ബുക്കർ പ്രൈസ് ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്

0

 ഈ വര്‍ഷത്തെ ബുക്കര്‍പ്രൈസ് പുരസ്‌കാരം ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകെയ്ക്ക്. തന്റെ രണ്ടാമത്തെ പുസ്തകമായ ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ എന്ന നോവലാണ് ഷെഹാന്‍ കരുണതിലകെയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു യുദ്ധ ഫോട്ടോഗ്രാഫറെ സംബന്ധിച്ചുള്ളതാണ് ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ എന്ന നോവൽ. 1990-ലെ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിൻറെ പശ്ചാത്തലത്തിലാണ് കഥപറയുന്നത്. സ്വവർഗാനുരാഗിയായ യുദ്ധ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനുമായ മാലി അൽമേഡയുടെ ആത്മാവാണ് നോവലിലെ പ്രധാന കഥാപാത്രം. ഏഴ്‌ രാത്രികൾ മാത്രമാണ് മാലിക്ക് മരണാനന്തര ജീവിതമുള്ളത്. ഈ സമയത്തിനുള്ളിൽ പ്രിയപ്പെട്ടവരിലേക്ക് വീണ്ടും എത്തി തന്റെ രാജ്യത്തെ പോരാട്ടത്തിൻറെ ക്രൂരത ചിത്രീകരിക്കുന്ന ഫോട്ടോകളിലേക്ക് അവരെ എത്തിക്കാനും മാലി നടത്തുന്ന പോരാട്ടമാണ് നോവലിന്റെ ഇതിവൃത്തം. 

2011ൽ പുറത്തിറങ്ങിയ ‘ചൈനമാൻ : ദ് ലജൻഡ് ഓഫ് പ്രദീപ് മാത്യുവാണ്’ ഷെഹാൻറെ ആദ്യ നോവൽ. പത്ത് വർഷങ്ങൾക്കിപ്പുറം തന്റെ രണ്ടാം നോവലിനാണ് ഷെഹാൻ കരുണതിലകെ പുരസ്കാരാർഹനായത്. 

2010-ലാണ് അദ്ദേഹത്തിന്റെ ആദ്യ നോവലായ ‘ചൈനമാൻ: ദി ലെജൻഡ് ഓഫ് പ്രദീപ് മാത്യു’ പ്രസിദ്ധീകരിച്ചത്. ഈ നോവലിന് 2012-ലെ കോമൺവെൽത്ത് ബുക്ക് പ്രൈസ് ലഭിച്ചിരുന്നു.

ബുക്കർ പ്രൈസ് നേടുന്ന രണ്ടാമത്തെ ശ്രീലങ്കക്കാരനാണ്.

തിങ്കളാഴ്ച രാത്രി ലണ്ടനില്‍ നടന്ന ചടങ്ങില്‍ ക്വീന്‍ കണ്‍സോര്‍ട്ട് കാമിലയില്‍ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാര തുകയായി 50,000 പൗണ്ടാണ് 47-കാരനായ ഷെഹാന്‍ കരുണതിലകെയ്ക്ക് ലഭിച്ചത്.

യുകെയിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണു ബുക്കര്‍ പ്രൈസ്. ഇത്തവണ 6 പേര്‍ ഫൈനല്‍ റൗണ്ടിലെത്തിയിരുന്നു

ബിൽക്കിസ് ബാനുകൂട്ട ബലാത്സംഗക്കേസിലെ പ്രതികളെ വിട്ടത് സർക്കാർ നിർദ്ദേശം, നീചമായ കുറ്റമെന്ന് കോടതിയും സി ബി ഐയും ചൂണ്ടിക്കാട്ടിയിരുന്നു

ബില്‍ക്കിസ് ബാനുകൂട്ട ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ജയിലില്‍ നിന്ന് വിട്ടയച്ചത് സർക്കാർ തീരുമാന പ്രാകാരം. കേന്ദ്ര സർക്കാരും ഗുജറാത്ത് സര്‍ക്കാരും ഇതിന് അനുമതി നൽകിയിരുന്നു. ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

പ്രതികളെ വിട്ടയക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നതായി ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ വ്യക്താക്കി. ശിക്ഷ ഇളവിന് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത സിപിഎം നേതാവ് സുഭാഷിണി അലി അടക്കം ഉള്ളവര്‍ വലിഞ്ഞ് കയറി കേസില്‍ ഇടപെടുന്നവര്‍ ആണെന്നും ഗുജറാത്ത് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.

ഒരു സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയും അന്വേഷണ ഏജന്‍സിയായ സിബിഐയും പ്രതികളെ വിട്ടയക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കുന്നു. പ്രതികളെ വിട്ടയച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത് പ്രകാരമാണ് ഗുജറാത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കോടതി പറഞ്ഞു ഏറ്റവും നീചമായ കുറ്റകൃത്യം ചെയ്തവാരാണിവർ

‘ഈ കേസില്‍ ശിക്ഷിക്കപ്പെട്ട എല്ലാ പ്രതികളും നിരപരാധികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തി. പ്രതികള്‍ക്ക് ഇരയുമായി ശത്രുതയോ ബന്ധമോ ഇല്ലായിരുന്നു. ഇരകള്‍ ഒരു പ്രത്യേക മതത്തില്‍ പെട്ടവരാണെന്നതിന്റെ പേരില്‍ മാത്രമാണ് കുറ്റകൃത്യം ചെയ്തത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും ഗര്‍ഭിണികളെയും പോലും ഒഴിവാക്കിയിട്ടില്ല. ഇത് മനുഷ്യത്വത്തിനെതിരായ ഏറ്റവും നീചമായ കുറ്റകൃത്യമാണ്, സമൂഹത്തെ ഒന്നടങ്കം ബാധിച്ചിട്ടുള്ള കുറ്റകൃത്യമാണിത്. സമൂഹത്തെ മൊത്തത്തില്‍ വേദനിപ്പിക്കുന്ന ഈ കേസില്‍ ഏറ്റവും ഉയര്‍ന്ന തടവാണ് കുറ്റവാളികള്‍ക്ക് പരിഗണിക്കേണ്ടത്’ സ്‌പെഷ്യല്‍ ജഡ്ജി ആനന്ദ് എല്‍ യവാല്‍ക്കര്‍ കുറ്റവാളികളെ വിട്ടയക്കുന്നതിനെ എതിര്‍ത്തുകൊണ്ടുള്ള തന്റെ വിയോജന കുറിപ്പില്‍ വ്യക്തമാക്കി.

പ്രതികള്‍ ചെയ്ത കുറ്റകൃത്യം ഹീനവും ഗുരുതരവുമാണെന്നും അതിനാല്‍ പ്രതികളെ നേരത്തെ മോചിപ്പിക്കാനാകില്ലെന്നും ശിക്ഷയില്‍ ഇളവ് നല്‍കാനാവില്ലെന്നും സിബിഐയും വ്യക്തമാക്കിയിട്ടുള്ളതായി ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.

എസ്പി,സിബിഐ, എസ്.സി.ബി, സിബിഐ മുംബൈ സ്‌പെഷ്യല്‍ ജഡ്ജി, സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി തുടങ്ങിയവര്‍ പ്രതികളെ വിട്ടയക്കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഗോധ്ര ജയില്‍ സൂപ്രണ്ടടക്കം ഗുജറാത്തിലെ എല്ലാ അതോറ്റികളും പത്ത് പ്രതികളേയും മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് അറിയിച്ചത്.

എന്നാല്‍ പ്രതികളിലൊരാളയ രാധശ്യാം ഭഗവന്‍ദാസ് ഷാ എന്ന ലാലാ വക്കീലിന്റെ മോചനത്തില്‍ ദാഹോദ് എസ്പിയും ജില്ലാ മജിസ്‌ട്രേറ്റുമടക്കം എതിര്‍പ്പറിയിച്ചതായും ഗുജറാത്ത് സര്‍ക്കാര്‍ രേഖയില്‍ പറയുന്നു. ജയില്‍ എഡിജിപിയും ഇതിനെ എതിര്‍ത്തിരുന്നതായി അതില്‍ വ്യക്തമാക്കുന്നുണ്ട്.

കേസിലെ എല്ലാ പ്രതികളും 14 വര്‍ഷത്തിലധികം ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിട്ടയക്കുന്നതില്‍ ബന്ധപ്പെട്ട അധികാരികളുടെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര സര്‍ക്കാരിന് ജൂണില്‍ കത്തയച്ചു.രണ്ടാഴ്ചയ്ക്ക് ശേഷം ജൂലായിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികളെ വിട്ടയക്കുന്നതിന് അംഗീകാരം നല്‍കിയതായും സത്യവാങ്മൂലത്തില്‍ വ്യക്തമാവുന്നു.

ശിക്ഷ അനുഭവിക്കുന്നവരുടെ ജയില്‍ മോചനം സംബന്ധിച്ച 1992 ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പതിനൊന്ന് പേര്‍ക്കും ശിക്ഷ ഇളവ്. പതിനാല് വര്‍ഷം തടവ് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നുവെന്നും ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളുടെ മോചനനത്തിന് ന്യായമായി വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജയിലില്‍ കഴിയുന്നവര്‍ക്ക് ശിക്ഷ ഇളവ് നല്‍കാമെന്ന സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ മോചനമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികളെ വിട്ടയച്ചതിനെതിരെ സിപിഎം നേതാവ് സുഭാഷിണി അലി, മാധ്യമ പ്രവര്‍ത്തക രേവതി ലൗള്‍, പ്രഫ.രൂപ് രേഖ വര്‍മ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സിബിഐ പത്തു മണിക്കൂർ ചോദ്യം ചെയ്തു; പരാജയ ഭീതിയിൽ ദില്ലിയിൽ ഓപ്പറേഷൻ താമര നടപ്പാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമെന്ന് സിസോദിയ

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു. സിസോദിയ ഒന്നാം പ്രതിയായ മദ്യനയ കേസിലായിരുന്നു ചോദ്യം ചെയ്തത്. രാവിലെ പതിനൊന്നരയ്ക്ക് ദില്ലി സിബിഐ ആസ്ഥാനത്ത് ഹാജരായ സിസോദിയ രാത്രി ഒമ്പത് മണിയോടെയാണ് മടങ്ങിയത്. പ്രവർത്തകർക്കൊപ്പം രാജ്ഘട്ടിൽ പ്രാർത്ഥിച്ചു റാലി ആയാണ് സിസോദിയ ചോദ്യം ചെയ്യലിന് എത്തിയത്. 

തന്നെ അറസ്റ്റ് ചെയ്യാനാണ് സിബിഐയുടെ നീക്കമെന്ന് സിസോദിയ പറഞ്ഞു. ഗുജറാത്തിൽ ഉൾപ്പെടെ ബി ജെ പി പരാജയ ഭീതിയിലാണ്. ഇത് മറയ്ക്കാനാണ് ശ്രമം. മദ്യ നയ കേസിൽ ഒരു അഴിമതിയും കണ്ടെത്താൻ സിബിഐക്ക് സാധിച്ചിട്ടില്ല. ഒമ്പത് മണിക്കൂർ നീണ്ട സിബിഐയുടെ ചോദ്യം ചെയ്യലിൽ തനിക്കത് വ്യക്തമായി. ഇതുവഴി ദില്ലിയിൽ ഓപ്പറേഷൻ താമര നടപ്പാക്കാനാണ് ശ്രമമെന്നും മനീഷ് സിസോദിയ പറഞ്ഞു.

സിസോദിയയോട് നിലവിൽ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിബിഐ പ്രതികരിച്ചു. സിസോദിയ നൽകിയ മറുപടി പരിശോധിച്ച ശേഷം അവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും ഏജൻസി വ്യക്തമാക്കി. ഗുജറാത്തിൽ ബിജെപി തോൽവി ഭയന്നാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് എന്ന് എഎപി ആരോപിച്ചു.

എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.

കേസില്‍ സിബിഐ നടപടികൾ തുടരുകയാണ്. സിസോദിയയുടെ വീട്ടിലടക്കം രാജ്യത്ത് 31 ഇടങ്ങളില്‍ പരിശോധന നടത്തിയ സിബിഐ പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാനും വിളിപ്പിക്കുന്നുണ്ട്. കണക്കില്‍പെടാത്ത കോടികളുടെ ഇടപാട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്. കടയുടമകളെ കേന്ദ്ര ഏജന്‍സികളെ കാണിച്ച് വിരട്ടി, ഗവർണറുമായി ഗൂഢാലോചന നടത്തിയാണ് മദ്യ നയത്തെ തകർത്തതെന്നും സിസോദിയ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പടുത്തിരിക്കേ കേസിലെ നടപടികൾ ആംആദ്മി പാർട്ടിക്കും ഒപ്പം ബി ജെ പിക്കും നിർണായകമാണ്.

‘ജയം’ ശശി തരൂരിന്, മല്ലികാർജുൻ ഖാർഗെ അധ്യക്ഷനാവും

0

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിൽ 9,900 വോട്ടര്‍മാരില്‍ 96 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് പോരാട്ടം എന്ന് സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും സമ്മതിച്ചു. ശശി തരൂർ ഈ ശക്തിപ്പെടുത്തലിൻ്റെ പ്രതിനിധിയായി.

തിരഞ്ഞെടുപ്പ് കോൺഗ്രസിനകത്തെ ജനാധിപത്യ പ്രക്രിയ ഭദ്രമാണെന്ന് പ്രവർത്തകർക്കും പെതു സമൂഹത്തിനും മുന്നിൽ ഉറപ്പാക്കുന്നതിനായിരുന്നു. ശശി തരൂരിൻ്റെ മത്സരം തന്നെ അങ്ങിനെ ജയമായി മാറുന്നു. മല്ലികാർജുൻ ഗാർഗെ ഔദ്യോഗിക സ്ഥാനാർഥിയാണെന്ന് വ്യക്തം. പക്ഷെ എതിരാളി ഇല്ലായിരുന്നു എങ്കിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിലെ ജനാധിപത്യം പരിഹസിക്കപ്പെടുമായിരുന്നു. അവിടെയാണ് ശശി തരൂരിൻ്റെ ജയം നേരത്തെ പ്രഖ്യാപിക്കുന്നത്.

ഏറെ കാത്തിരുന്ന ദിനം എന്നാണ് വോട്ട് ചെയ്യാനെത്തിയ സോണിയ ഗാന്ധി പറഞ്ഞത്. കോൺഗ്രസ് നിലനിന്ന് കാണണം എന്നാഗ്രഹിച്ചവരും കാത്തിരുന്ന ദിനമായിരുന്നു. പക്ഷെ ശശി തരൂരിന് ശരിക്കും അധ്യക്ഷ സ്ഥാനത്തേക്ക് ജയിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നുവോ അതോ ജനാധപത്യ പക്രിയയിൽ പങ്കാളിയാവുന്നു എന്ന ജയം മാത്രം മതിയായിരുന്നുവോ. എന്തായാലും കോൺഗ്രസ് രണ്ട് പതിറ്റാണ്ടിന് ശേഷം പരമോന്നത സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്താൻ ജനാധപത്യ മാർഗ്ഗം തിരഞ്ഞെടുത്തു. അത് വിജയിച്ചു എന്നതാണ് ജയം.

സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, പി. ചിദംബരം, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കള്‍ എ.ഐ.സി.സി ആസ്ഥാനത്തെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു. ഈ ബൂത്തിൽ 100 ശതമാനം പോളിങ് രേഖപ്പെടുത്തി. ഖാര്‍ഗെ ബംഗളൂരുവിലും തരൂര്‍ തിരുവനന്തപുരത്തും വോട്ട് ചെയ്തു. ഭാരത് ജോഡോ യാത്രയിലുള്ള വോട്ടര്‍മാര്‍ക്കായി പ്രത്യേകം പോളിങ് ബൂത്ത് ബെല്ലാരിയിൽ സജ്ജീകരിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 52 പേര്‍ ഈ ബൂത്തില്‍ വോട്ട് ചെയ്തു.

22 വര്‍ഷത്തിന് ശേഷം നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പിന് വോട്ടര്‍മാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും 90 ശതമാനത്തിന് മുകളിലാണ് പോളിങ്. 68 പോളിങ് ബൂത്തുകളിലേയും ബാലറ്റ് പെട്ടികള്‍ ഡല്‍ഹിയില്‍ എത്തിച്ച് എ.ഐ.സി.സി. ആസ്ഥാനത്തെ സ്‌ട്രോങ് റൂമിലേക്ക് മാറ്റും. ബുധനാഴ്ച രാവിലെ മുഴുവന്‍ ബാലറ്റും കൂട്ടിക്കലര്‍ത്തിയ ശേഷമാണ് എണ്ണിത്തുടങ്ങുക.

പ്രചാരണത്തിലുടനീളം പാര്‍ട്ടിയുടെ ഔദ്യോഗിക സംവിധാനത്തിൻ്റെ സഹായം ലഭിച്ച ഖാര്‍ഗെയ്ക്ക് വോട്ടെടുപ്പില്‍ വ്യക്തമായ മേല്‍ക്കോയ്മ പ്രത്യക്ഷമാണ്. കേരളത്തില്‍ നിന്ന് പോലും പ്രധാന നേതാക്കള്‍ക്കിടയില്‍ നിന്ന് തരൂരിന് വലിയ പിന്തുണ ലഭിക്കാത്തതിന് കാരണം ചരിത്രമപരമായ മണ്ടത്തരം എന്നു വിലയുരുത്തുമോ എന്ന് സംശയിക്കുന്നവരുണ്ട്. എം.കെ രാഘവന്‍, കെ.എസ് ശബരീനാഥ്, കെ.സി അബു തുടങ്ങി ചില വേറിട്ട ശബ്ദങ്ങള്‍ തരൂരിനായി നാട്ടില്‍ നിന്നും ഉയര്‍ന്നിരുന്നു. എങ്കിലും ശശി തരൂർ ലക്ഷ്യം വെച്ച ജയം ഫലമറിയുന്നതിന് മുൻപ് തന്നെ അദ്ദേഹം നേടി കഴിഞ്ഞു.

ശശി തരൂരിൻ്റെ ട്വീറ്റിൽ ജയാരവം

വര്‍ത്തമാനകാലം നിശ്ശബ്ദമായിരുന്നില്ലെന്ന് ചരിത്രം ഓര്‍ക്കാന്‍വേണ്ടി മാത്രം ഞങ്ങള്‍ ചില പോരാട്ടങ്ങള്‍ നടത്തുന്നു’ എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ഉടൻ ശശി തരൂരിൻ്റെ ഹിന്ദിയിലുള്ള ട്വീറ്റ്. ഇത് പരാജയം ഉറപ്പിച്ചു കൊണ്ടുള്ള പ്രതികരണമാണ് എന്നതരത്തിലാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചകൾ. എന്നാൽ ഒരു തിരഞ്ഞെടുപ്പിലേക്ക് നയിക്കുക എന്ന ജയമാണ് ശശി തരൂർ ലക്ഷ്യം വെച്ചത്. ഇത് വിജയക്കയും ചെയ്തു. അതല്ലാത്ത പ്രവർത്തനവും പ്രചാരണവും ഒന്നും ഉണ്ടായിരുന്നില്ല.

പാർട്ടി പ്രവർത്തകർ കാത്തിരിക്കുന്നത് മറ്റൊന്നാണ്. യുവ നേതൃ നിരയ്ക്ക് എത്രത്തോളം പാർട്ടിയിൽ സ്വാധീനം ഉണ്ട് എന്നതിൻ്റെ സാക്ഷ്യം കൂടിയാവും തരൂരിന് ലഭിക്കുന്ന വോട്ട്.

തിരഞ്ഞെടുപ്പ് അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ജയിച്ചു

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വേർതിരിവുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ ശശി തരൂർ തന്നെ രംഗത്തെത്തിയിരുന്നു. ആദ്യം പ്രചാരണം തുടങ്ങിയ ശശി തരൂരിന് ഒരാഴ്ചയ്ക്കുള്ളിൽ എത്താനായത് ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു. നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളുള്ള മല്ലികാർജുൻ ഖാർഗെയാകട്ടെ 27 സംസ്ഥാനങ്ങളിലെ നേതാക്കളേയും സന്ദർശിച്ചിരുന്നു. തിരഞ്ഞെടുപ്പുകളത്തിൽ തികഞ്ഞ വേർതിരിവാണെന്നും തന്നെക്കാണാൻ പി.സി.സി. അധ്യക്ഷന്മാരൊന്നും എത്തുന്നില്ലെന്നും ഡൽഹി പി.സി.സി. ആസ്ഥാനത്ത് തരൂർ പരസ്യമായി പരാതിപ്പെടുകയു ചെയ്തിരുന്നു. പിന്നാലെ മധ്യപ്രദേശിൽ പ്രചാരണത്തിനെത്തിയ തരൂരിനെ വരവേറ്റത് പി.സി.സി. അധ്യക്ഷൻ കമൽനാഥും പ്രതിപക്ഷനേതാവ് ഗോബിന്ദ് സിങ്ങും അടക്കമുള്ള മുതിർന്നനേതാക്കളായിരുന്നു.

പ്രമുഖ ദേശീയനേതാക്കളെല്ലാം ഖാർഗെയെ പിന്തുണയ്ക്കുമ്പോൾ സാധാരണപ്രവർത്തകരും യുവ നേതാക്കളും കൂടെയുണ്ടെന്ന ആത്മവിശ്വാസമായിരുന്നു പ്രചാരണത്തിലുടനീളം തരൂർ പ്രകടിപ്പിച്ചത്. സ്ഥാനാർത്ഥി ചർച്ചയുടെ പ്രാരംഭഘട്ടത്തിൽ ജി 23 നേതാക്കൾ തരൂരിനൊപ്പം ഉണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഖാർഗെയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ മനീഷ് തിവാരി അടക്കമുള്ള ജി 23 നേതാക്കൾ ഖാർഗെയെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു.

Political Desk Keralapost.Online

കോളറ മരണങ്ങളെ മറികടന്ന ‘ഒ.ആര്‍.എസ്’ ചികിത്സാ ഗവേഷണത്തിലെ പ്രധാനി ദിലിപ് മഹലനാബിസ് അന്തരിച്ചു

0

കൊറോണയെക്കാൾ ഭീതിതമായിരുന്ന കോളറ ബാധയിൽ നിന്നും ലോകത്തെ കോടിക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച ‘ഒ.ആര്‍.എസ്’ വികസിപ്പിച്ച ഗവേഷണത്തിന് തുടക്കമിട്ട ഡോ.ദിലിപ് മഹലനാബിസ് (88) അന്തരിച്ചു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.

ഒ.ആര്‍.എസ്. ലായനി ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ഒ.ആര്‍.റ്റി (Oral Rehydration Therapy, ORT) എന്നാണ് പേര്. കോളറ ബാധയേൽക്കുന്നവരിൽ 30 ശതമാനത്തിലധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഇരുപതാം നൂറ്റാണ്ടിൽ മെഡിക്കല്‍ രംഗത്തെ മഹത്തായ കണ്ടുപിടുത്തങ്ങളില്‍ ഒന്നായി ഡോ.ദിലിപിന്റെ കണ്ടെത്തല്‍ വിലയിരുത്തപ്പെടുന്നു.

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ ഗവേഷണം നടത്തുന്നതിനിടെ 1966 ലാണ് ഒ.ആര്‍.എസിന് വേണ്ടിയുള്ള ഗവേഷണം ആരംഭിച്ചത്. ഡോ. ഡേവിഡ് ആര്‍ നലിന്‍ ഡോ. റിച്ചാര്‍ഡ് എ കാഷ് എന്നിവര്‍ക്കൊപ്പം നടത്തിയ ഗവേഷണമാണ് ഒ.ആര്‍.എസ്. ലായനിയുടെ പിറവിയിലേക്ക് നയിച്ചത്.

1971-ല്‍ ബംഗ്ലാദേശ് യുദ്ധകാലത്താണ് ഡോ. ദിലിപിന്റെ പേര് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ആ സമയത്ത് പടര്‍ന്ന് പിടിച്ച കോളറയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ഒ.ആര്‍.റ്റി. സഹായിച്ചു.ബംഗ്ലാദേശിലെ ഡോക്ടറും ഗവേഷകനുമായ ഡോ. റഫിഖുൽ ഇസ്ലാം (Rafiqul Islam: 1936 –2018), കൽക്കട്ടയിലെ ജോൺ ഹോപ്ക്കിൻസ് ഇന്റർനാഷണൽ മെഡിക്കൽ ട്രെയിനിംഗ് സെന്ററിലെ ഇന്ത്യൻ ശിശുരോഗവിദഗ്ധൻ ഡോ ദിലീപ് മഹലാനബിസ് (Dilip Mahalanabis: 1934-) എന്നിവർ ചേർന്ന് ഓറോസലൈൻ (Orosaline) എന്ന് പേരിട്ട് ഒ.ആർഎസ് നൽകി ആയിരക്കണക്കിന് കോളറാ രോഗികളുടെ ജീവൻ രക്ഷപ്പെടുത്തിയത് സാർവദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. പീഡിയാട്രീഷ്യനായിട്ടായിരുന്നു ഡോ. ദിലിപിന്റെ തുടക്കം. കുട്ടികളാണ് അധികവും മരണത്തിന് കീഴടങ്ങിയത്.

കോളറ പോലുള്ള വയറിളക്ക രോഗങ്ങള്‍ ബാധിച്ചവരുടെ ശരീരത്തില്‍ നിന്ന് വലിയ തോതില്‍ ജലവും ലവണങ്ങളും നഷ്ടപ്പെടും. അങ്ങനെയുള്ള നിര്‍ജലീകരണം തടഞ്ഞ് രോഗിയുടെ മരണം ഒഴിവാക്കാന്‍ ഒ.ആര്‍.എസ്. സംയുക്തം സഹായിക്കും എന്ന കണ്ടെത്തലായിരുന്നു.

ബംഗ്ലാദേശിലെ വിമോചന യുദ്ധകാലത്ത് പൊട്ടിപ്പുറപ്പെട്ട കോളറ ശമിപ്പിക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും ഒ.ആര്‍.എസ്. നല്‍കിയ സംഭാവനകള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടു

യുദ്ധകാലത്ത് ബംഗ്ലാദേശിലെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് ഒരു കോടിയിലേറെപ്പേരാണ് ഇന്ത്യയിലേക്ക് എത്തിയത്. തുടര്‍ന്ന് പശ്ചിമബംഗാളിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ കോളറ പൊട്ടിപ്പുറപ്പെട്ടു. അപ്പോഴായിരുന്നു ഡോ. ദിലിപിന്റെ നേതൃത്വത്തില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഒ.ആര്‍.എസ്. ലായനി വിതരണംചെയ്തത്.

ഔദ്യോഗിക ചികിത്സയുടെ ഭാഗമായി ഒ.ആര്‍.എസ്. അംഗീകരിക്കപ്പെട്ടിരുന്നില്ല. ആയിരങ്ങളുടെ മരണം ഒഴിവാക്കാന്‍ ഒ.ആര്‍.റ്റി. നടപ്പാക്കുക വഴി ഡോ.ദിലിപിന് കഴിഞ്ഞു. പിന്നീട് അംഗീകാരം തേടിയെത്തി.

ഓ ആർ എസ്

ബംഗാളിലെ ഡോക്ടർ ഹേമേന്ദ്ര നാഥ് ചാറ്റർജിയാണ് (Hemendra Nath Chatterjee) ആദ്യമായി ഒ.ആർ.എസിന്റെ ശാസ്തീയാടിത്തറ വ്യക്തമാക്കികൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. 4 ഗ്രാം സോഡിയം ക്ലോറൈഡും 25 ഗ്രാം ഗ്ലൂക്കോസും 1000 മി ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കോളറ രോഗികൾക്ക് വായിലൂടെ നൽകി ഫലപ്രദമായി കോളറ ചികിത്സിച്ച വിവരം ഡോക്ടർ ചാറ്റർജി 1953 ൽ ലാൻസെറ്റിൽ റിപ്പോർട്ട് (Chatterjee, HN: 1953 Control of vomiting in cholera and oral replacement of fluid. Lancet. 265 (6795): 1063) ചെയ്തു. അമേരിക്കൻ ബയോകെമിസ്റ്റ് റോബർട്ട് ക്രേൻ (Robert Kellogg Crane: 1919 –2010) 1960 കളിൽ നടത്തിയ ഗവേഷണങ്ങളിലൂടെ സോഡിയം-ഗ്ലൂക്കോസ് മിശ്രിതം കോളറ ബാധിക്കുന്നവരിലും കുടലിലൂടെ ആഗിരണം ചെയ്യപ്പെടുമെന്ന് കൂടുതൽ ശാസ്തീയാടിത്തറയോടെ തെളിയിച്ചു.

കോളറ രോഗികളുടെ കുടൽ സ്ഥരത്തിന് (Intestinal Mucosa) കാര്യമായ തകരാറ് സംഭവിക്കാത്തത് കൊണ്ടാണ് ഇങ്ങിനെ സാധിക്കുന്നതെന്ന് ക്രേൻ വിശദീകരിച്ചു. 1967-68 കാലത്ത് ബംഗ്ലാദേശിലെ ഡാക്കയിൽ അമേരിക്കൻ പൊതുജനാരോഗ്യ വിദഗ്ധൻ നോർബേർട്ട് ഹിർഴ് ഹോൺ (Norbert Hirschhorn: 1938-), കൽക്കട്ടായിൽ ജോൺ ഹോപ്ക്കിൻസ് സർവകലാശാലയിലെ നതാനിയേൽ പീയേഴ് സ് (Nathaniel Pierce), അമേരിക്കൻ ഗവേഷകരായ ഡേവിഡ് നാലിൻ (David R. Nalin: 1941-). റിച്ചാർഡ് കാഷ് (Richard Alan: 1941-) എന്നിവർ ഒ ആർ എസിന്റെ ഫലസിദ്ധി കൂടുതൽ പഠനങ്ങളിലൂടെ വ്യക്തമാക്കി.

ബംഗ്ലാദേശിലെ ഡോക്ടറും ഗവേഷകനുമായ ഡോ. റഫിഖുൽ ഇസ്ലാം (Rafiqul Islam: 1936 –2018), കൽക്കട്ടയിലെ ജോൺ ഹോപ്ക്കിൻസ് ഇന്റർനാഷണൽ മെഡിക്കൽ ട്രെയിനിംഗ് സെന്ററിലെ ഇന്ത്യൻ ശിശുരോഗവിദഗ്ധൻ ഡോ ദിലീപ് മഹലാനബിസ് (Dilip Mahalanabis: 1934-) എന്നിവർ ചേർന്ന് ഓറോസലൈൻ (Orosaline) എന്ന് പേരിട്ട് ഒ.ആർഎസ് നൽകി ആയിരക്കണക്കിന് കോളറാ രോഗികളുടെ ജീവൻ രക്ഷപ്പെടുത്തിയത് സാർവദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ധമനികളിലൂടെ പാനീയം (IV fluid) നൽകുന്നതിനേക്കാൽ ഫലപ്രദം വായിലൂടെ ഓറോ സലൈൻ നൽകുന്നതാണെന്നും അവർ തെളിയിച്ചു. പിന്നീട് ഡാക്ക സലൈൻ (Dhaka Saline) എന്ന പേരിൽ ഓറോ സലൈൻ പ്രസിദ്ധി കൈവരിച്ചു.

ഓ ആർ എസ് ലായിനി വീട്ടിൽ തയാറാക്കാം

ഒ.ആർ.എസ്. ലായനി വീട്ടിൽ തയ്യാർ ചെയ്യുന്ന ഘട്ടത്തിൽ മതിയായ ശ്രദ്ധ നൽകണം. ലായനിയിൽ ശരിയായ അനുപാതത്തിൽ പഞ്ചസാരയും ഉപ്പും ഉണ്ടാവണം. ഈ രണ്ട് ഘടകങ്ങളും ഇല്ലാത്ത വെള്ളം ഈ സമയത്ത് ഒഴിവാക്കുകയും വേണം. പഞ്ചസാരയുടേയും ഉപ്പിന്റെയും അളവ് തീരെകുറയുന്നതോ വേണ്ടത്ര ഇല്ലാത്തതോ ചികിത്സ ഫലപ്രദമാവാതെ വരാൻ ഇടയാകും.

വീട്ടിൽ വെച്ച് ഉണ്ടാക്കുന്ന വിവിധ ലായനികളിൽ ഉൾപ്പെടുന്നവയാണ്‌ ഔദ്യോഗിക ഒ.ആർ.എസ്. ലായനി, ഉപ്പ് ചേർത്ത കഞ്ഞിവെള്ളം, ഉപ്പ് ചേർത്തുള്ള തൈര്‌ -മോര്‌ ലായനി, പച്ചക്കറിയുടേയോ കോഴിയിറച്ചിയുടെയോ ഉപ്പ് ചേർത്ത സൂപ്പ് എന്നിവ. ശുദ്ധമായ ജലമായിരിക്കണം ലായനി തയ്യാറാക്കുമ്പോൾ ഉപയോഗിക്കേണ്ടത്. മധുരമുള്ള പഴച്ചാറുകൾ,ശീതള പാനീയങ്ങൾ, മധുരമുള്ള ചായ, കാപ്പി, എന്നിവ ഒഴിവാക്കണം. അധികം പഞ്ചസാര ചേത്ത് കുടിക്കുന്നതെന്തും ഛർദ്ദി-അതിസാരത്തെ കൂടുതൽ അപകടകരമാക്കും. വീട്ടിൽ തയ്യാർ ചെയ്ത് ഒ.ആർ.എസ്.ലായനി ഉപയോഗിക്കുമ്പോഴും നിർജലീകരണം തുടരുകയാണങ്കിൽ ചികിത്സക്കായി യോഗ്യനായ ഒരു ആരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടണം.

ഒ.ആർ.എസ്. പായ്ക്കറ്റുകൾ(sachets) ലഭ്യമല്ലാതാവുമ്പോൽ വീട്ടിൽ സാധാരണ തയ്യാർ ചെയ്യുന്ന ലായനി ഉപയോഗിക്കുന്നു. ഇതിൽ ഏറ്റവും ഓർത്തുവക്കാവുന്നത് വെള്ളവും ഉപ്പും പഞ്ചസാരയും ചേർത്തുള്ള ലായനി തന്നെ. ഒരു ടീസ്പൂൺ ഉപ്പും എട്ട് ടീസ്പൂൺ പഞ്ചസാരയും നാല് ഔൺസ് ഓറഞ്ച് ചാറും(ഇത് വേണമെങ്കിൽ മാത്രം) ഒരു ലിറ്റർ ശുദ്ധമായ വെള്ളത്തിൽ ചേർത്ത് ഇത് തയ്യാർ ചെയ്യാം. വെള്ളം ശുദ്ധമാണോ എന്ന കാര്യത്തിൽ സംശയമുണ്ടങ്കിൽ പത്തുമിനുട്ട് തിളപ്പിച്ച് ആറിയതിന് ശേഷം മുകളിൽ പറഞ്ഞവ ചേർക്കാം

ഒ.ആർ.എസിൽ അടങ്ങിയിരിക്കേണ്ട ഘടകങ്ങളെ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും യൂനിസെഫും സം‌യുക്തമായി മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വിപണിയിൽ മേടിക്കാൻ കിട്ടുന്ന ഒ.ആർ.എസിന്റെ നിർമ്മാതാക്കൾ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ്‌ ഒ.ആർ.എസ്. ഉല്പാദിപ്പിക്കുന്നത്. 2006-ലാണ്‌ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഒടുവിലായി പരിഷ്‌കരിച്ചത്. കുട്ടികളായ ഛർദ്ദി-അതിസാര രോഗികൾക്ക് ഒ.ആർ.എസിന്റെ കൂടെ സിങ്കും അധിക സപ്ലിമെന്റായി നൽകണമെന്ന് നിർദ്ദേശിക്കപ്പെടുന്നു. മുതിർന്നവർക്കുള്ള സിങ്ക് സൾഫേറ്റ് ലായനി ഘടകങ്ങളും കുട്ടികൾക്കുള്ള ഗുളിക രൂപത്തിലുള്ളവയും ലഭ്യമാണ്.

ശരീരത്തിൽ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാവുന്ന, വിഷൂചിക, കോളറ, ഹെപ്പറ്റൈറ്റിസ് എ ഇ, ഷിഗല്ല തുടങ്ങിയ രോഗങ്ങൾ മൂലമുള്ള മരണം പ്രത്യേകിച്ച് കുട്ടികളിൽ തടയാൻ ഓ ആർ എസി തക്കസമയം നൽകിയാൽ കഴിയും

ബംഗാളിലെ ഡോക്ടർ ഹേമേന്ദ്ര നാഥ് ചാറ്റർജിയാണ് (Hemendra Nath Chatterjee) ആദ്യമായി ഓ ആർ എസിന്റെ ശാസ്ത്രീയാടിത്തറ വ്യക്തമാക്കികൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. 4 ഗ്രാം സോഡിയം ക്ലോറൈഡും 25 ഗ്രാം ഗ്ലൂക്കോസും 1000 മി ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കോളറ രോഗികൾക്ക് വായിലൂടെ നൽകി ഫലപ്രദമായി കോളറ ചികിത്സിച്ച വിവരം ഡോക്ടർ ചാറ്റർജി 1953 ൽ ലാൻസെറ്റിൽ റിപ്പോർട്ട് (Chatterjee, HN: 1953 Control of vomiting in cholera and oral replacement of fluid. Lancet. 265 (6795): 1063) ചെയ്തു. അമേരിക്കൻ ബയോകെമിസ്റ്റ് റോബർട്ട് ക്രേൻ (Robert Kellogg Crane: 1919 –2010) 1960 കളിൽ നടത്തിയ ഗവേഷണങ്ങളിലൂടെ സോഡിയം-ഗ്ലൂക്കോസ് മിശ്രിതം കോളറ ബാധിക്കുന്നവരിലും കുടലിലൂടെ ആഗിരണം ചെയ്യപ്പെടുമെന്ന് കൂടുതൽ ശാസ്തീയാടിത്തറയോടെ തെളിയിച്ചു.

കോളറ രോഗികളുടെ കുടൽ സ്ഥരത്തിന് (Intestinal Mucosa) കാര്യമായ തകരാറ് സംഭവിക്കാത്തത് കൊണ്ടാണ് ഇങ്ങിനെ സാധിക്കുന്നതെന്ന് ക്രേൻ വിശദീകരിച്ചു. 1967-68 കാലത്ത് ബംഗ്ലാദേശിലെ ഡാക്കയിൽ അമേരിക്കൻ പൊതുജനാരോഗ്യ വിദഗ്ധൻ നോർബേർട്ട് ഹിർഴ് ഹോൺ (Norbert Hirschhorn: 1938-), കൽക്കട്ടായിൽ ജോൺ ഹോപ്ക്കിൻസ് സർവകലാശാലയിലെ നതാനിയേൽ പീയേഴ് സ് (Nathaniel Pierce), അമേരിക്കൻ ഗവേഷകരായ ഡേവിഡ് നാലിൻ (David R. Nalin: 1941-). റിച്ചാർഡ് കാഷ് (Richard Alan: 1941-) എന്നിവർ ഒ.ആർ.എസിന്റെ ഫലസിദ്ധി കൂടുതൽ പഠനങ്ങളിലൂടെ വ്യക്തമാക്കി.

1971-ൽ ബംഗ്ലാദേശ് വിമോചനസമര കാലത്ത് പല പ്രദേശങ്ങളിലും കോളറ പടർന്ന് പിടിച്ചിരുന്നു. ബംഗ്ലാദേശിലെ ഡോക്ടറും ഗവേഷകനുമായ ഡോക്ടർ റഫിക്വൽ ഇസ്ലാം (Rafiqul Islam: 1936 –2018), കൽക്കട്ടായിലെ ജോൺ ഹോപ്ക്കിൻസ് ഇന്റർനാഷണൽ മെഡിക്കൽ ട്രെയിനിംഗ് സെന്ററിലെ ഇന്ത്യൻ ശിശുരോഗവിദഗ്ധൻ ഡോ ദിലീപ് മഹലാനബിസ് (Dilip Mahalanabis: 1934-) എന്നിവർ ചേർന്ന് ഓറോ സലൈൻ (Orosaline) എന്ന് പേരിട്ട് ഒ.ആർ.എസ്. നൽകി ആയിരക്കണക്കിന് കോളറാ രോഗികളുടെ ജീവൻ രക്ഷപ്പെടുത്തിയത് സാർവദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ധമനികളിലൂടെ പാനീയം (IV fluid) നൽകുന്നതിനേക്കാൽ ഫലപ്രദം വായിലൂടെ ഓറോ സലൈൻ നൽകുന്നതാണെന്നും അവർ തെളിയിച്ചു. പിന്നീട് ഡാക്ക സലൈൻ (Dhaka Saline) എന്ന പേരിൽ ഓറോ സലൈൻ പ്രസിദ്ധി കൈവരിച്ചു. 1990 ലെ ആഫ്രിക്കയിലെ മൊസാംബിക്കിലും മലാവിയിലും ആഭ്യന്തരയുദ്ധകാലത്ത് അഭയാർത്ഥി ക്യാമ്പുകളിൽ കോളറാ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒ.ആർ.എസ്. ഉപയോഗിച്ച് കൊണ്ടുള്ള പാനീയ ചികിത്സയിലൂടെയാണ് ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷപ്പെടുത്തിയത്.

വയറിളക്ക രോഗം പ്രതിരോധത്തിനായി ഒരു നുള്ള് ഉപ്പും ഒരു കോരി പഞ്ചസാരയും ഒരു ഗ്ലാസ് ശുദ്ധജലത്തിൽ (A Pinch of Salt, A Scoop of Sugar in a glass of clean Water) കലക്കി കുടിക്കുക എന്ന ഏറ്റവും ലളിതമായ സന്ദേശം ആരോഗ്യപ്രവർത്തകർ ലോകമെമ്പാടും പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിൽ വിജയകരമായി പ്രചരിപ്പിച്ചതിലൂടെ ലക്ഷക്കണക്കിന് വയറിളക്ക രോഗികളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും യൂനിസെഫും ചേർന്ന് സോഡിയം ക്ലോറൈഡ്, പൊട്ടാഷ്യം ക്ലോറൈഡ്, ഗ്ലൂക്കോസ്, ട്രൈ സോഡിയം സിട്രേറ്റ് എന്നിവയടങ്ങിയ കൂടുതൽ ശാസ്തീയവും ഫലപ്രദവുമായ ഒ.ആർ.എസ്. തയ്യാറാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ അവശ്യമരുന്ന് പട്ടികയിൽ ഒ.ആർ.എസ്. ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളിൽ വയറിളക്ക രോഗം മൂലമുള്ള മരണം തടയുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നത് കൊണ്ടാണ് ഒ.ആർ.എസ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ പൊതുജനാരോഗ്യ മുന്നേറ്റമായി വിശേഷിപ്പിക്കപ്പെടുന്നത്.

“മന്ത്രിമാരെ പിൻവലിക്കും-” ഗവർണറുടെ ട്വീറ്റിന് പിന്നാലെ വിവാദം; അസാധാരണ സംഭവങ്ങളിലേക്ക് കേരള ഭരണ സംവിധാനം

0

 മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ് ഉണ്ടായത്. ഇത് ട്വീറ്റ് ചെയ്യുകയായിരുന്നു. മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പോടെ അസാധാരണ സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. 

രാഷ്ട്രപതി ഇടപെടണം – സി പി എം

ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പിബി. കേരളാ ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി വിലക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് രാഷ്ട്രപതി ഗവർണറെ തടയണമെന്നും പിബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ജനാധിപത്യമായതിനാൽ ഭീഷണി കണക്കാക്കുന്നില്ല- സി പി ഐ

ഇതിനിടെ മന്ത്രി പദവി റദ്ദാക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭരണഘടന പറയുന്നത് അനുസരിച്ചേ ഗവർണർക്ക് പ്രവർത്തിക്കാനാകൂ. ഭരണഘടനയുടെ 163 വരെയുള്ള അനുഛേദങ്ങളിൽ ഒന്നും ഗവർണറുടെ ഈ അധികാരത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ഗവർണറുടെ പരാമർശത്തെ വളരെ ഗൗരവമായി ആലോചിക്കേണ്ടതാണ്. ജനാധിപത്യം നിലവിൽ വന്ന് കുറച്ചുകാലമായതിനാൽ ഭീഷണി സ്വരങ്ങളെ ഗൗരവമായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

എന്ത് ഇടപെടലാണ് ഗവർണർ നടത്തുന്നത് – വി ഡി സതീശൻ

കൃത്യമായ ഇടപെടലുകൾക്കാണ് ഗവർണർ അധികാരം ഉപയോഗിക്കേണ്ടതെന്നും സർക്കാർ വീഴ്ചകളുടെ പേരിൽ മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ ഗവർണർക്ക് കഴിയില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, സർക്കാർ-ഗവർണർ പോര് കാര്യമില്ലാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു. 

നിയമവിരുദ്ധമായി നിയമിച്ച വി സി അധികാരത്തിലിരിക്കുന്നത് ഗവർണർ കാണുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സതീശൻ, പിന്നെ എന്ത് ഇടപെടലാണ് ഗവർണർ നടത്തുന്നതെന്നും ചോദിച്ചു. 

മന്ത്രിയുടെ പ്രസ്താവന ചൊടിപ്പിച്ചു

സർക്കാരും ഗവർണറും തമ്മിലെ ഭിന്നത രൂക്ഷമായിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാൻറെ എടുത്തു ചാടിയ ട്വീറ്റ്. ഗവർണർ ആർഎസ്എസ് പാളയത്തിൽ നിന്നും വരുന്നു, രാജ്ഭവനും ഭരണഘടന പാലിക്കണം എന്നതടക്കമുള്ള സമീപകാലത്തെ മന്ത്രി ആർ ബിന്ദുവിൻറെ പ്രസ്താവനകൾ സമീപകാലത്ത് പ്രകോപനമായിരുന്നു. സർവകലാശാല നിയമഭദേഗതി ബിൽ ഒപ്പിടാതിരുന്ന ഗവർണറെ നേരത്തെ മന്ത്രി വിമർശിച്ചിരുന്നു.

വാർത്തകളിൽ നിറച്ച് ഗവർണർ

സര്‍ക്കാര്‍ നടപടികളില്‍ തനിക്കുള്ള നീരസം പലവട്ടം തുറന്ന് പറഞ്ഞിട്ടുമുണ്ട് ഗവര്‍ണര്‍. ഓര്‍ഡിനന്‍സുകള്‍ ഒപ്പിടാതെ മടക്കി. പിന്നീട് സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചകളില്‍ അത് പരിഹിക്കുകയാണ് പതിവ്. സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും പിന്നീട് മയപ്പെടുകയും ചെയ്യുന്ന ഗവര്‍ണറുടെ ഈ നിലപാടിനെ പ്രതിപക്ഷം പലപ്പോഴും പരിഹസിച്ചിട്ടുമുണ്ട്.

സർക്കാരിനെതിരെ പത്രസമ്മേളനം നടത്തിയ ആദ്യത്തെ ഗവർണർ

രാഷ്ട്രീയും ഭരണപരവുമായ വിവിധ വിഷയങ്ങളെച്ചൊല്ലി തമ്മില്‍ കലഹിച്ച ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് പരസ്യമായി പുറത്തുവന്നത് അദ്ദേഹം സര്‍ക്കാരിനെതിരേ പത്രസമ്മേളനം വിളിച്ചതോടെയാണ്. പത്രസമ്മേളനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അവുന്നത് ശ്രമിച്ചെങ്കിലും അനുയനനീക്കങ്ങള്‍ ഒന്നും ഫലംകണ്ടില്ല. ചീഫ് സെക്രട്ടറി വി.പി. ജോയ് രാജ്ഭവനിലെത്തി ഗവര്‍ണറെ നേരിട്ടു കണ്ടെങ്കിലും പിന്മാറാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഇടഞ്ഞു ഗവര്‍ണറുടെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നേരെ തുറന്നയുദ്ധപ്രഖ്യാപനമായിരുന്നു രാജ്ഭവനില്‍ അസാധാരണമായി വിളിച്ചുചേര്‍ത്ത ആ പത്രസമ്മേളനം.

ഒരു ഗവര്‍ണര്‍ മന്ത്രിസഭയ്‌ക്കെതിരേ പത്രസമ്മേളനം വിളിക്കുന്നത് കേരള ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലാ വി.സി. നിയമനത്തില്‍ വഴിവിട്ട നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിര്‍ബന്ധിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പത്ര സമ്മേളനത്തില്‍ തുറന്നടിച്ചു. ആരോപണം തെളിയിക്കുന്നതിനായി മുഖ്യമന്ത്രിയുമായി നടത്തിയ കത്തിടപാടുകളും അദ്ദേഹം പുറത്തുവിട്ടു. കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കുനേരെ നടന്നത് ആസൂത്രിത അക്രമമാണെന്ന് ആരോപിച്ച ഗവര്‍ണര്‍, ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന് പങ്കുണ്ടെന്ന് ആരോപിച്ചു. കണ്ണൂരിലെ പ്രതിഷേധത്തിനിടെ രാഗേഷ് പോലീസുകാരെ തടഞ്ഞു എന്ന് പറഞ്ഞ് ചില ദൃശ്യങ്ങള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

രാഷ്ട്രീയമായി തിരിച്ചടിച്ച് മുഖ്യമന്ത്രി

എന്നാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചടിച്ചത്. കൈയൂക്കുകൊണ്ടല്ല കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍വന്നതെന്ന് മനസ്സിലാക്കണമെന്നും ചരിത്രം മനസ്സിലാക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറാവണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. 

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബി.ജെ.പി.യും കോണ്‍ഗ്രസും ശ്രമിക്കുന്ന നിലവാരത്തിലേക്ക് ഗവര്‍ണര്‍ താഴുകയാണെന്നും അണികളേക്കാള്‍ ആര്‍.എസ്.എസ്. വിധേയത്വമാണ് ഗവര്‍ണര്‍ക്കെന്നുമാണ് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍നിന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്നറിയില്ലെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

മുസ്ലിം പെൺകുട്ടികൾ ഋതുമതിയായിരുന്നാൽ വിവാഹം സാധൂവാകുമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി പുന:പരിശോധിക്കുന്നു

 ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് പതിനെട്ടുവയസ് ആയില്ലെങ്കിലും വിവാഹം കഴിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വിശദമായി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം.

പതിനാറു വയസുകാരിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് ഋതുമതിയായിരുന്നു എന്നതിനാൽ മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹം കഴിക്കാന്‍ അനുമതി നല്‍കിയ പഞ്ചാബ്- ഹരിയാണ ഹൈക്കോടതി വിധിയാണ് പരിശോധിക്കുന്നത്. വിശദമായി വാദം കേള്‍ക്കാന്‍ സീനിയര്‍ അഭിഭാഷകന്‍ രാജശേഖര റാവുവിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. നവംബറില്‍ കേസില്‍ വിശദമായ വാദംകേള്‍ക്കും

പഞ്ചാബ്- ഹരിയാണ ഹൈക്കോടതി ഉത്തരവിനെതിരേ ദേശീയ ബാലാവകാശ കമ്മിഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ശൈശവ വിവാഹം തടയുന്നതിനുള്ള നിയമത്തിന്റെയും പോക്‌സോ നിയമത്തിന്റെയും വ്യവസ്ഥകള്‍ക്ക് എതിരാണ് ഹൈക്കോടതി വിധി. ഇതു ഗൗരവമേറിയ വിഷയമാണ്. അതിനാല്‍ തന്നെ ഹൈക്കോടതി വിധിയിലെ രണ്ട് ഖണ്ഡികകള്‍ സ്റ്റേ ചെയ്യണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ആവശ്യപ്പെട്ടു.

ഇസ്ലാമിക നിയമപ്രകാരം, പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹം കഴിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് മുസ്‌ലിം വ്യക്തിനിയമപ്രകാരം മാതാപിതാക്കളുടെ അനുമതി ഇല്ലെങ്കിലും വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതിയും സമീപകാലത്ത് വിധിച്ചിരുന്നു.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത സർക്കാർ ഹരജി തള്ളി

0

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യംചെയ്ത കേരള സർക്കാർ ഹര്‍ജി സുപ്രീം കോടതി തള്ളി. വിമാനത്താവള കൈമാറ്റവുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികളില്‍ പങ്കെടുത്ത ശേഷം പിന്നീട് കൈമാറ്റത്തെ ചോദ്യംചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വിമാനത്താവള ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി ആവശ്യമെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കിയത് തങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ഇതിനായി ഒരു രൂപപോലും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഭൂമിയുടെ അവകാശം സംബന്ധിച്ച് കേസ് തുടരാം.

സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയത് 2020 ഒക്ടോബര്‍ 19-നാണ്. ഇതിനെതിരെ അതേവര്‍ഷം നവംബറില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച രണ്ട് മണിക്കൂറോളം വാദംകേട്ട് തള്ളിയത്.

“തെക്കും വടക്കും ഒന്നാണ്” ആര്യാ രാജേന്ദ്രൻ്റെ കുടുംബ ചിത്രം ഹിറ്റ്

0

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തെക്കു-വടക്ക് താരതമ്യ വിവാദത്തിന് ശേഷം ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ‘തെക്കും വടക്കും ഒന്നാണ്…’ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്.

ആര്യാ രാജേന്ദ്രനും പങ്കാളി സച്ചിൻദേവ് എംഎൽഎയും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചത്. തിരുവനന്തപുരം സ്വദേശിയാണ് ആര്യാ രാജേന്ദ്രൻ. കോഴിക്കോട് സ്വദേശിയും ബാലുശേരി എംഎൽഎയുമാണ് കെഎം സച്ചിൻദേവ്.

ഖേദത്തോടെ കെ സുധാകരൻ

വിവാദമായ തെക്ക് വടക്ക് പരാമര്‍ശത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്തതെന്നും, ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം തുടർന്നു

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്, വോട്ടെടുപ്പ് തുടങ്ങി

0

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് തുടങ്ങി. എ.ഐ.സി.സി. ആസ്ഥാനത്തും പി.സി.സി. ആസ്ഥാനങ്ങളിലുമായി വൈകുന്നേരം നാല് മണിവരെ വോട്ടിങ് തുടരും. വോട്ടര്‍പട്ടികയിലുള്ളത് 9308 പ്രതിനിധികളാണ്. രാജ്യത്താകമാനമായി 65 ബൂത്തുകളാണ് ഉള്ളത്. കേരളത്തില്‍ 305 പേരാണ് വോട്ടര്‍മാര്‍.
തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 1 എന്നത് മാറ്റി വോട്ടുരേഖപ്പെടുത്തേണ്ടത് ‘ശരി’ ചിഹ്നം ഇട്ടായിരിക്കണമെന്ന് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും വോട്ടര്‍മാര്‍ക്കും നിര്‍ദേശംനല്‍കിയിട്ടുണ്ട്.

വോട്ടുപെട്ടികളെല്ലാം ഡല്‍ഹിയിലെത്തിച്ച് ബാലറ്റുകള്‍ കൂട്ടിക്കലര്‍ത്തി ബുധനാഴ്ച 10-ന് വോട്ടെണ്ണല്‍ തുടങ്ങും. ബാലറ്റ് പേപ്പറുകള്‍ എല്ലാ കലര്‍ത്തിയ ശേഷമാകും എണ്ണുക. ആര് ആര്‍ക്ക് വോട്ട് ചെയ്‌തെന്ന് കൃത്യമായി അറിയാനാകില്ല.

ബാലറ്റ് പേപ്പറില്‍ ആദ്യം ഖാര്‍ഗെയും രണ്ടാമത് തരൂരുമാണ്. വോട്ടു രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിക്കുനേരെ ഒന്ന് എന്ന അക്കം രേഖപ്പെടുത്താനായിരുന്നു നേരത്തേയുള്ള നിര്‍ദേശം. ക്രമനമ്പര്‍ ഒന്ന് ഖാര്‍ഗെയും രണ്ട് തരൂരും ആയതിനാല്‍ ഇത് വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നായിരുന്നു തരൂരിന്റെ പരാതി. പാര്‍ട്ടി ഭരണഘടന ചൂണ്ടിക്കാട്ടി തരൂരിനെ പ്രതിരോധിക്കാന്‍ മിസ്ത്രി ശ്രമിച്ചെങ്കിലും രണ്ടോ അതിലധികമോ സ്ഥാനാര്‍ഥികളുണ്ടാവുമ്പോഴേ അതിന് പ്രസക്തിയുള്ളൂ എന്ന് തരൂര്‍ഭാഗം വാദിച്ചു. തുടര്‍ന്നാണ് ശരി ചിഹ്നമിടുന്നത് അംഗീകരിച്ചത്.

ശശി തരൂര്‍ കെ.പി.സി.സി. ആസ്ഥാനത്തെ ബൂത്തില്‍ വോട്ടു ചെയ്യും. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ തുടങ്ങിയ നേതാക്കളും ഇവിടെ വോട്ടുചെയ്യും.

വി.എസ്. ശിവകുമാര്‍, വി.കെ. ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, എ.എ. ഷുക്കൂര്‍ എന്നിവരാണ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ കേരളത്തിലെ പ്രാദേശിക നിരീക്ഷകര്‍. തിരുവനന്തപുരത്തെ നാലു ബ്ലോക്ക് പ്രസിഡന്റുമാരാണ് ശശി തരൂരിന്റെ ചുമതലക്കാര്‍.

താമസം.