കഥ, കവിത, ലേഖനം, യാത്രാവിവരണം, പഠനം - എന്തുമാകട്ടെ. നിങ്ങളുടെ രചനകൾ ഇവിടെ പ്രസിദ്ധീകരിക്കാം. publish@keralapost.online എന്ന ഈമെയിലിലേക്ക് നിങ്ങളുടെ രചന അയക്കുക. നിങ്ങളുടെ പേര്, ഫോട്ടോ, ഫോൺനമ്പർ, രചനയോടൊപ്പം വയ്ക്കേണ്ട ചിത്രങ്ങൾ എന്നിവകൂടി ഉൾക്കൊള്ളിക്കുക. 8075 440 976, 88485 37 837 എന്നീ നമ്പരുകളിൽ WhatsApp മുഖേനയും അയയ്ക്കാവുന്നതാണ്.

അയാൾ

സ്നേഹം കൂടി കൂട്ടിലിട്ട സ്നേഹത്തെ അയാൾ തുറന്നുവിട്ടു ഇന്ന്…
നിങ്ങൾ എവിടെങ്കിലും മനോഹരമായി സന്തോഷമായി ഇരിക്കുക… അത്രമാത്രം.

സ്നേഹം ഒരു അവകാശവും അല്ലടോ..
നിങ്ങൾ ആണ് എന്റെ മനോഹരമായ ഓർമയെന്നു… ചുവരിൽ എഴുതുകയും ചെയ്തു. പിന്നെ ആ മൗനങ്ങൾക്കപ്പുറം അയാൾ ഇങ്ങനെ എഴുതി…

“ഒരു വേദന വന്നു തൊണ്ടയിൽ കുടുങ്ങി നിൽക്കുന്നു..
തൊണ്ടയിൽ തങ്ങി നിന്നു കൊണ്ടത് ആഴത്തിൽ വേദനിപ്പിക്കുന്നു.
ആഗ്രഹിച്ചതെല്ലാം നേടാനുള്ള കഴിവ് മനുഷ്യനുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു…

അതല്ലേലും.. അങ്ങിനെയാ… എന്താണോ ആഗ്രഹിക്കുന്നത്.. അതിനെ വിധി കട്ടെടുത്തു കളയും.
എന്നിട്ട് നമ്മെ നോക്കി ഒരു കൊഞ്ഞണം കുത്തലും..
ചിലതെല്ലാം ഒരു തോന്നലാ…
ഒരിക്കലും കിട്ടാത്തതൊക്കെയും കാലം കരുതി വയ്ക്കും എന്ന് പണ്ടാരോ പറഞ്ഞു വിശ്വസിപ്പിച്ച പൊട്ടത്തരം.
പിന്നെ അടുത്ത ജന്മത്തിൽ ആവാം എന്ന്..
പിറുപിറുത്തു മഴകണ്ടിരുന്നു…

..…
.……
അയാൾക്ക്‌ ആ കഥ എഴുതി പൂർത്തിയാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ലടോ… കാരണം കഥാപത്രങ്ങൾ ഓരോരുത്തരായി കഥയിൽനിന്നും ഇറങ്ങിപോകുന്നു.. ചിലർക്ക് സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഇഷ്ട്ടപെടുന്നില്ലത്രേ, ചിലർക്ക് നായകനോ, നായികയോ ആവണമത്രേ, ചിലർക്ക് കണ്ണിരിലും, ചിലർക്ക് കളിചിരിയിലും കഥ അവസാനിപ്പിക്കണം. കഥാകാരനെക്കാൾ കനമുള്ള കഥാപത്രങ്ങൾ വേണ്ടാന്ന് പറഞ്ഞു അടിവരയിട്ട് അയാൾ ആ കഥ പകുതിയിൽ നിർത്തി… ശേഷം താഴെ ഇങ്ങനെ എഴുതി.

“ഈ കഥ പൂർത്തിയാക്കുവാൻ ഞാൻ ഒരു തലമുറയെ വളർത്തുന്നുണ്ട്. അവർക്കു അറിയാം, അവർക്കു ഇമോഷൻസിന്റെയോ, ബന്ധങ്ങളുടെയോ കേട്ടുമാറാപ്പുകളോ… ഇമേജുകളോ ഇല്ല കാരണം അവർ സ്നേഹത്തിനോ ബന്ധങ്ങൾക്കോ ഉപാതികൾ വയ്ക്കില്ല… ജീവിച്ചിരിക്കുക എന്നുള്ളത് തന്നെ വല്യ കാര്യമാണ് അപ്പോൾ ജീവിതത്തിന്റെ മറ്റു കാര്യങ്ങളെ പറ്റി എന്തിനു ചിന്തിക്കണം എന്നറിയാവുന്ന… ഞാൻ വളർത്തുന്ന ഒരു തലമുറയുണ്ട്. അവർ ആ കഥ എഴുതി പൂർത്തിയാക്കും… കാരണം അവരെ അയാൾ വളർത്തിയത് രാത്രിയുറക്കത്തിനു വലിയ പൊട്ടിച്ചിരികൾക്കും, നിറഞ്ഞ കണ്ണുകൾക്കും…
നീണ്ട മൗനങ്ങളും ഉള്ള കഥകൾ പറഞ്ഞാണ്.”

Share post:

രചയിതാവിന്റെ മറ്റു രചനകൾ

മറ്റു രചനകൾ

Kerala Post News
Latest Articles

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു -സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...