ഇത്തവണ മേയ് 31-ന് വിരമിക്കുന്നത് സര്‍ക്കാര്‍ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ 11,100 പേരാണ്. എല്ലാ മാസങ്ങളിലും ജീവനക്കാര്‍ വിരമിക്കാറുണ്ടെങ്കിലും മേയ് മാസത്തിലാണ് കൂട്ടവിരമിക്കല്‍ പതിവ്. പൊതുമേഖലാസ്ഥാപനങ്ങള്‍ ഒഴികെയുള്ള കണക്കു പ്രകാരമാണ് 11,100 പേർ.
കഴിഞ്ഞ മേയില്‍ 9205 പേരാണ് വിരമിച്ചത്. അതിനെക്കാൾ കൂടുതലാണ് ഇത്തവണ. സർക്കാർ സർവ്വീസിൽ നിന്നും വര്‍ഷം ഏകദേശം 20,000 പേരാണ് വിരമിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം വിവിധ മാസങ്ങളിലായി 21,083 പേര്‍ വിരമിക്കുമെന്നാണ് ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണക്ക്
ഈ വർധന പുതിയ അവസരങ്ങൾ തുറക്കുമോ എന്നാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷ. അധ്യാപക ഒഴിവുകളും വർധിച്ചിട്ടുണ്ട്. കൂട്ട വിരമിക്കലിൻ്റെ വർഷമാണ് ഇനിയുള്ളത്.
വർഷം വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ 4000 കോടിരൂപ വേണം. ഇത് എല്ലാവര്‍ക്കും ഒരുമിച്ച് നല്‍കേണ്ടിവരില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അക്കൗണ്ടന്റ് ജനറല്‍ അംഗീകരിക്കുന്ന മുറയ്ക്കാണ് ആനുകൂല്യം നല്‍കുന്നത്. അതിനാല്‍ പെട്ടെന്നൊരു സാമ്പത്തികസമ്മര്‍ദം ഉണ്ടാകില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.