അനില്‍ ചൗഹാന്‍ സംയുക്ത സൈനിക മേധാവി

ലഫ്റ്റനന്റ്‌ ജനറല്‍ അനില്‍ ചൗഹാന്‍ ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി (CDS – ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ആകും. രാജ്യത്തെ ആദ്യ സി.ഡി.എസ്. ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ കുനൂരിൽ കൊല്ലപ്പെട്ടു. ഇതിനെ തുടര്‍ന്ന്ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ നിയമനം.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തമിഴ്‌നാട്ടില്‍ വെച്ച് നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 പേരാണ് മരിച്ചത്.

കര-വ്യോമ-നാവിക സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് 2020-ജനുവരിയിലാണ് ബിപിന്‍ റാവത്തിനെ രാജ്യത്തിൻ്റെ ആദ്യ സംയുക്ത സേനാ മേധാവിയായി നിയമിച്ചത്.

ലഫ്റ്റനന്റ്‌ ജനറല്‍ അനില്‍ ചൗഹാന്‍ ഈസ്റ്റേൺ കമാൻ്റിലെ കമാൻ്റിങ് ഇൻ ചീഫ് ജനറൽ പദവിയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. സി ഡി എസ് പദവിയിൽ എത്തുന്ന രണ്ടാമത്തെ വ്യക്തിയാണ്. സൈനിക കാര്യ വകുപ്പ് സെക്രട്ടറി സ്ഥാനവും ഇദ്ദേഹത്തിനു തന്നെയായിരിക്കും.


ഖത്തറിൽ കാൽപന്തിന്റെ കളിയാവേശം വീശാൻ ഇനി ദിവസങ്ങൾ മാത്രം, കളിയുന്മാദങ്ങൾ തുടിച്ചുയരുകയായി .ഇഷ്ട ടീം, പ്രിയതാരം, പുത്തൻ താരോദയം, ആര് കപ്പടിക്കും. കളിയാവേശത്തിനോട് ചോദിച്ചാൽ ഉത്തരം കിട്ടും. മനസിലൊരു തികട്ടൽ. ഖത്തറിന്റെ മണ്ണിൽ ഒരാഫ്രിക്കൻ ടീം കപ്പ് നേടട്ടെ.
കപ്പിന്റെ താരമായി സാദിയേ മാനെ ഉയരട്ടെയെന്ന് ഉള്ളിലെ കളിപിരാന്തൻ പറയുന്നു.
ഫെറാറി കാറുകളും, ഹെലികോപ്റ്ററുകളും സ്വന്തമാക്ക നല്ല ഞാൻ കളിക്കുന്നതെന്നും, ഞാൻ നടന്ന വേദനയുടെയും, അവഗണനയുടെയും കഥകൾ മറന്ന് പുതുതലമുറയുടെ സ്വസ്ഥജീവിതത്തിനാവുന്ന സൗകര്യങ്ങളൊരുക്കുകയുമാണ് ചെയ്യുകയെന്നും ചാമ്പ്യൻസ് ലീഗിലെ സൂപ്പർ താരം പറയുന്നു. വിദ്യാലയങ്ങളും, കളി മൈതാനങ്ങളും, ആശുപത്രികളുമൊരുക്കി ഭാവി തലമുറയുടെ കളി ജീവിതത്തിനായി അരങ്ങൊരുക്കുന്ന മാനെയാവട്ടെ താരം .
അറേബ്യൻ മണൽ കാറ്റിന്റെ വേഗചൂരിൽ, ആഫ്രിക്കൻ പോർ വീര്യം കളിയുടെ ജയ സാന്ദര്യത്തെ നക്ഷത്രങ്ങളാക്കട്ടെ …

ഖത്തറിൽ പന്തുരുളുമ്പോൾ നമ്മുടെ മൈതാനങ്ങൾ

ലോകം ഒരു പന്തിനു പിന്നാലെ പായുന്ന കാഴ്ചകളിലാണ്…..

ഏഷ്യൻ മണ്ണിൽ, ഖത്തറിൽ നടക്കുന്ന ലോകകപ്പിന്റെ കളിയാനന്ദത്തിലേക്ക്

പതുക്കെ ലോകം ഉണരുകയാണ്.
ഈ ലോകകപ്പ് ഖത്തറിന്റെ മണ്ണിൽ വിസ്മയം തീർക്കുമെന്ന് ഉറപ്പ്.


ഖത്തറിൽ അതിനായി ഒരുങ്ങുന്ന തയ്യാറെടുപ്പുകൾ അതിന്റെ സൂചനകളാണ്. അതിശയ മനോഹരമായ ശില്പഭംഗികളായി രൂപം കൊണ്ട സ്റ്റേഡിയങ്ങൾ, ടീമുകളുടെ വിശ്രമകേന്ദ്രങ്ങൾ, പരിശീലന മൈതാനങ്ങൾ, പരിചരണങ്ങൾ തുടങ്ങി നൂതനമായ ആശയരൂപീകരണത്തിലാണ് ആ രാജ്യം.


നമ്മളും കാണികളായി സൈബർ ഇരിപ്പിടങ്ങളിലും, ചാനൽ മൈതാനക്കരയിലും ഇരിക്കും…
കേരളത്തിക്കൊൾ വലു പ്പുള്ള രാജ്യങ്ങൾ ലോകകപ്പിൽ കളിച്ചപ്പോൾ, നന്മൾ ഇന്ത്യക്കാർ ഇപ്പോഴും അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നു.


ഒരുപാടു കുഞ്ഞു പ്രതിഭകൾ ബൂട്ടുകെട്ടി കളിക്കിറങ്ങുമ്പോഴും
ശരിയായ സൗകര്യങ്ങളില്ലാതെ, നല്ല മൈതാനങ്ങളില്ലാതെ ആശങ്കപ്പെടുന്നു. കാടുപിടിച്ചു, ചളി നിറഞ്ഞ് സ്റ്റേഡിയങ്ങളുണ്ട് ഓരോ നാട്ടിലും. അത് ശരിയായി പരിപാലിക്കാനാവാതെ ചത്തു കിടക്കുന്നു.
ഒരു കാര്യത്തിൽ മാത്രം നാം മിടുക്കരാണ്. സ്റ്റേഡിയങ്ങൾ കെട്ടി പേരിട്ടു കൊടുത്ത് വികസന പത്രികയിൽ ഉൾപ്പെടുത്തും.
അതിലും തമാശയുണ്ട്.

നേതാക്കൾ ഉരുളുന്ന മൈതാനങ്ങൾ


സ്റ്റേഡിയത്തിന് പേരിടാനുള്ള മത്സരം, അതേതെങ്കിലും രാഷ്ട്രീയ നേതാവിന്റെ പേരിൽ വരും .
നാടിനായി കളിക്കളം വാണ ഒരു കളിക്കാരനെയും അവരോർക്കില്ല.
പ്രശസ്തരായ കളിക്കാരുടെ പേരെങ്കിലും കളി മൈതാനങ്ങൾക്ക് നൽകി. കളിയുടെ നേരും, വീര്യവും പിടിച്ചെടുക്കാനൊരുങ്ങുകയാണ് കായിക കേരളം ഇപ്പോൾ ചെയ്യേണ്ടത്. ഇല്ലെങ്കിൽ മൈതാനങ്ങളിൽ കൂട്ടുകൃഷി നടത്തി വിളവെടുക്കാമെന്ന ചില വ്യാമോഹങ്ങളിലേക്ക് നാം മാറേണ്ടി വരും

ഖത്തറിൽ പെൺ വിധികൾ ചരിത്രമെഴുതട്ടെ

പെൺകുട്ടികൾ ഫുട്ബാൾ കളി കാണുന്നതിന് വിലക്കേർപ്പെടുത്തിയ രാജ്യത്ത് കളി കാണാൻ വേണ്ടി ഒരു പെൺകുട്ടി ആൺവേഷം കെട്ടി പോവുകയും സ്റ്റേഡിയത്തിൽ നിന്ന് പിടികൂടുകയും ,കുറ്റവിചാരണ ചെയ്യുകയും ചെയ്തു.
കാൽ പന്തിനെയും, തന്റെ നീല നിറ ജഴ്സിയിലിറങ്ങിയ അത്രയേറെ ഇഷ്ടപ്പെട്ട പെൺകുട്ടി കോടതി വളപ്പിൽ തന്നെ സ്വയം തീക്കൊളുത്തി.
പൊള്ളലേറ്റ് കിടക്കുമ്പോൾ അവളെ കോടതി ആറു മാസം തടവിന് വിധിച്ചു.

Sahar Khodayari


ഇറാനിലെ സഹർ ഖോ ദായരി എന്ന പെൺകുട്ടിയുടെ അതിദാരുണമായ കാൽപ്പന്തു പ്രണയകഥ ഓർമകഥയായി കാൽപന്തു ചരിത്രത്തെ വിസ്മയമാക്കുന്നു.
43 വർഷത്തിന് ശേഷം, അഭ്യന്തര ഫുട്ബാൾ മത്സരം കാണാൻ ഇറാനിലെ പെൺകുട്ടികൾക്ക് അവസരം ലഭിച്ചു. നീലജഴ്സിയണിഞ്ഞ് പെൺകുട്ടികൾ കളി കാണാനെത്തി. അവർ ഒരു സീറ്റ് ഒഴിച്ചിട്ടിരുന്നു.

കളിക്കാലത്തിൻ്റെ നീതിയൂറുന്ന കാലത്ത്
ഖത്തറിലും അതിൻ്റെ ഓർമ പെരുമ നിറയുന്നു. പെൺപെരുമ നിറയുന്നു. മിന്നും താരങ്ങളെ അടക്കി നിർത്തുന്ന റഫറി പാനലിൽ മൂന്ന് വനിതാ റഫറിമാർ ഫുട്ബോളിൻ്റെ ചരിത്രത്തിൽ ഇടം പിടിച്ചു. ഫ്രാൻസിൻ്റെ സ്റ്റഫാനി പ്രോപ്പർട്ട് ,റുവാണ്ട യുടെ സലിമ മുകൾ സാങ്ക ,ജപ്പാൻ്റെ യോച്ചിമിയമഷിന എന്നിവരണാവർ … ഖത്തറിൽ പെൺ ചരിത്രം വിധിയെഴുതട്ടെ

ശ്രദ്ധിക്കുക, ഒക്ടോബർ ഏറ്റവും അധികം ബാങ്ക് അവധി ദിനങ്ങൾ വരുന്ന മാസം

0

ഒക്ടോബറിൽ 21 ദിവസം ബാങ്ക് അവധിയായിരിക്കും. ആർബിഐയുടെ ഹോളിഡേ കലൻഡർ പ്രകാരമാണ് 21 ദിവസത്തെ ബാങ്ക് അവധി. രണ്ടാം ശനിയും ഞായറാഴ്ചയും ഉൾപ്പെടുത്തിയാണ് ഇത്രയധികം ദിവസം ബാങ്ക് അവധി വരുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ വിവിധ ആഘോഷങ്ങൾ വരുന്നതുകൊണ്ടാണ് ഈ മാസം ഇത്രയധികം അവധി വരുന്നത്. എന്നാൽ ഈ അവധി ദിനങ്ങളെല്ലാം കേരളത്തിന് ബാധകമായിരിക്കില്ല. നവരാത്രി, ദുർഗാ പൂജ, ഗാന്ധി ജയന്തി, ദസറ, ദിവാലി തുടങ്ങിയ അവധികൾ ഈ മാസം വരുന്നുണ്ട്.

ഒക്ടോബർ 1 – സിക്കിമിൽ ബാങ്ക് അവധിയായിരിക്കും

ഒക്ടോബർ 2 – ഗാന്ധി ജയന്തി

ഒക്ടോബർ 3- ദുർഗാ പൂജ – സിക്കിം, ത്രിപുര, പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, മേഘാലയ, കേരള, ബിഹാർ, മണിപ്പൂർ

ഒക്ടോബർ 4 – ദുർഗാ പൂജ ( മഹാ നവമി) – കർണാടക, ഒഡീഷ, സിക്കിം, കേരള, ബംഗാൾ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ഝാർഖണ്ഡ്, മേഘാലയ

ഒക്ടോബർ 5 – വിജയ ദശമി – മണിപ്പൂർ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലെ ബാങ്കുകളും അവധിയായിരിക്കും

ഒക്ടോബർ 6 – ദുർഗ പൂജ – ഗാംഗ്‌ടോക്, സിക്കിം എന്നിവിടങ്ങളിലെ ബാങ്കുകൾ അവധിയായിരിക്കും

ഒക്ടോബർ 7 – ഗാംഗ്‌ടോക്, സിക്കിം എന്നിവിടങ്ങളിലെ ബാങ്കുകൾ അവധിയായിരിക്കും

ഒക്ടോബർ 22- നാലാം ശനി

ഒക്ടോബർ 23 – ഞായറാഴ്ച

ഒക്ടോബർ24 – ദീപാവലി

ഒക്ടോബർ 2, 9 , 16, 23 , 30 എന്നിവ ഞായറാഴ്ചകളായതിനാൽ ബാങ്ക് അവധിയായിരിക്കും. ഒക്ടോബർ 8, 22 തിയതികൾ രണ്ടും നാലും ശനിയാഴ്ചകളാണ്.

അധ്യക്ഷ സ്ഥാനത്തോട് മുതിർന്ന നേതാക്കൾക്ക് വിമുഖത; ദിഗ് വിജയ് സിങ്ങിനെ വിളിപ്പിച്ചു

0

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ഥിയാകുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും വഴിമാറുന്നു. ഇപ്പോ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്ങിലേക്കാണ് ശ്രദ്ധ. അശോക് ഗഹ്‌ലോത് സ്വന്തം സംസ്ഥാനത്ത് നീക്കങ്ങള്‍ നടത്തുകയും രാജസ്ഥാന്‍ വിട്ടുവരുന്നതില്‍ വിമുഖത കാണിക്കുകയും ചെയ്ത സാഹചര്യത്തിൽ ദിഗ് വിജയ് സിങ്ങിനെ പരിഗണിക്കുന്നു എന്നാണ് പുതിയ വാർത്ത.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ഈ മാസം 30- ആണ്. ഇനിയും ചർച്ചകൾ നീളില്ല അദ്ദേഹം പത്രിക സമര്‍പ്പിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

ഗഹ്‌ലോത് പിന്‍മാറിയ സാഹചര്യത്തില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മറ്റൊരു മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെ അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ നിര്‍ദേശിച്ചിരുന്നു. ഇതിനായി അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയെങ്കിലും കമല്‍നാഥ് താത്പര്യം കാണിച്ചിരുന്നില്ല. മധ്യപ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് തനിക്ക് താത്പര്യമെന്നാണ് ഇന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

നിലവില്‍ ശശി തരൂര്‍ മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. 30-ന് അദ്ദേഹം പത്രിക സമര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. തരൂരിനെ കൂടാതെ പവന്‍ കുമാര്‍ ബന്‍സാലും നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നെങ്കിലും താന്‍ മത്സരത്തിനില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

മധ്യപ്രദേശുകാരനായ ദിഗ് വിജയ് സിങ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാണ്. യാത്ര മതിയാക്കി ഇന്ന് രാത്രിയോടെ ഡൽഹിയിൽ എത്തിച്ചേരും.

മുഹമ്മദ് ബിൻ സൽമാൻ സൗദി പ്രധാനമന്ത്രി

0

സൗദി അറേബ്യയിൽ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.

തൻ്റെ രണ്ടാമത്തെ മകന്‍ ഖാലിദ് രാജകുമാരനെ പ്രതിരോധ മന്ത്രിയായും പ്രഖ്യാപിച്ചു. ഇളയ മകന്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഊര്‍ജ മന്ത്രിയായും നിയമിതനായി.

പ്രധാനമന്ത്രി സ്ഥാനത്തെത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ പ്രതിരോധ മന്ത്രിയായിരുന്നു. ഖാലിദ് രാജകുമാരന്‍ ഉപപ്രതിരോധമന്ത്രി സ്ഥാനത്തു നിന്നാണ് മുഖ്യ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്.

സൌദി മന്ത്രിസഭാ യോഗങ്ങളില്‍ സല്‍മാന്‍ രാജാവ് തന്നെയാകും അധ്യക്ഷത വഹിക്കുക എന്നും സൗദി സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.

37 കാരനായപ്രധാനമന്ത്രി സൽമാൻ നിയമ ബിരുദ ധാരിയാണ്. രാജാവിൻ്റെ ആറു മക്കളിൽ മൂത്തയാളാണ്.

പുതിയ പ്രതിരോധ മന്ത്രിയായ ഖാലിദ് രാജകുമാരന്‍ നേരത്തെ വാഷിങ്ടണില്‍ സൗദി സ്ഥാനപതിയായിട്ടുണ്ട്.

സൌദി അറേബ്യയെ ഗ്ലോബൽ ഇൻവെസ്റ്റ്മെൻ്റ് പവർ ഹൌസാക്കി മാറ്റുമെന്ന് സ്ഥാന ലഭ്യതയോടെ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. ഏഷ്യ യൂറോപ്പ് ആഫ്രിക്ക വൻകരകൾക്ക് നടുവിലാണ് സൌദിയുടെ സ്ഥാനം. ഇത് ലോക സാമ്പത്തിക രംഗത്ത് നേട്ടങ്ങൾക്കായി പ്രയോജനപ്പെടുത്തും. സാമ്പത്തിക സ്രോതസുകളിൽ വൈവിധ്യവൽക്കരണം കൊണ്ടു വരും.

രാജ്യത്തെ യഥാർത്ഥമായ സമ്പത്ത് ഇവിടെ വളർന്നു വരുന്ന യുവ തലമുറയാണ്. അവർ ലോകത്തെ ഇനിയും വിസ്മയിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ യുഎഇ,ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യ തലവന്‍മാര്‍ അഭിനന്ദിച്ചു.

ഓക്ടോബർ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി

0

സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്‌ടോബര്‍ മൂന്നിന് തിങ്കളാഴ്ച അവധി നല്‍കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോ​ഗം തീരുമാനിച്ചു. നവരാത്രിയോടനുബന്ധിച്ചാണ് അവധി. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്.

പൂജപ്രമാണിച്ച് ഒക്ടോബര്‍ മൂന്നിന് കൂടി അവധി നല്‍കിയതോടെ ഫലത്തില്‍ അടുത്തയാഴ്ച മൂന്ന് ദിവസം അവധി ലഭിക്കും. മഹാനവമി ദിനമായ ചൊവ്വാഴ്ചയും വിജയദശമി ദിനമായ ബുധനാഴ്ചയും നേരത്തെ തന്നെ അവധിനല്‍കിയിരുന്നു.

ദുർഗ്ഗാഷ്‌ട‌മി ദിനമായ ഒക്ടോബർ മൂന്നിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയങ്ങൾക്കും പ്രൊഫഷണൽ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ചെവ്വയിൽ മാലിന്യ നിക്ഷേപം, മനുഷ്യൻ്റെ വക 7000 കിലോ പാഴ് വസ്തുക്കൾ

0

ചൊവ്വയിൽ മനുഷ്യൻ  7000 കിലോ പാഴ്‌വസ്‌തുക്കൾ തള്ളിയതായി പഠനം. വെസ്റ്റ്‌ വിർജീനിയ യൂണിവേഴ്‌സിറ്റിയിലെ റോബോട്ടിക്സ്‌ വിഭാഗം ഗവേഷകനായ കാഗ്രി കിലികിന്റെ പഠനത്തിലാണ്‌ ഇക്കാര്യം പറയുന്നത്‌.

ക്രത്രിമ ഉപഗ്രങ്ങളുടെ ഭാഗങ്ങളാണ് ചെവ്വയുടെ ഉപരിതലത്തിൽ കണ്ടെത്തിയത്. റോബോട്ടിക്‌സ്‌ സ്‌ഫോടനങ്ങളുടെ ഫലമായി 7118.6 കിലോ പാഴ്‌വസ്‌തുക്കൾ ചുവന്ന ഗ്രഹത്തിൽ എത്തിയതായി കാഗ്രി കിലിക്‌ പറയുന്നു.

ഹാർഡ്‌വെയറുകളും നിഷ്‌ക്രിയ ബഹിരാകാശ പേടകങ്ങളും തകർന്ന ബഹിരാകാശ പേടകങ്ങളുമാണ്‌ ഇവയിൽ പ്രധാന മൂന്ന്‌ പാഴ്‌വസ്‌തുക്കൾ. പാരച്യൂട്ടും ബാക്ക് ഷെല്ലും ഉപരിതലത്തിൽ കിടക്കുന്ന ചിത്രവും പുറത്തു വിട്ടു.

ചൊവ്വ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച ബഹിരാകാശ പേടകങ്ങൾ തകർന്നാണ്‌ ചൊവ്വയുടെ ഉപരിതലത്തിൽ ഇത്രയധികം പാഴ്‌വസ്‌തുക്കൾ എത്തിയത്‌.

ഭീഷണിയാവുന്ന സംഘടനകളെയും വ്യക്തികളെയും അനുവദിക്കില്ല – യോഗി ആദിത്യനാഥ്

0

പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിനെ സ്വാഗതം ചെയ്‌ത്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് പുതിയ ഇന്ത്യയാണ്. രാജ്യത്തിന്‍റെ അഖണ്ഡതക്കും ഐക്യത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന വ്യക്തികളെയും സംഘടനകളെയും കേന്ദ്രസർക്കാർ അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ വ്യക്തമാക്കി

പോപ്പുലര്‍ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്യുകയാണെന്ന് ബിജെപി അറിയിച്ചു. നിരവധി സംസ്ഥാനങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോപ്പുലര്‍ ഫ്രണ്ട് കൂട്ടുനിന്നെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു.

നടപടി ധീരമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ട്വീറ്റ് ചെയ്തു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. നിരോധനം ദീർഘനാളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദ് ദേവർ കോവിലിനെതിരെ

നിരോധിച്ച പിഎഫ്‌ഐ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മന്ത്രി അഹമ്മദ് ദേവർ കോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം.റിഹാബ് ഫൗണ്ടേഷന്റെ തലവനാണ് ഐഎൻഎലിന്റെയും തലവൻ. മന്ത്രി അഹമ്മദ് ദേവർ കോവിലിനും റിഹാബ് ഫൗണ്ടേഷനും അടുത്ത ബന്ധമുണ്ട്. എൽഡിഎഫിൽ നിന്ന് ഐഎൻഎലിനെ പുറത്താക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു