ഒരു താങ്ക്സ് പറയാൻ ആവാതെ, ഒന്ന് വിഷ് ചെയ്യാൻ ആവാതെ സ്നേഹത്തിന്റെ.. സൗഹൃദത്തിന്റെ ഒരു വേർബൽ നോൺ വേർബൽ കമ്മ്യൂണിക്കേഷനും നടത്താതെ ഒളിച്ചിരിക്കുന്ന, ഒളിപ്പിച്ചു വച്ച മനുഷ്യരെ.. വലിയ നഗരങ്ങളുടെ തിരക്കുകളിലോ, ഗ്രാമങ്ങളുടെ നിശബ്ദതയിലോ നിങ്ങൾ ഒളിച്ചിരിക്കുകയോ ഒളിപ്പിച്ചു വയ്ക്കുകയോ ചെയ്തോളു.. സ്നേഹബന്ധങ്ങൾ എന്നാൽ കൂട്ടുകാരാ/കൂട്ടുകാരി, കിടപ്പറയിലെ കിതപ്പുകൾ മാത്രമല്ലടോ.. അമ്മയെന്നും, അച്ഛനെന്നും, ഭാര്യ എന്നും, പെങ്ങൾ എന്നും, മകൻ എന്നും… അങ്ങനെ ബന്ധങ്ങളെ പര്യായങ്ങൾ ആക്കിയ മനുഷ്യൻ തന്നെയാണ്.. പരസ്പരം ഒന്നിച്ചിരുന്നാൽ… ഒന്നിച്ചു യാത്ര ചെയ്താൽ… ഓപ്പോസിറ്റ് സെക്സിനെ മഞ്ഞ കൺപാളികൾ കൊണ്ട് അളക്കുന്നത്… അവരുടെ കാലം കഴിഞ്ഞു… ജൻസി തലമുറയിൽ… പൂക്കി ലൈഫിൽ… വരും തലമുറയ്ക്ക് ഒരു ഉൾകാഴ്ച്ചയുണ്ട്… അവര് പോമോനെ ദിനേശാ എന്ന് പറഞ്ഞു… We have only one life, We can make a choice എന്ന് പറയും…
അതുകൊണ്ട്… കാല്പനികൻ ആയില്ലെങ്കിലും, ഈ കാലത്തിന്റെ സമകാലികൻ എങ്കിലും ആകാൻ ശ്രമിക്കുക… പിന്നെ… വീരാൻകുട്ടിയുടെ ആ കവിത പോലെ….
“മണ്ണിനടിയിൽ വേരുകൾ കൊണ്ടു കെട്ടി പിടിക്കുന്നു, ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച് അകത്തി നാം നട്ട മരങ്ങൾ…”
സ്നേഹത്തെ നിങ്ങൾക്കു എങ്ങനെ ഒളിപ്പിച്ചു വയ്ക്കാൻ ആവും എങ്ങനെ…
ഒറ്റ ആകാശമേയുള്ള ഈ ഭൂലോകത്തുള്ള മനുഷ്യർക്ക്.
പുതിയ രാഷ്ട്രീയ സാമൂഹിക, സാക്ഷരതയ്ക്കു സമർപ്പിക്കുന്നു.
