അനിൽ ആൻ്റണി ബിജെപി ദേശീയ സെക്രട്ടറി; അബ്ധുള്ളക്കുട്ടി തുടരും

എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് അനില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 13 ദേശീയ സെക്രട്ടറിമാരില്‍ ഉൾപ്പെടുത്തിയാണ് നിയമിച്ചിരിക്കുന്നത്.

എ.പി.അബ്ദുള്ള കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി നിലനിര്‍ത്തിയിട്ടുണ്ട്. 13 വൈസ് പ്രസിഡന്റുമാരും ഒമ്പത് ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡ പ്രഖ്യാപിച്ച ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക.

ബി.എല്‍.സന്തോഷ് സംഘടനാ ജനറല്‍ സെക്രട്ടറിയായി തുടരും. കേരളത്തില്‍ നിന്ന് അനില്‍ ആന്റണിയും അബ്ദുള്ളക്കുട്ടിയും മാത്രമാണ് പുതിയ ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് സംഘടനാ ഭാരവാഹിത്വം പുതുക്കിയത്.

Share post:

spot_imgspot_img

Popular

More like this
Related

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...