ബി ജെ പിക്ക് എതിരെ മണ്ഡലങ്ങളിൽ ഒറ്റ സ്ഥാനാർഥി ഫോർമുലയുമായി നിതീഷ്

2024 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക കൂടിക്കാഴ്ച ഇന്ന് ഡല്‍ഹിയില്‍. എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരത് പവര്‍, ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞദിവസം ശരത് പവാര്‍ എസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. (Nitish Formula Proposed For 2024 In New Opposition Unity Push)

പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രം എന്നും മമതാ ബാനര്‍ജി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവരെ ഒപ്പം നിര്‍ത്താനാണ് ശ്രമമെന്നും ശരത് പവാര്‍ പറഞ്ഞു. ദേശീയതലത്തില്‍ ബിജെപിക്ക് എതിരെ എല്ലാ ലോക്‌സഭാ മണ്ഡലത്തിലും ഒരൊറ്റ സംയുക്ത സ്ഥാനാര്‍ത്ഥി എന്ന ഫോര്‍മുലയാണ് നിതീഷ് കുമാര്‍ മുന്നോട്ടുവയ്ക്കുന്നത്. എങ്കില്‍ മാത്രമേ ബിജെപിയെ ഫലപ്രദമായി നേരിടാന്‍ കഴിയുവെന്നും കഴിഞ്ഞദിവസം നിതീഷ് കുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും നിതീഷ് കുമാര്‍ ഇന്ന് ചര്‍ച്ച നടത്തും.

രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനും അഭിപ്രായ സ്വാതന്ത്ര്യം നിലനിര്‍ത്താനും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഭരണഘടനാ സ്ഥാപനങ്ങള്‍ സംരക്ഷിക്കാനും ഞങ്ങളെല്ലാം ഒരുമിച്ച് പൊരുതാന്‍ തയ്യാറാണെന്ന് കൂടിക്കാഴ്ചയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. എല്ലാ കക്ഷികളുമായും ഞങ്ങള്‍ ചര്‍ച്ച നടത്തും. പവാറും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചതെന്ന് ഖാര്‍ഗെ പറഞ്ഞു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...