സെനറ്റ് യോഗത്തിന് എത്തിയില്ല, കേരള സർവ്വകലാശാലയിൽ 15 നോമിനികളെ പിരിച്ചയച്ച് ഗവർണർ

0

യോഗത്തിൽ പങ്കെടുക്കാതെ മുങ്ങിയ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലറായ ഗവർണറുടെ തന്നെ നോമിനികളായ 15 പേരെയാണ് പിന്‍വലിച്ചത്.

കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിന്‍വലിക്കാനുള്ള അസാധാരണ നടപടിയിലേക്ക് നീങ്ങിയത്. ശനിയാഴ്ച മുതല്‍ 15 അംഗങ്ങള്‍ അയോഗ്യരാണെന്ന് കാണിച്ച് കേരള സര്‍വകലാശാല വി.സിക്ക് ചാന്‍സലറായ ഗവര്‍ണര്‍ കത്ത് നല്‍കി. പിന്‍വലിച്ചവരില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ്.

വി.സി. നിയമനത്തിനായി ചാന്‍സലറായ ഗവര്‍ണര്‍ രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചര്‍ച്ചചെയ്യാനാണ് കഴിഞ്ഞദിവസം യോഗം വിളിച്ചത്. എന്നാല്‍ 91 അംഗങ്ങളുള്ള സെനറ്റില്‍ പങ്കെടുക്കാനെത്തിയത് വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയടക്കം 13 പേര്‍ മാത്രമായിരുന്നു.

ഗവര്‍ണര്‍ നാമനിര്‍ദേശംചെയ്ത 13 പേര്‍ സെനറ്റിലുണ്ടെങ്കിലും രണ്ടുപേര്‍ മാത്രമേ യോഗത്തിനെത്തിയുള്ളൂ. നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ അവരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.

പ്രോ-വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ക്വാറം തികയ്ക്കാനുള്ള 19 പേര്‍പോലുമില്ലാത്തതിനാല്‍ യോഗം നടന്നില്ല. നിലവിലെ വി.സി.യുടെ കാലാവധി 24-ന് പൂര്‍ത്തിയാവും.

ഒരാളെ കൂടി ബലി നൽകിയതായി സംശയം; ആറിടങ്ങൾ മാർക്ക് ചെയ്ത് പൊലീസ് പരിശോധന

ഇലന്തൂരിലെ ഇരട്ട നരബലിക്കേസ് പ്രതികളായ ഭഗവല്‍ സിങ്ങ്‌-ലൈല ദമ്പതികളുടെ വീട്ടില്‍ റോസ്‌ലിന്റെയും പദ്മയുടെയും മൃതദേഹങ്ങള്‍ക്ക് പുറമേ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടുണ്ടെന്ന് സംശയം. പ്രതികളെ ചോദ്യംചെയ്തതില്‍ നിന്ന് ഇക്കാര്യം സ്ഥിരീകരിക്കുന്ന വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

മൂന്ന് പ്രതികളെയും ശനിയാഴ്ച ഇലന്തൂരിലെ വീട്ടിലെത്തിച്ച് കൂടുതല്‍ പരിശോധന നടത്തുകയാണ്. കൊച്ചിയില്‍നിന്ന് പ്രത്യേക ഡോഗ് സക്വാഡും ഇലന്തൂരിലേക്ക് എത്തിയിട്ടുണ്ട്.

ആറിടങ്ങളിൽ മാർക്ക് ചെയ്തു, അസ്ഥി കഷണം കണ്ടെത്തി

ആറിടങ്ങള്‍ പോലീസ് മാര്‍ക്ക് ചെയ്തു. പോലീസ് നായ്ക്കളുടെ പരിശോധനയ്ക്കു പിന്നാലെയായിരുന്നു ഇത്. സമീപത്തെ പറമ്പില്‍നിന്ന് ഒരു അസ്ഥിക്കഷണം ലഭിച്ചു. എന്നാല്‍ ഇത് മനുഷ്യന്റേതാണോ അതോ മൃഗത്തിന്റേതാണോ എന്ന് വ്യക്തമല്ല. ഈ അസ്ഥിക്കഷണം ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ചു.

മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച മായ, മര്‍ഫി എന്നീ നായകളാണ് വീട്ടുപറമ്പില്‍ തിരയുന്നത്. നേരത്തെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ ദുരന്ത ഭൂമിയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ള നായകളാണ്.

തിരച്ചിലില്‍ മണ്ണിനടിയില്‍ മൃതദേഹമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ കുഴിച്ച് വിശദമായ പരിശോധന നടത്തും. ഇതിനായി ജെസിബി ഉള്‍പ്പെടെ ഇവിടേക്ക് എത്തിച്ചു.

ബലി നടത്തിയ മുറിയിലെ കട്ടിൽ

പ്രതികളെ എത്തിക്കുന്നത് കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സുരക്ഷയും ശക്തമാക്കി. വന്‍ പോലീസ് സന്നാഹം വീടിന് ചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം ഉള്‍പ്പെടെ പോലീസ് നിയന്ത്രിക്കും.

റോസ്‌ലിന്റെയും പദ്മയുടെയും കൊലപാതകത്തിന് മുമ്പ് പ്രതികള്‍ മറ്റൊരു കൊലപാതകം നടത്തിയിട്ടുണ്ടോയെന്നാണ് പോലീസിന് സംശയിക്കുന്നത്. അതേസമയം, മൂന്നുപേരെയും ചോദ്യംചെയ്തപ്പോള്‍ വ്യത്യസ്തമായ മറുപടികളാണ് ലഭിക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതാണ് ആശയകുഴപ്പം സൃഷ്ടിക്കുന്നത്.

മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി പോലീസിനോട് ഒരുകാര്യങ്ങളും തുറന്നുപറയാന്‍ തയ്യാറായിട്ടില്ല. ഭഗവല്‍ സിങ്ങില്‍നിന്നും ലൈലയില്‍ നിന്നുമാണ് അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്.

നീതി വൈകിപ്പിക്കുന്നത് അനീതി – പ്രധാനമന്ത്രി നരേന്ദ്ര മോഡി

നിയമ നീതി വ്യവസ്ഥയിൽ സമയബന്ധിതമായി പരിഹാരം കാണുന്നതിന് പരമ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.നീതി വൈകിക്കുന്നത് അനീതിയാണ്. നിയമ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നല്ല നിയമങ്ങളുടെ പ്രയോജനം പാവങ്ങൾക്കും ലഭ്യമാക്കണം അദ്ദേഹം പറഞ്ഞു

കൊളോണിയൽ നിയമങ്ങൾ ഇല്ലതാക്കേണ്ടത് പ്രധാനമാണ്. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കി തുടങ്ങിയതായും ഇതിനായി കഴിഞ്ഞ് എട്ട് വർഷമായി വിശ്രമമില്ലാതെ നടപടികൾ സ്വീകരിച്ചതായും മോഡി പറഞ്ഞു. എന്നാൽ ചില സംസ്ഥാനങ്ങൾ ഇപ്പോഴും കൊളോണിയൽ നിയമങ്ങൾ തുടരുകയാണ് എന്നും പറഞ്ഞു

കേസുകളിൽ നീതി വൈകുന്നത് വലിയ വെല്ലുവിളിയാണ്. തർക്കങ്ങളിൽ പ്രശ്ന പരിഹാരം പെട്ടെന്ന് ഉണ്ടാകണം. സാങ്കേതിക വിദ്യ നിയമവ്യവസ്ഥയുടെ അനിവാര്യ ഘടകമായി കഴിഞ്ഞു, 5g വരുന്നതോടെ ഇത് കൂടുതൽ ശക്തമാക്കും.

നീതി നിർവഹണത്തിൽ പ്രാദേശിക ഭാഷകൾക്ക് നിർണായക സ്വാധീനം ഉണ്ട്. നിയമങ്ങൾ പ്രാദേശിക ഭാഷയിൽ ആയാൽ സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുമെന്നും നരേന്ദ്ര മോഡി വിശദീകരിച്ചു.

സായിബാബയെ കുറ്റവിമുക്തനാക്കിയ നടപടി സുപ്രീം കോടതി മരവിപ്പിച്ചു

ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജി.എൻ. സായിബാബ ഉൾപ്പെടെയുള്ള അഞ്ചു പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിയാണ് മരവിപ്പിച്ചത്. മഹാരാഷ്ട്ര സർക്കാരിൻ്റെ അപ്പീലിൽ എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

2017-ലാണ് വിചാരണക്കോടതി സായിബാബയെ ജീവപര്യന്തം തടവിന് വിധിച്ചത്. ഇത് ചോദ്യംചെയ്തുകൊണ്ട് സായിബാബ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ വെറുതേവിട്ടത്. ജസ്റ്റിസുമാരായ രോഹിത് ദിയോ, അനില്‍ പന്‍സാരെ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അദ്ദേഹത്തെ ഉടന്‍ ജയില്‍ മോചിതനാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാൽ ഹൈക്കോടതി കേസിന്റെ മെറിറ്റിലേക്ക് കടന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി വിധി മരവിപ്പിക്കുകയായിരുന്നു. ജസ്റ്റിസ് എംആർ ഷാ അടങ്ങുന്ന ബെഞ്ചാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. കേസ് ഡിസംബർ 8ന് വീണ്ടും പരിഗണിക്കും.

മാവോയിസ്റ്റ് ബന്ധവും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ആരോപിച്ച് പൊതു പ്രവർത്തകരെ അറസ്റ്റു ചെയ്ത കേസിൻ്റെ തുടർച്ചയാണ്. ഇവർ രാജ്യദ്രോഹ പ്രവർത്തനം നടത്തി എന്ന എൻ ഐ എ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലായിരുന്നു. സായിബാബയും ഒരു മാധ്യമ പ്രവര്‍ത്തകനും ജെഎന്‍യുവിലെ ഒരു വിദ്യാര്‍ഥിയും ഉള്‍പ്പടെയുള്ളവരെ 2017-ല്‍ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തി.

വിപ്ലവ ഗൃഹാതുരതകളിൽ തലയുയർത്തി വിജയവാഡയിലെ ലെനിൻ പ്രതിമ

0

സി പി ഐ പാർട്ടി കോൺഗ്രസിന് കൊടിയുയർന്നപ്പോൾ വിജയവാഡ നഗരത്തിൽ പഴയൊരു ലെനിൻ പ്രതിമ അതേ ഉയരത്തിൽ വിപ്ലവ ഗൃതാരുതകളുടെ കൌതുക കാഴ്ചയാവുന്നു. സോവിയറ്റ് റഷ്യ കമ്മ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന അന്നത്തെ നഗരസഭയക്ക് സമ്മാനിച്ച ലെനിൻ ശില്പം ഇന്നും നഗരത്തിൽ തലയുയർത്തി നിൽക്കുന്നു.

പാര്‍ട്ടി കോണ്‍ഗ്രസിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സി.പി.ഐ പ്രവര്‍ത്തകര്‍ ഈ കാഴ്ചകൂടി അന്വേഷിച്ചാണ് വിജയവാഡയിലെ ലെനിന്‍ സെന്ററിലെത്തുന്നത്. പഴയ സോവിയറ്റ് യൂണിയന്‍ സമ്മാനിച്ച ലെനിന്‍ പ്രതിമ ഇപ്പോഴും കേടുപാടുകൾ ഇല്ലാതെ തുടരുന്നുണ്ട്. തൊട്ടപ്പുറത്ത് മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും പ്രതിമകള്‍ വേറെയുമുണ്ട്.

വിജയവാഡ കമ്മ്യൂണിസ്റ്റുകൾ പിടിച്ചടക്കിയ കാലം

വിജയവാഡ നഗരസഭ കോര്‍പ്പറേഷനായി മാറിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ സി.പി.ഐയും സി.പി.എമ്മും ചേര്‍ന്നാണ് ഭരണം പിടിച്ചത്. ഇന്ത്യ-സോവിയറ്റ് സാംസ്‌കാരിക ബന്ധം സുദൃഢമായ കാലമായിരുന്നു അത്. സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച നഗരസഭാ പ്രതിനിധികള്‍ വിപ്ലവ നേതാവ് ലെനിന്റെ പ്രതിമ സ്ഥാപിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. സോവിയറ്റ് ഭരണകൂടം പ്രതിമ നിര്‍മ്മിച്ച് എത്തിച്ചുകൊടുക്കുകയും ചെയ്തു.

സോവിയറ്റ് നേതാവ് വി ഷെവ്‌ചെങ്കോയാണ് 1987 ഓഗസ്റ്റ് 2 പ്രതിമ അനാവരണം ചെയ്തത്. സി.പി.എം. ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും സി.പി.ഐ. ജനറല്‍ സെക്രട്ടറിയായിരുന്ന സി. രാജേശ്വര റാവുവിന്റെയും സാന്നിധ്യത്തിലായിരുന്നൂ ചടങ്ങ്.

ഒരു വര്‍ഷം കഴിഞ്ഞ് നഗരസഭതന്നെ തൊട്ടപ്പുറത്ത് മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും പ്രതിമകള്‍ സ്ഥാപിച്ചു. അധികം കഴിയുംമുമ്പ് സോവിയറ്റ് യൂണിയനിലെ ലെനിന്‍ പ്രതിമകള്‍ പിഴുതെറിയപ്പെട്ടു. സോവിയറ്റ് ഐക്യ നാടുകൾ ഛിന്നഭിന്നമായി. നേതാക്കളുടെ പ്രതികൾ പോലും വിചാരണ ചെയ്യപ്പെട്ടു.

വിജയവാഡയിലും ഇടതു കക്ഷികള്‍ അധികാരഭ്രഷ്ടരായി എങ്കിലും ലെനിന്‍ പ്രതിമ ഇപ്പോഴും തലയുയര്‍ത്തിത്തന്നെ നില്‍ക്കുന്നു. ഒപ്പം ജനങ്ങളുടെ വിപ്ലവ സ്വപ്നങ്ങൾക്ക് തണലുമാവുന്നു.

24 ാം പാർട്ടി കോൺഗ്രസിന് കൊടിയുയർന്നു

സിപിഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിന് വിജയവാഡയില്‍ തുടക്കമായി. മുതിര്‍ന്ന നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ എട്ടുകുറി കൃഷ്ണ മൂര്‍ത്തി ദേശീയ പതാകയും മുന്‍ ജനറല്‍ സെക്രട്ടറി ഡി.സുധാകര്‍ റെഡ്ഡി പാര്‍ട്ടി പതാകയും ഉയര്‍ത്തി.

പ്രായപരിധി അടക്കമുള്ള സംഘടന വിഷയങ്ങളിലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടക്കുകയാണ്. കേരളത്തിലെ യുഡിഎഫ് ഘടക കക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിന്റെ നേതാവ് ജി ദേവരാജന്‍ പാര്‍ട്ടി കോണ്ഗ്രസ് വേദിയില്‍ പങ്കെടുത്തു.

ചൈന അടക്കം 16 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നുണ്ട്.ഉത്ഘാടന സമ്മേളനത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദിപങ്കര്‍ ഭട്ടാചര്യ, എന്നിവര്‍ക്കൊപ്പം ഫോര്‍ വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനും ആശംസ അര്‍പ്പിച്ചു.ദേശീയ ഇടത് ഐക്യത്തിന്റ ഭാഗമായി ക്ഷണിച്ചിരുന്നെങ്കിലും ആര്‍എസ്പി പരിപാടിയില്‍ പങ്കെടുത്തില്ല. പ്രായപരിധി, യുവാക്കള്‍ക്കും, സ്ത്രീകള്‍ക്കും ഉള്ള പ്രതിനിത്യം തുടങ്ങി ദേശീയ കൗണ്‍സില്‍ നിര്‍ദേശങ്ങളില്‍ നിര്‍ണ്ണായകമായ ചര്‍ച്ചകള്‍ ഉച്ചയ്ക്ക് ശേഷം ആരംഭിക്കും.

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ, നുണകളും പി ആർ പ്രവർത്തനവും നിർത്തൂ എന്ന് സീതാറാം യെച്ചൂരി

2014 മുതല്‍ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക് പോകുന്നത് ആശങ്കാജനകമെന്ന് സീതാറാം യെച്ചൂരി. നരേന്ദ്ര മോഡി സര്‍ക്കാരിനാണ് ഇതിൻ്റെ ഉത്തരവാദിത്വം. ബിജെപിയുടെ 8.5 വര്‍ഷത്തെ ഭരണം ഇന്ത്യയെ ഇരുട്ടിലേക്ക് തള്ളിയിടുകയാണ്. പിആര്‍ വര്‍ക്കുകളും, നുണ പ്രചാരണങ്ങളും നടത്തുന്നത് മതിയാക്കണമെന്നും യെച്ചൂരി വിമര്‍ശിച്ചു.

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ ആറ് സ്ഥാനങ്ങള്‍ താഴേക്ക് പോയി. 121 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 107 ആയി. പാകിസ്താൻ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുടെ സ്ഥാനം ഇന്ത്യയ്ക്ക് മുകളിലാണ്.
ശ്രീലങ്ക – 64 ബംഗ്ലാദേശ് – 84 പാകിസ്താൻ – 99 ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യയ്ക്ക് താഴെയുള്ളത്

GHI സ്കോറിന്റെ അടിസ്ഥാനത്തിലാണ് ഈ റാങ്കിംഗ് നൽകുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളുടെ വളർച്ചാ നിരക്ക്, ശിശുമരണനിരക്ക് എന്നിവയുൾപ്പെടെ നാല് സൂചകങ്ങളിലാണ് GHI സ്കോർ കണക്കാക്കുന്നത്. ഇന്ത്യയുടെ ഈ സ്കോർ തുടർച്ചയായി കുറയുന്നു. നിലവിൽ ഇന്ത്യയുടെ സ്കോർ 29.1 ആണ്. 2000-ൽ ഇത് 38.8 ആയിരുന്നു, ഇത് 2012-നും 2021-നും ഇടയിൽ 28.8 27.5 ആയി തുടർന്നു. 2020-ൽ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു.

കോഴിക്കോട് ഖാസിക്കെതിരെ യുവതിയുടെ പീഡന പരാതി, കുടുംബ പ്രശ്നം പരിഹരിക്കാൻ വിളിച്ചു വരുത്തി

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്കെതിരേ പീഡനപരാതി. കണ്ണൂര്‍ സ്വദേശിനി കോഴിക്കോട് വനിതാസ്റ്റേഷനില്‍ നല്‍കിയ പരാതിയിൽ വെള്ളിയാഴ്ച രാത്രി കേസ് ചാർജ് ചെയ്തു.

പുനർവിവാഹിതയാണ് പരാതിക്കാരി. ഭർത്താവുമായുള്ള കുടുംബപ്രശ്‌നം പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കി വിളിച്ചു വരുത്തി. രണ്ടുവര്‍ഷത്തിനിടയില്‍ പലതവണയായി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. ഐ.പി.സി. 376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റ‍ര്‍ ചെയ്തിട്ടുളളത്.

പരപ്പനങ്ങാടി ആനങ്ങാടിയിലെ ഖാസിയുടെ വീടിനുമുന്നിലെ സന്ദര്‍ശകര്‍ക്കുള്ള ഷെഡില്‍വെച്ചാണ് പീഡിപ്പിച്ചതായാണ് യുവതി പോലീസില്‍ മൊഴിനല്‍കിയത്. ഖാസിയുടെ ഡ്രൈവര്‍ ഇതിനായി പ്രേരിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

പരാതി അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതാണെന്നും കോഴിക്കോട് ഖാസി ഓഫീസ് അറിയിച്ചു. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് വ്യാജ പരാതിയുമായി യുവതി രംഗത്തെത്തിയത്. ഇത് സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗം മാത്രാണെന്നും ഖാസി ഓഫീസ് പ്രസ്താവനയില്‍ അവകാശപ്പെട്ടു.

ഹാരി പോട്ടറിലെ മാന്ത്രിക സാന്നിധ്യം ഹാഗ്രിഡ് അന്തരിച്ചു

ഹാരി പോട്ടറിലെ ചിത്രങ്ങളിലൂടെ മനസുകളിൽ മാന്ത്രിക സാന്നിധ്യമായ പ്രശസ്തനായ ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയിന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഹാരി പോട്ടര്‍ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ ഹാഗ്രിഡിനെ അവതരിപ്പിച്ച് മനസുകളിൽ പതിഞ്ഞ താരമാണ് റോബി കോള്‍ട്രെയിന്‍.

സയൻസ് ഫിക്ഷനിൽ തുടങ്ങി മാന്ത്രികനായി

1980 കളിലാണ് കോള്‍ട്രെയന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഫ്‌ളാഷ് ഗോള്‍ഡന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശനം. പിന്നീട് ടെലിവിഷന്‍ കോമഡി ഷോകളിലും കോള്‍ട്രെയിന്‍ മികവ് തെളിയിച്ചു.

ഐടിവി ഡിക്ടറ്റീവ് നാടകമായ ക്രാക്കറിയിലും ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോള്‍ഡന്‍ ഐ, ദ വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് .

1981 ലെ ടെലിവിഷന്‍ പ്രോജക്ടായ ‘എ ക്ലിക്ക് അപ്പ് 80’ ലാണ് കോള്‍ട്രയ്ന്‍ ആദ്യമായി അഭിനയിച്ചത്. 2006 ല്‍ അദ്ദേഹത്തിന് ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ പുരസ്‌കാരം ലഭിച്ചു, കൂടാതെ 2011-ല്‍ ചലച്ചിത്രരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള ബാഫ്ത സ്‌കോട്ട്ലന്‍ഡ് അവാര്‍ഡും ലഭിച്ചു.

കുട്ടി കാലത്തിൻ്റെ ഹീറോകൾ പടിയിറങ്ങുന്നു, കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ചാനൽ ഇല്ലാതാവുമോ

കുട്ടിക്കാലം ഏറെ പഴി കേട്ട എന്നാൽ കുട്ടികളെ ഏറ്റവും അധികം രസിപ്പിച്ച കാർട്ടൂൺ നെറ്റ് വർക്ക് ചാനൽ പ്രവർത്തനം നിർത്തുന്നു എന്ന് വാർത്ത. വാര്‍ണര്‍ ബ്രോസ്, ഡിസ്‌കവറി ലയനത്തിന് പിന്നാലെ ആനിമേഷന്‍, സ്‌ക്രിപ്റ്റിംഗ് ഡിവിഷനുകളില്‍ നിന്ന് ഉള്‍പ്പെടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ട പശ്ചാത്തലത്തിലാണ് ഇത്തരമൊരു അഭ്യൂഹം പരന്നത്. 

കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് നിര്‍ത്തുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വാര്‍ണര്‍ബ്രോസ് ഡിസ്‌കവറി ഇതിനെ തുടർന്ന് പത്രകുറിപ്പ് നൽകി. എന്നാൽ ജീവനക്കാരെ പിരിച്ചുവിട്ടെന്ന വാര്‍ത്ത കമ്പനി സ്ഥിരീകരിച്ചു. ചാനല്‍ ഇനിയും ലഭ്യമാകുന്നത് എങ്ങിനെ എന്ന് വ്യക്തമല്ല.

1990 കളിലെ കാർട്ടൂൺ തരംഗമാണ് ഇല്ലാതാവുന്നത്. ‘The Flintstones’, ‘The Jetsons’, ‘The Powerpuff Girls’, ‘Dexter’s Laboratory’, ‘Scooby-Doo തുടങ്ങി പ്രിയപ്പെട്ട പല കാർട്ടൂണുകളും ലോകത്തെ രസിപ്പിച്ചവയാണ്. ഇവയിൽ  ‘Popeye the Sailor’, ‘Bugs Bunny and the Looney Toons’, ‘Courage the Cowardly Dog’, ‘Johnny Bravo’. തുടങ്ങിയ കഥാപാത്രങ്ങൾ ഇപ്പോഴും മനസുകളിൽ ജീവിക്കുന്നു.

അനിമേഷൻ സ്ക്രിപ്റ്റ് മേഖലകളിലെ 82 ജീവനക്കാരെ കമ്പനി സംയേജനത്തിൻ്റെ തുടർച്ചയായി പിരിച്ചു വിട്ടിട്ടുണ്ട്.

മന്ത്രവാദം; പത്തനംതിട്ടയിൽ മൃഗബലിയും അട്ടഹാസങ്ങളും, ദൃശ്യങ്ങൾ പരസ്യമായി

പത്തനംതിട്ടയിൽ മന്ത്രവാദത്തിന് വേണ്ടി മൃഗബലി നടത്തിയതിൻ്റെ ദൃശ്യങ്ങൾ. ചെങ്ങറയിലെ എസ്റ്റേറ്റിലാണ് മൃഗബലി നടന്നത്. അനവധി ആളുകൾ നോക്കി നിൽക്കെയാണ് അടിനെ കഴുത്ത് വെട്ടി ബലി കൊടുത്തത്. സംസ്ഥാനത്ത് മൃഗബലി നിരോധനം നിലനിൽക്കെയാണ് സംഭവം.

ആടിനെ കഴുത്തിൽ മാലയണിയിച്ച് വെള്ളം തളിച്ച ശേഷം കഴുത്തറുത്ത് കൊല്ലുകയാണ്. പശ്ചാത്തലത്തിൽ ഒരു സ്ത്രീ അലറുന്നതും ദൃശ്യത്തോടൊപ്പം കേൾക്കാം. ട്വൻ്റി ഫോൻ ന്യൂസ് ഇതിൻ്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു.

പൊലീസിനുൾപ്പെടെ ഇവിടെ ബലി നടക്കുന്ന കാര്യം അറിയാം. നിരോധന നിയമം കാറ്റിൽ പറത്തി പരസ്യമായ മന്ത്രവാദ ബലിയാണ്.