത് സംഘവുമായി സെറ്റിങ് നടത്തുന്നതിൽ ലാഭ നഷ്ടം കണക്കാക്കി അനീഷാണ് നാല് കിലോ സ്വര്‍ണം കടത്തുന്ന വിവരം ഡി.ആര്.ഐയ്ക്ക് ചോര്‍ത്തി നല്‍കിയത്. ഇത് ഉദ്യോഗസ്ഥരടങ്ങിയ മാഫിയ സംഘത്തിന് ഇടയിൽ വിശ്വാസ തകർച്ചയ്ക്ക് ഇടയാക്കി. കുറ്റു കൃത്യം പുറത്തായി.
സ്വര്‍ണത്തിന്റെ വിലയുടെ 20% പാരിതോഷികം ഇന്ഫോര്മര്ക്കു ലഭിക്കും.
ഒരുകൊല്ലമായി നിര്‍ബാധം തുടര്‍ന്നുവന്ന കള്ളക്കടത്തിന് തടസമുണ്ടാക്കിയ വനിതാ ഉദ്യോഗസ്ഥയെ കുടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതിന് കള്ളക്കടത്തുകാരുമായി നടത്തിയ വോയ്സ് ക്ലിപ്പാണ് പുറത്തായതും ഇപ്പോൾ ചർച്ചയാണ്. സ്വര്‍ണം പിടിച്ച സമയത്ത് കള്ളക്കടത്തുകാര്‍ കസ്റ്റംസ് കമ്മിഷണറെ കാണാന്‍ ശ്രമിച്ചെങ്കിലും അകത്തേക്ക് കടത്തിവിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പിന്നാലെ കൊച്ചിക്ക് വണ്ടിപിടിച്ച സംഘം അവിടുന്ന് ഗള്‍ഫിലേക്ക് കടന്ന് വീണ്ടും തിരുവനന്തപുരത്തെത്തി, അങ്ങനെ കസ്റ്റംസ് കമ്മിഷണറെ കണ്ടാണ് ‘സെറ്റിങ്ങിന്റെ’ വിവരങ്ങള്‍ പുറത്താക്കിയത്.
വിദേശത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ വരുന്ന വിമാനത്താവളങ്ങളില്‍ ഉള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒരു വലിയ ശൃംഘല തന്നെ പപ്പോഴും കള്ളക്കടത്തുകാര്ക്കുണ്ടാകും. അത് കണ്ടെത്താന്‍ പക്ഷെ സംവിധാനങ്ങളില്ല. അതീവ ഭീഷണിയായി വളരുന്ന മാഫിയയായി ഈ കൂട്ടുകെട്ട് വളരുകയാണ്. എന്നാൽ തത്ക്കാലത്തേക്കുള്ള നടപടികളും അറസ്റ്റും മാത്രമായി ഇവ ഒതുങ്ങുകയണ് പതിവ്. ആധുനിക സംവിധങ്ങളുടെ സഹായം ലഭ്യമാണ് എന്നതിനാൽ ഉദ്യോഗസ്ഥർ അറിയാതെ ഒരു തരി സ്വർണ്ണം പോലും കടത്താനാവില്ല. പക്ഷെ സ്വർണ്ണം നിർബാധം ഒഴുകുന്നു.


