കഥ, കവിത, ലേഖനം, യാത്രാവിവരണം, പഠനം - എന്തുമാകട്ടെ. നിങ്ങളുടെ രചനകൾ ഇവിടെ പ്രസിദ്ധീകരിക്കാം. publish@keralapost.online എന്ന ഈമെയിലിലേക്ക് നിങ്ങളുടെ രചന അയക്കുക. നിങ്ങളുടെ പേര്, ഫോട്ടോ, ഫോൺനമ്പർ, രചനയോടൊപ്പം വയ്ക്കേണ്ട ചിത്രങ്ങൾ എന്നിവകൂടി ഉൾക്കൊള്ളിക്കുക. 8075 440 976, 88485 37 837 എന്നീ നമ്പരുകളിൽ WhatsApp മുഖേനയും അയയ്ക്കാവുന്നതാണ്.

ഞായറാഴ്ച യില്ലാത്തവര്‍

ഫ്ലോറന്‍റീനോ അരിസയുടെ ചിത്രം
എന്‍റെ മുറിയില്‍ തൂക്കിയ ദിവസം
എനിക്കോര്‍മ്മയുണ്ട്.
ഗാബോയുടെ അരിസ
അങ്ങനെയല്ലായിരുന്നു..
ഇരുണ്ട നിറത്തില്‍
അല്പം വയറുന്തി
നിരതെറ്റിയ ചിരിയുമായ് അരിസ.
ഭാവന പുകയാണെന്ന്
ഒരുത്തിയെന്നോട് പറഞ്ഞിട്ടുണ്ട്..
അരിസയുടെ കണ്ണിനു ചുറ്റും
ആ പുകയുണ്ടായിരുന്നു.

അരിസയെ ഇഷ്ടപ്പെടാതിരിക്കാന്‍
നൂറ് കാരണങ്ങളുണ്ട്..

അയാള്‍ ഒന്നില്‍ മാത്രം വിശ്വസിച്ചു.
അയാള്‍ക്ക് തന്‍റേടം തീരെയില്ല..
ഇടയ്ക്കയാളെ മഞ്ഞ് മണക്കും.

അരിസയുടെ ചിത്രം മങ്ങിത്തുടങ്ങിയ
ദിവസം എനിക്കോര്‍മ്മയുണ്ട്.
ഒരു തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്.

എന്‍റെ എഴുത്തുകാരന്‍ മരിച്ചു..

അയാള്‍ക്ക് വിഷം തീണ്ടി നീലിച്ചെന്ന് പറഞ്ഞു.

ഞാന്‍ അരിസയുടെ
കണ്ണുകളിലേക്ക് നോക്കും..
അയാളില്‍ ഒരാണ്‍ ജീവിതം
ഒടിഞ്ഞു കിടക്കുന്നതു കാണാം.

കാമനകള്‍ വിഴുങ്ങിയ
ചതുപ്പില്‍ താന്ന ഒരാള്‍.

അയാള്‍ സ്ത്രീകളെ എണ്ണി..
കാലത്തെയും വര്‍ഷത്തെയുമെണ്ണി..

അരിസ നിങ്ങളെന്നോട് ക്ഷമിക്കു..
എനിക്ക് അര നൂറ്റാണ്ട് ശേഷിക്കുന്നില്ല..

ചൂട് വിട്ടകന്ന് പൊടിഞ്ഞു പോകുന്നത്
ഒരു ദുസ്വപ്നം പോലെ കാണുന്നുണ്ട്..

ചിത്രത്തിലെ അരിസയുടെ രോമങ്ങള്‍
കൊഴിഞ്ഞു തുടങ്ങിയ ദിവസം എനിക്കോര്‍മ്മയുണ്ട്..
ഒരു കെട്ട വ്യാഴാഴ്ച.

അവള്‍ ചുവന്ന നിറമുള്ള
തുരുത്തിലാണെന്ന് കമ്പി വന്നു..
അത് കൊണ്ടുവന്ന മനുഷ്യനെ
ഞാന്‍ നോക്കി..

ഇല്ല അയാളെ എനിക്കറിയില്ല..

ഞായറാഴ്ചയാകാന്‍ കാക്കാതെ ഞാന്‍
അരിസയെ കീറിക്കളഞ്ഞു..

ഒരു വേശ്യയുടെ ചൂടില്‍ തീരാന്‍ ഞാന്‍ കൊതിച്ചു..
അരിസയുടെ കണ്ണുകള്‍ പുക കൊണ്ട് മൂടി..

ഒടുവിലൊരു ശ്വാസമെഴുതാന്‍ കവി പാടുപെട്ടു..

ഗാബോ തെരുവിന്‍റെ തണുപ്പില്‍ വീട് വിക്കാന്‍ അലഞ്ഞു..

ഇനിയില്ല..

നീ മടങ്ങിപ്പോകണമെന്ന് വീണ്ടുമൊരു കമ്പി വന്നു..

അത് തന്നയാളെ എനിക്കറിയാം.

ആ ഇരുണ്ട നിറവും ഉന്തിയ വയറും പുകയും..

മേല്‍വിലാസക്കാരന്‍ മരിച്ചു എന്ന് ഞാന്‍ എഴുതിക്കൊടുത്തു..

അയാളുടെ ചിരി മങ്ങി..

ഞാന്‍ ചിരിച്ചു..

അയാളെന്നെ ഒരു കാപ്പിക്ക് ക്ഷണിച്ചു..

ഇനിയില്ല..എന്ന് പറയാനോങ്ങി ഞാന്‍ മരിച്ചു..

Share post:

പ്രവീൺ പ്രിൻസ്
പ്രവീൺ പ്രിൻസ്
1997 ല്‍ കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കടുത്ത് പഴയിടത്ത് ജനിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ്, പൊന്‍കുന്നം ഗവണ്‍മെന്റ് സ്കൂള്‍, ചങ്ങനാശ്ശേരി എസ്.ബി. കോളജ് എന്നിവിടങ്ങളില്‍ പഠനം. അവരുടെ മുറ്റത്തെ പനിനീര്‍ ചാമ്പകള്‍ (കഥകള്‍), അലോഷിയുടെ രഹസ്യങ്ങൾ (കഥകള്‍) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയത്ത് ഡി.സി. ബുക്സില്‍ ജോലി ചെയ്യുന്നു.

രചയിതാവിന്റെ മറ്റു രചനകൾ

മറ്റു രചനകൾ

Kerala Post News
Latest Articles

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...