സീറ്റ് കിട്ടിയില്ല, കർണാടക മുൻ ഉപ മുഖ്യമന്ത്രി ലക്ഷ്മൺ സാവഡി കോൺഗ്രസിൽ

കർണാടകയിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി വിട്ട മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി കോൺഗ്രസിലേക്ക്. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് ലക്ഷ്മൺ സാവഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ധരാമയ്യയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. താൻ മുൻപ് മത്സരിച്ചിരുന്ന ബെലഗാവി അതാനി സീറ്റ് ഇത്തവണ ലഭിക്കാതെ വന്നതാണ് ലക്ഷ്മൺ സാവഡി ബിജെപി അംഗത്വം രാജി വെക്കാൻ കാരണം. ഇതേ അതാനി സീറ്റിലാണ് അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുക.

സഭയിൽ നീലച്ചിത്രം കണ്ട് വിവാദത്തിലായി

പണ്ട് കർണാടക നിയമസഭയിൽ വച്ച് നീലച്ചിത്രം കണ്ടതിന്‍റെ പേരിൽ വിവാദത്തിൽപ്പെട്ടയാളാണ് സാവഡി. യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവി മേഖലയിലെ മുതിർന്ന ലിംഗായത്ത് നേതാവാണ്.  2004 ൽ ബെലഗാവി അതാനി എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2018 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. എന്നാൽ 2018-ൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന മഹേഷ് കുമത്തള്ളിയോട് തോറ്റു. 2019 ൽ മഹേഷ് കുമത്തള്ളി കൂറ് മാറി ബിജെപിയിലെത്തി.

കർണാടക രാഷ്ട്രീയം ബി ജെ പിക്ക് അനുകൂലമാക്കുന്നതിൽ നിർണായക പങ്കുള്ള വ്യക്തിയാണ്. ഗതാഗത വകുപ്പ് മന്ത്രി സ്ഥാനവും വഹിച്ചിരുന്നു. വാവാദത്തോടെ പുറത്തായി ബി ജെ പിയിൽ എത്തി സ്വാധീനമുള്ള നേതാവായി മാറി.

പിന്നീട് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ മഹേഷ് കുമത്തള്ളി ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചു. അന്ന് കുമത്തള്ളി ബിജെപിയിൽ എത്തിയപ്പോൾ 2023 ൽ തനിക്ക് തന്നെ ബെലഗാവി അതാനി സീറ്റ് നൽകുമെന്ന് ബിജെപി നേതൃത്വം ഉറപ്പ് നൽകിയതാണെന്ന് സാവഡി പറയുന്നു. കുമത്തള്ളിക്ക് 2019-ൽ സീറ്റ് നൽകിയപ്പോൾ, ലക്ഷ്മൺ സാവഡിക്ക് എംഎൽസി സ്ഥാനം നൽകിയാണ് ബിജെപി അനുനയിപ്പിച്ചത്. നേരത്തേ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ രമേശ് ജർക്കിഹോളി തനിക്കൊപ്പം വന്ന മഹേഷ് കുമത്തള്ളി തന്നെ ബെലഗാവി അതാനി സീറ്റിൽ മത്സരിക്കണമെന്ന് നിലപാടെടുത്തു. ബിജെപി കേന്ദ്രനേതൃത്വം ജർക്കിഹോളിയുടെ നിർബന്ധത്തിന് വഴങ്ങി. ഇതോടെയാണ് ലക്ഷ്മൺ സാവഡി പാർട്ടി അംഗത്വം രാജിവെക്കുന്നെന്ന് പ്രഖ്യാപിച്ചത്.

Share post:

spot_imgspot_img

Popular

More like this
Related

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...