ഉള്ളി കിലോയ്ക്ക് ഒരു രൂപ, വഴിയിലും പുഴയിലും ഉപേക്ഷിച്ച് കർഷകർ

0

ഉത്തരേന്ത്യയിൽ വില കുത്തനെ ഇടിഞ്ഞതോടെ ഉള്ളിയും വെളുത്തുള്ളിയും ഉപേക്ഷിച്ച് കർഷകര്‍. കിലോയ്ക്ക് 50 പൈസ നിരക്കിലേക്ക് വില താഴ്ന്നു. ഉള്ളിയും വെളുത്തുള്ളിയും റോഡിൽ ഉപേക്ഷിച്ചും നദിയിലൊഴുക്കിയും തീയിട്ടുമാണ് മധ്യപ്രദേശിലെ കർഷകർ പ്രതിഷേധിച്ചത്. മധ്യപ്രദേശിലെ മന്ദ്സഊർ മണ്ഡിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വെളുത്തുള്ളി വിപണി. ഇവിടെ കർഷകർ എത്തുന്നത് കണ്ണീരുമായാണ്.

പ്രതീകാത്മകമായി ഉള്ളിക്ക് തീയിട്ട് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചാണ് അവർ പ്രതിഷേധിച്ചത്. വിളകൾക്ക് മിനിമം താങ്ങുവില നൽകണമെന്നാണ് ദീർഘ കാലമായി കർഷകരുടെ ആവശ്യം. കാർഷിക നിയമ പരിഷ്കരണ സമയത്തെ ആവശ്യവും ഇതായിരുന്നു.

7000 രൂപയ്ക്ക് വിത്ത് വിത്ത് വാങ്ങി വിതച്ചപ്പോൾ 400- 500 രൂപ മാത്രമാണ് വിളയ്ക്ക് ലഭിച്ചത് എന്ന് കർഷകർ പറയുന്നു. ഇത്തവണ വിളവ് കുറവായിരുന്നിട്ടും വില കുറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയായ മന്ദ്‌സഊർ മാർക്കറ്റിൽ കഴിഞ്ഞയാഴ്ച കർഷകർക്ക് ക്വിന്റലിന് 100 രൂപയാണ് നൽകുന്നത്. പരമാവധി 6,665 രൂപ ലഭിച്ചിരുന്ന സ്ഥാനത്താണിത്

മറ്റ് വിപണികളിൽ കിലോയ്ക്ക് 45-50 പൈസ വരെ വില കുറഞ്ഞു. അതുപോലെ, ഉള്ളി കർഷകർക്ക് ക്വിന്റലിന് പരമാവധി 1,244 രൂപ ലഭിച്ചിരുന്നത് ഇപ്പോൾ 50 രൂപയായി

ഓപ്പൺ മാർക്കറ്റിലാണ് വെളുത്തുള്ളിയുടെ വിപണി ഇടപാട് നടക്കുന്നത്. മാത്രമല്ല കയറ്റ് ഇറക്കുമതി നിയന്ത്രണ നിയമത്തിന് കീഴിൽ വെളുത്തുള്ളിയും ഉള്ളിയും വരുന്നില്ല. ഇറാനിൽ നിന്നും ചെൈനയിൽ നിന്നും മികച്ചതും വലിപ്പമുള്ളതുമായ വെളുത്തുള്ളി വരുന്നുണ്ട്. ഇവയ്ക്ക് ഡിമാൻ്റ് കൂടുതലാണ്.

കര്‍ഷകര്‍ വെള്ളുത്തുള്ളിയും, ഉള്ളിയും നദികളില്‍ വലിച്ചെറിയുന്നത്തിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും ട്വിറ്ററിൽ പങ്കുവച്ചു. അടിയന്തിര നടപടികൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2017 ല്‍ കര്‍ഷകര്‍ താങ്ങുവിലക്കായി പ്രക്ഷോഭം നടത്തിയിരുന്നെങ്കിലും ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. അന്ന് വിവിധ പ്രക്ഷോഭങ്ങളിലായി ആറ് കര്‍ഷകര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 

രാജ്യത്ത് ഏറ്റവും കൂടുതൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. 2011-12 ലെ 1.15 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2020-21 ൽ 1.98 ലക്ഷം മെട്രിക് ടണ്ണായി ഉത്പാദം ഏകദേശം ഇരട്ടിയായിട്ടുണ്ട്. കൃഷി ചെയ്യുന്ന വിസ്തൃതിയും ഇരിട്ടിയായി. എന്നാൽ കർഷകരെ ഉല്പാദനത്തിനനുസരിച്ച് സംരക്ഷിക്കാൻ സംവിധാനങ്ങൾ ഒന്നുമുണ്ടായില്ല. സംസ്ഥാനത്തെ മാൽവ-നിമാദ് മേഖലയിലാണ് വെളുത്തുള്ളി പ്രധാനമായും വിളയുന്നത്. 

അനുപമ കേസിൽ ആരോപണ വിധേയയായ വ്യക്തിക്ക് ബാലാവകാശ കമ്മീഷനിൽ നിയമനം നൽകി സർക്കാർ

അനുപമ കേസിൽ ആരോപണവിധേയയായ വ്യക്തിയെ ബാലാവകാശ കമ്മീഷൻ അംഗമാക്കി സര്‍ക്കാര്‍. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തിലെ ആരോപണ വിധേയയെ ആണ് ബാലാവകാശ കമ്മീഷനംഗം ആക്കിയത്. തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (CWC) ചെയര്‍പേഴ്സണ്‍ എന്‍ സുനന്ദയ്ക്കാണ് ഉയര്‍ന്ന പദവി സര്‍ക്കാര്‍ നൽകിയത്.  

കാണാതായ കുഞ്ഞിനെ തേടി അനുപമ അന്വേഷിച്ചെത്തിയ ശേഷവും സുനന്ദ കുഞ്ഞിനെ ദത്ത് നൽകാനുള്ള നടപടി തടഞ്ഞില്ല എന്ന് അനുപമ കേസിലെ അന്വേഷണ റിപ്പോര്‍ട്ടിൽ പരാമര്‍ശമുണ്ടായിരുന്നു.  അനുപമയുടെ കുഞ്ഞിനെ താല്‍ക്കാലിക ദത്ത് കൊടുക്കുന്നതിന് മുമ്പ് പരാതി കേട്ടിട്ടും ദത്ത് തടയാതിരുന്ന സിഡബ്ലുസി ചെയര്‍പേഴ്സണായിരുന്ന സുനന്ദയെ ആണ് പുതിയ ബാലാവകാശ കമ്മീഷന്‍ അംഗമായി സര്‍ക്കാര്‍ നിയമിച്ചത്. രണ്ടു ദിവസം മുൻപ് അഡ്വ. എൻ സുനന്ദ ബാലാവകാശ കമ്മീഷൻ അംഗമായി ചുമതലയേറ്റെടുക്കുകയും ചെയ്തു. 

എഷ്യാകപ്പ് ആദ്യ വിക്കറ്റ് നഷ്ടമായി; ഇന്ത്യയ്ക്ക് 148 റൺസ് വിജയ ലക്ഷ്യം

0

ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 148 റണ്‍സ് വിജയലക്ഷ്യം. തുടക്കം തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ മടങ്ങി. നസീം ഷായ്ക്കാണ് വിക്കറ്റ്. പിന്നാലെയെത്തിയ വിരാട് കോലിയുടെ ക്യാച്ച് ഫഖര്‍ സമാന്‍ കൈവിട്ടു.

നേരത്തെ പവര്‍പ്ലേ ഓവറുകളില്‍ പരമാവധി പിടിച്ചുനിന്ന് അവസാനം സ്‌കോര്‍ ഉയര്‍ത്താമെന്ന പാക് തന്ത്രത്തിന് ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയുമടക്കമുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ കടിഞ്ഞാണിട്ടതോടെ 150-ന് അപ്പുറമുള്ള സ്‌കോര്‍ പാകിസ്താന് അപ്രാപ്യമാകുകയായിരുന്നു.

നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വറും നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കുമാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി.

42 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 43 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. പാകിസ്താനായി നസീം ഷാ ട്വന്റി 20 അരങ്ങേറ്റം കുറിച്ചു.

ഇന്നത്തെ മത്സരം മുന്‍ നായകന്‍ വിരാട് കോലിയുടെ 100ാമത്തെ രാജ്യാന്തര ടി20 മത്സരമാണ്. കോലി ഫോമിലേക്ക് മടങ്ങിയെത്തുമോ എന്നാണ് ആരാധകര്‍ ഇന്ന് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു കാര്യം.

ഇത് കഴിഞ്ഞാല്‍ പാക് നായകന്‍ ബാബര്‍ അസമിനെ പിന്തള്ളി സൂര്യകുമാര്‍ യാദവ് ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുമോ എന്നതും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. നിലവില്‍ 818 പോയിന്‍റുമായാണ് ബാബര്‍ അസം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 816 പോയിന്‍റുമായി സൂര്യകുമാര്‍ യാദവ് തൊട്ടുപിന്നിലും. 

ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുന്നു- വിവാദ പരാമർശവുമായി മുൻ സുപ്രീം കോടതി ജഡ്ജ് ഇന്ദു മൽഹോത്ര

വിവാദ പരാമർശവുമായി സുപ്രിം കോടതി മുന്‍ ജഡ്ജി ഇന്ദു മൽഹോത്ര. വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുകയാണെന്നാണ് ഇന്ദു മൽഹോത്രയുടെ വിവാദ പ്രസ്താവന.

താനും യു യു ലളിതും ചേർന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മൽഹോത്ര പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്ദു മൽഹോത്ര, ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് വെച്ച് ഒരുകൂട്ടം ഭക്തരോട് സംസാരിക്കുന്ന വീഡിയോയിലാണ് വിവാദ പരാമർശമുള്ളത്. നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് കൂടി നിന്നവർ പറയുന്നതും ഇന്ദുമൽഹോത്ര നന്ദി പറയുന്നതും കേൾക്കാം.

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറ‍ഞ്ഞത് ജസ്റ്റിസ്  യു യു ലളിതും ഇന്ദുമൽഹോത്രയും ചേർന്ന ബഞ്ചാണ്.  ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി തള്ളിയായിരുന്നു ഇത്. 

10 കോടിയുടെ തിമിംഗല വിസർജ്യവുമായി മൂന്നു തൊഴിലാളികൾ പിടിയിൽ

ഹോട്ടലിൽ നടത്തിയ റെയ്‌ഡിൽ, 10 കോടി രൂപ വിലയുള്ള തിമിംഗില വിസർജ്യവുമായി (ആംബർഗ്രീസ്‌) മൂന്നുപേരെ അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് ഗ്രീൻലാൻഡ് ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിൽ ടാക്സിഡ്രൈവർ കൊവ്വൽപള്ളി കോടോത്തുവളപ്പിൽ കെ വി നിഷാന്ത് (41), പെയിന്റിങ് തൊഴിലാളി മുറിയനാവി മാടമ്പില്ലത്ത് സിദ്ദിഖ് (31), കൊട്ടോടി മാവിൽ ഹൗസിൽ പി ദിവാകരൻ (45) എന്നിവരെയാണ് ഡിസിആർബി ഡിവൈഎസ്‌പി അബ്ദുൽറഹിമും സംഘവും പിടികൂടിയത്‌.

   നിഷാന്ത് കർണാടകത്തിൽ നിന്നാണ് അംബർഗ്രീസ് എത്തിച്ചത് എന്നാണ് മൊഴി. ഏജന്റായ ദിവാകരൻ ഇതിന്‌ വിലയിട്ടശേഷം അടുത്ത ദിവസം പണവുമായി ആളെ എത്തിക്കാനായിരുന്നു നീക്കം.

ഇതിനിടയിലാണ്‌ പൊലീസ്‌ റെയ്‌ഡ്‌. രഹസ്യ വിവരത്തെത്തുടർന്ന് ഒരു മാസത്തോളമായി പൊലീസ്‌ ഇവരെ നിരീക്ഷിക്കുകയായിരുന്നു.  ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള ‘ഓപ്പറേഷൻ ക്ലീൻ കാസർകോടി’ന്റെ ഭാഗമായാണ് പരിശോധന നടന്നത്‌.

എണ്ണത്തിമിംഗലത്തിൽ നിന്ന്‌ ലഭിക്കുന്നതാണ് ആംബർഗ്രീസ്. തിമിംഗലത്തിന്റെ കുടലിൽ തടസ്സവും അസ്വസ്ഥതയും ഉണ്ടാകുമ്പോൾ വിസർജിക്കുന്നതാണിത്‌.  ഔഷധക്കൂട്ടായും  സുഗന്ധദ്രവ്യ നിർമാണത്തിനും  ഉപയോഗിക്കുന്നു.  സുഗന്ധദ്രവ്യത്തിന്‌ കൂടുതൽ നേരം സുഗന്ധം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത പശ (ഫിക്സേറ്റീവ്) എന്ന നിലയിൽ ഇതിന്‌ സ്വർണത്തേക്കാൾ വിലയുണ്ട്.

സ്ത്രീകൾ സ്വയം നിർമ്മിച്ച അഞ്ച് ഹൃസ്വ ചിത്രങ്ങൾ എ ആർ റഹ്മാൻ അവതരിപ്പിക്കും

0

രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയില്‍ എ ആര്‍ റഹ്മാന്‍ അവതരിപ്പിക്കുന്ന പ്രത്യേക പാക്കേജായി ഐ ടൈല്‍സ് തിങ്കളാഴ്ച പ്രദര്‍ശിപ്പിക്കും. ഐ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകള്‍ നിര്‍മിച്ച അഞ്ചു സിനിമയാണ് തിരശ്ശീലയിലെത്തുന്നത്. രാവിലെ 11.15ന് നിള തിയറ്ററിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.

വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മൊഹ്‌സെന്‍ മഖ്മല്‍ബഫിന്റെ മേല്‍നോട്ടത്തിലാണ് ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.മഹാരാഷ്ട്രയിലെ ലവണി നര്‍ത്തകരുടെ ആത്മസംഘര്‍ഷങ്ങളും പ്രതീക്ഷകളും പ്രമേയമാക്കുന്നതാണ് ഈ വിഭാഗത്തിലെ രാജശ്രീ ദേശ് പാണ്ഡെയുടെ ഡിസ്റ്റോര്‍റ്റഡ് മിറേഴ്സ്.

 സവിതാ സിങ് ചിത്രം മല്‍ബറി, പൂജ ശ്യാം പ്രഭാതിന്റെ വൈ മാ, മധുമിതാ വേണുഗോപാലിന്റെ സ്പെയ്സസ്, കുട്ടി രേവതി ചിത്രം അകമുകം എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍. എ ആര്‍ റഹ്മാൻ തന്നെയാണ് ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്നത്.

നോയിഡയിലെ 40 നില ട്വിൻ ടവർ തകർത്തത് 9 സെക്കൻ്റിൽ

സുപ്രീംകോടതി നിര്‍ദേശ പ്രകാരം അനധികൃതമെന്ന് കണ്ടെത്തിയ നോയ്ഡ ട്വിന്‍ ടവര്‍ തകര്‍ക്കാന്‍ ഉപയോഗിച്ചത് 3700 കിലോഗ്രാം സ്ഫോടക വസ്തു. മുംബൈ ആസ്ഥാനമായുള്ള എഡിഫിസ് എന്‍ജിനിയറിംഗ് കമ്പനി നടത്തിയ തകർക്കൽ എഞ്ചനീയറിങ് സൂക്ഷ്മതയിലെ വിസ്മയമായി.

40 നിലകളില്‍ 900 ഫ്ളാറ്റുകളും 21 കടമുറികളുമാണ് നോയ്ഡ ട്വിന്‍ ടവറിലുണ്ടായിരുന്നത്. കെട്ടിടത്തില്‍ 7000 ദ്വാരങ്ങള്‍ ഉണ്ടാക്കിയാണ്‌ സ്ഫോടക വസ്തു നിറച്ചത്. സ്‌ഫോടനം നടത്താനായി 20000 സര്‍ക്യൂട്ടുകളും സജ്ജമാക്കി.

കുത്തബ്മീനാറിനേക്കാളും ഉയരത്തിലുള്ള കെട്ടിടം സ്‌ഫോടനം നടന്ന് ഒമ്പത് സെക്കന്‍ഡിനുള്ളില്‍ നിലം പൊത്തി. ഏകദേശം 55000 ടണ്‍ അവശിഷ്ടങ്ങളാണുണ്ടാവുക. നോയ്ഡ അതോറിറ്റിയുടെ നേതൃത്വത്തില്‍ കെട്ടിടം ഉടമയുടെ സ്വന്തം ചെലവിലാണ് പൊളിച്ചു മാറ്റിയത്.

ഉടമയും താമസക്കാരും തമ്മിലെ നിയമ പോരാട്ടം

സൂപ്പര്‍ടെക് എമറാള്‍ഡ് കോര്‍ട്ട് ഹൗസിംഗ് സൊസൈറ്റിക്ക് 14 ടവറുകളും ഒമ്പത് നിലകളും ഉള്ള കെട്ടിട പ്ലാനാണ് ആദ്യം അനുവദിച്ചത്. പിന്നീട്, പ്ലാന്‍ പരിഷ്‌കരിക്കുകയും ഓരോ ടവറിലും 40 നിലകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് കൊണ്ട് താമസക്കാര്‍ 2012-ല്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിയമ പോരാട്ടം തുടങ്ങിയത്.

ലാഭം വര്‍ധിപ്പിക്കാനും കൂടുതല്‍ ഫ്‌ലാറ്റുകള്‍ വില്‍ക്കാനുമായി സുപ്പര്‍ടെക് ഗ്രൂപ്പ് അധികൃതര്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയത് ശരിയാണെന്ന് കണ്ടെത്തി. 2014-ല്‍ നാല് മാസം കൊണ്ട് കെട്ടിടം പൊളിച്ച് നീക്കാന്‍ കോടതി ഉത്തരവിട്ടു. തുടർന്ന് കേസ് സുപ്രീകോടതിയില്‍ എത്തി. എങ്കിലും പൊളിച്ച് നീക്കാന്‍ സുപ്രീംകോടതിയും ആവശ്യപ്പെടുകയായിരുന്നു.

ഏഷ്യാ കപ്പ്; ബാബർ അസമിനെയും ഫഖർ സമാനെയും പിടിച്ചടക്കി ഇന്ത്യ

0

ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് രണ്ടു വിക്കറ്റുകള്‍ നഷ്ടമായി.

10 റണ്‍സെടുത്ത പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ ഫഖര്‍ സമാനെ (10) ആവേശ് ഖാന്‍ മടക്കി. പവര്‍പ്ലേ ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലാണ് പാകിസ്ഥാൻ.

നേരത്തെ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള പാക് നായകൻ ബാബർ അസമാണ് തുടക്കം തന്നെ പുറത്തായത്. 9 പന്തുകളിൽ രണ്ട് ബൗണ്ടറി അടക്കം 10 റൺസെടുത്ത ബാബറിനെ ഭുവനേശ്വർ കുമാർ അർഷ്ദീപ് സിംഗിൻ്റെ കൈകളിലെത്തിച്ചു നൽകി. മികച്ച തുടക്കം ലഭിച്ച ബാബറിനെ ഒരു സർപ്രൈസ് ബൗൺസറിലാണ് ഭുവി മടക്കിഅയച്ചത്. ടോപ് എഡ്ജായ പന്ത് ഷോട്ട് ഫൈൻ ലെഗിൽ അർഷ്ദീപ് കൈക്കലാക്കി

ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിനു പകരം ദിനേഷ് കാർത്തിക് കളിക്കും. യുവ പേസർ നസീം ഷാ പാകിസ്താനു വേണ്ടി അരങ്ങേറും.

ഇരു ടീമുകളിലും മികച്ച രണ്ട് താരങ്ങൾ പരുക്കേറ്റ് പുറത്താണ്. ഷഹീൻ ഷാ അഫ്രീദിയില്ലാതെ പാകിസ്താൻ ഇറങ്ങുമ്പോൾ ജസ്പ്രീത് ബുംറ ഇന്ത്യക്കായി കളിക്കില്ല.

കഴിഞ്ഞ ടി-20 ലോകകപ്പിൽ പാകിസ്താനോടേറ്റ പരാജയത്തിനു തിരിച്ചടി നൽകുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പ്രകടനം ആവർത്തിച്ച് ഇന്ത്യയെ കീഴടക്കുക എന്ന ലക്ഷ്യവുമായി പാകിസ്താനും പൊരുതുന്നു.

ഇന്ത്യ: Rohit Sharma, KL Rahul, Virat Kohli, Suryakumar Yadav, Dinesh Karthik, Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Avesh Khan, Yuzvendra Chahal, Arshdeep Singh

പാകിസ്താൻ: Babar Azam, Mohammad Rizwan, Fakhar Zaman, Iftikhar Ahmed, Khushdil Shah, Asif Ali, Shadab Khan, Mohammad Nawaz, Naseem Shah, Haris Rauf, Shahnawaz Dahani

സൊനാലി ഫൊഗട്ടിന് നിശാ പാർട്ടിയിൽ ലഹരി നൽകുന്ന ദൃശ്യം പുറത്ത്

ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന് ഗോവയിലെ ആഡംബര നിശാക്ലബ്ബിൽ വെച്ച് ലഹരി നൽകുന്ന സിസിടിവി ദൃശ്യം പുറത്ത്. അമിത ലഹരിയിൽ നടക്കാന്‍ കഴിയാതെ സൊനാലിയെ സഹായി താങ്ങിപിടിച്ച് കൊണ്ടുപോവുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിലെ വ്യക്തി ലഹരി നൽകുന്ന ദൃശ്യവും പുറത്ത് വന്നത്.

സൊനാലി മരണപ്പെട്ട കേസുമായി ബന്ധപ്പെട്ട് അവരുടെ പേഴ്‌സണല്‍ അസിസ്റ്റന്‍ഡ് സുധീര്‍ സഗ്‌വാന്‍,സുഹൃത്ത് സുഖ്‌വിന്ദര്‍ വാസി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൊനാലിയെ ലഹരിമരുന്ന് നിർബന്ധിച്ച് കഴിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.

അറസ്റ്റിലായ സുഹൃത്തുക്കൾക്ക് പുറമെ വടക്കന്‍ഗോവയിലെ കുര്‍ലൈസ് റെസ്‌റ്റോറന്റ് ഉടമ എഡ്വിന്‍ നൂനസ്, ലഹരിവില്‍പ്പനക്കാരന്‍ ദത്തപ്രസാദ് ഗാവോങ്കര്‍ എന്നിവരെ ശനിയാഴ്ചയും അറസ്റ്റ് ചെയ്തിരുന്നു.

മരണത്തിനുമുമ്പ് സൊനാലി കുര്‍ലൈസ് റെസ്റ്റോറന്റിലെ നിശാക്ലബ്ബിൽ നർത്തകർക്ക് ഇടയിൽ നീങ്ങുന്ന ദൃശ്യമാണ് ഉള്ളത്.

മയക്കുമരുന്ന് നിയമപ്രകാരമുള്ള കുറ്റങ്ങളാണ് എഡ്വിന്റെയും ദത്തപ്രസാദിന്റെയുംപേരില്‍ ചുമത്തിയിട്ടുള്ളത്.വിരുന്നിനിടെ സഹായികളായ സുധീറും സുഖ്‌വിന്ദറും ചേര്‍ന്ന് സൊനാലിയെ മയക്കുമരുന്ന് മദ്യത്തില്‍ക്കലര്‍ത്തി കുടിപ്പിച്ചു എന്നാണ് പോലീസ് പറയുന്നത്. ഇരുവരുടെയുംപേരില്‍ കൊലപാതകക്കുറ്റമാണ് ചുമത്തിയത്.

പുലര്‍ച്ചെ നാലരയോടെ പാർട്ടി ഹാളിൽ നിന്നും പോയ മൂന്നുപേരും രണ്ടുമണിക്കൂറിനുശേഷമാണ് റെസ്റ്റോറന്റില്‍ തിരിച്ചെത്തിയത്. മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൊനാലിയുടെ മൃതദേഹത്തില്‍ മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ദരിച്ചും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 23 നായിരുന്നു മരണം.

അനിമേഷനിലെ ഓസ്കർ കമ്പനി കേരളത്തിലേക്ക്

0

ഓസ്‌കർ പുരസ്കാരം നേടിയ അനിമേഷൻ കമ്പനി കേരളത്തിലും പ്രവർത്തനം തുടങ്ങുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന https://www.dneg.com/ എന്ന അനിമേഷൻ – വിഷ്വൽ എഫക്ട്സ് സ്ഥാപനത്തിന്റെ ഭാഗമായ റിഡിഫൈൻ തിരുവനന്തപുരത്താണ് പ്രവർത്തിക്കുക.

ഡ്യൂൺ (2020), ഫസ്റ്റ് മാൻ ( 2019), ബ്ലേഡ് റണ്ണർ ( 2017), ഇന്റർസ്റ്റെല്ലാർ ( 2014), ഇൻസെപ്ഷൻ (2010) എന്നീ ചിത്രങ്ങളിലെ അനിമേഷന് ആറ് ഓസ്‌കറുകളാണ് ഈ സ്ഥാപനങ്ങളുടെ പേരിലുള്ളത്.

ആർആർആറിലെ വന്യമൃഗങ്ങളുടെ രംഗം, ബ്രഹ്‌മാസ്ത്ര, 83, ദ വൈറ്റ് ടൈഗർ, ഓൾ ദ ഓഡ് നൈവ്സ് എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് വേണ്ടി അനിമേഷൻ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിൽ മുംബൈ, ബംഗളൂരു, പൂനെ, ഹൈജരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഇപ്പോൾ സ്റ്റേഷനുകളുള്ളത്.