പാട്ടിൽ ഗസലിൻ്റെ പ്രണയം നിറച്ച പങ്കജ് ഉദാസ്

റഹ്മത്ത് റുഖിയ്

– അനുസ്മരണം –

കേട്ടത് മുതൽ അതിനപ്പുറം മറ്റൊരു ഗസലുമില്ലെന്നും ഇനിയുണ്ടാവുകയില്ലെന്നും ധരിച്ചുവെച്ചൊരു കാലം.. ദൂർദർശൻ ഗസൽ പ്രോഗ്രാമുകളിൽ ഭുപിന്ദർ, അനൂപ് ജലോട്ട, പ്രീതി ഉത്തം, പിനാസ് മസാനി, ചന്ദൻദാസ് തുടങ്ങിയവരുടെ ഗസലുകൾ പതിവായി വരുമ്പോഴും ഗസലിന്റെ അവസാനവാക്ക് പങ്കജ് ഉദാസും “ചിട്ടി ആയീ ഹെ “യുമായിരുന്ന ബാല്യം.”നാം” എന്ന മൂവിയിൽ “ചിട്ടി ആയീ ഹെ .. “പാടുന്നത് കണ്ട മാത്രയിൽ സഞ്ജയ്‌ ദത്തിനെയും കുമാർ ഗൗരവിനെയുമൊക്കെ തൽക്കാലത്തേക്ക് മാറ്റി വെച്ച്, മുഖത്തും ശബ്ദത്തിലും പാട്ടിലും ഒരു കുഞ്ഞിന്റെ നിഷ്കളങ്കത തുളുമ്പുന്ന എന്നാൽ ഗാഭീര്യം ഒട്ടും കുറയാത്ത പങ്കജ് ഉദാസിനെ ഹീറോയായി സങ്കല്പിച്ചു.

ദുബൈയിൽ നിന്നും ഇക്കാക്ക കൊണ്ടുവന്ന ഓറഞ്ച് കളറിലുള്ള പെട്ടി. അത് തുറന്നപ്പോൾ എന്നിലെ കൗമാരക്കാരിയുടെ ഹൃദയം ഒരു ബീറ്റ് skip ചെയ്തു. നിറയെ ഹിന്ദിസിനിമാ പാട്ടുകൾ. (ധ്വനി, വൈശാലി മലയാളം കാസറ്റുകളും). പാട്ടുകളുടെ സ്വപ്നലോകത്ത് ജീവിച്ചിരുന്ന കാലം. സ്വന്തം കാസറ്റുകളും സ്വപ്നങ്ങളിൽ മാത്രം. ആ പെട്ടിയിലൊതുങ്ങാതെ മാറ്റി വെച്ചിരുന്നു രണ്ട് കാസറ്റുകൾ – പങ്കജ് ഉദാസ് ഗസലുകൾ. രണ്ടിലും 6 പാട്ടുകൾ വീതം എന്ന് ഓർമ്മ. അവ റിപീറ്റ് മോഡിൽ കേട്ടുതുടങ്ങിയതിൽ പിന്നെ ഒഴിവാക്കാനാവാത്ത ഒന്നായി ജീവിതത്തിന്റെ ഭാഗമായി മാറിയ ഗസലുകൾ.

മലയാളികൾക്കിടയിൽ ഗസലിനെ ജനപ്രിയമാക്കിയ ഗാനമാണ് പങ്കജ് ഉദാസിന്റെ “ചിട്ടി ആയീ ഹേ..”(ലക്ഷ്മികാന്ത് പ്യാരേലാൽ – ആനന്ദ്ബക്ഷി എന്ന ലെജൻഡറി കൂട്ടുകെട്ടിൽ പിറന്ന പാട്ട്). ആ കാലത്തും അതിനു മുൻപും മെഹ്‌ദി ഹസ്സൻ, ഗുലാം അലി, ജഗ്‌ജിത് സിംഗ് തുടങ്ങിയ ഗായകരുടെ മനോഹരമായ ഗസലുകൾ പ്രചരിച്ചിരുന്നു . അവ പലപ്പോഴും സമൂഹത്തിലെ ഒരു വിഭാഗം ഉപരിവർഗ്ഗത്തിനോ അതുമല്ലെങ്കിൽ ബോംബെ പോലുള്ള നഗരങ്ങളിൽ ജീവിക്കുന്നവർക്ക് റിലേറ്റ് ചെയ്യുകയോ, പ്രാപ്യമാവുകയോ ചെയ്യുന്നതായിരുന്നു. (ഈ നിരീക്ഷണം ശരിയാണോ എന്നറിയില്ല. എന്റെയൊരു മനസ്സിലാക്കലാണ്). ഹിന്ദുസ്ഥാനി സംഗീതത്തിൽ ഗീത് എന്ന് വിളിക്കുന്ന ആലാപന ശൈലിയോടാണ് പങ്കജ് ഉദാസിന് അടുപ്പം. 

ചിട്ടി ആയീ ഹേ യും അതിന്റെ ഗായകനും സാധാരണക്കാർക്കിടയിൽ ഒരു തരംഗമായി തീരുന്നത് ഗീതിൻ്റെ മാധുര്യത്താലാണ്.

80കളിൽ ജോലി തേടി സ്വന്തം നാടും കുടുംബവും വിട്ട് പ്രവാസികളായി ജീവിതം തേടിപ്പോയ അനേകം മനുഷ്യർക്കും അവരുടെ ഉറ്റവർക്കും ആ പാട്ട് തങ്ങളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയായി. അതിൽ പ്രിയപ്പെട്ടവരെയോർത്ത് അവർ വേദനിച്ചു.. കരഞ്ഞു .. കാത്തിരുന്നു. ഗൃഹാതുരത്വത്തിന്റെ സകല നോവുകളും പേറി അവരതിൽ ജീവിച്ചു.. പ്രണയിച്ചു.. പങ്കുവെച്ചു..
“Saath samandar paar gaya tu..
Humko zinda maar gaya tu..
Khoon ke rishte thod gaya tu..
Aankh me aansu chod gaya tu..”
സ്വന്തബന്ധങ്ങളെ വലിച്ചെറിഞ്ഞ്, ജീവിച്ചിരിക്കെ മരിച്ചതിനു തുല്യമാക്കി,
കണ്ണുകളിൽ കണ്ണുനീർ ബാക്കിയാക്കി ഏഴു കടലും കടന്ന് പൊയ്ക്കളഞ്ഞത് നമ്മുടെ പ്രിയപ്പെട്ടവനും കൂടിയാണെന്ന് ഹൃദയങ്ങൾ നൊന്തു പിടഞ്ഞത് ആർദ്രതയും നോവും ചേർന്ന പങ്കജിന്റെ ആലാപനത്തിന്റെയും കൂടി സാക്ഷ്യമാണ്.

പാട്ടുകൾ നാം പിന്നിട്ട കാലങ്ങളെ ഓർമ്മകളിൽ കുടിയിരുത്തി. നിറചാർത്തുകളില്ലാത്ത അനുഭവങ്ങളാണെങ്കിൽ പോലും ആ പാട്ടുകളിൽ നമ്മൾ നഷ്ടബോധത്താൽ നീറി. പ്രണയവും പേടിയും ഉന്മാദവും വിഷാദവും പിടിതരാതെ ഒളിച്ചു കളിനടത്തുന്ന കൗമാരത്തിലേക്ക് കാലം കൊണ്ട് നിർത്തിയപ്പോൾ ആ വൈകാരികതകളെ പാട്ടുകളുമായി പങ്കുവെച്ചു ആശ്വാസമോ മോചനമോ നേടി.

Thodi door saath chalo..
Ek taraf uska ghar..
Thodi thodi piya karo..
Sharab cheez hi aisi he..
Niklo na benakaab..
Mitwa re mitwa..
തുടങ്ങി ലഹരിയോടുള്ള പ്രണയത്തെയും, പ്രണയത്തിന്റെ ലഹരിയെയും ആഘോഷമാക്കിയ ഒരുപിടി ഗസലുകൾ, സാജനിലെ ജിയെ തോ ജിയെ കൈസേ.. ബാസിഗറിലെ ചുപാന ഭി നഹി ആതാ.. മൊഹ്‌റയിലെ നാ കജ്‌രെ കി ധാർ എന്നീ മെലഡികൾ.
എക്കാലത്തേക്കും ഹൃദയത്തിൽ കൂടു കൂട്ടിയവ..

“Neki ka fal nek milega..” ” Zindagi ne maut se parda kiya.. ” തുടങ്ങിയ ദാർശനിക വരികൾക്ക് അദ്ദേഹത്തിന്റെ ആലാപനം നമ്മുടെ ചിന്തകളെ ഉണർത്തിവിട്ടു. ഈ ഗണത്തിൽ പെടുന്ന ഒരു പാട്ട് എന്റെ മങ്ങിയ ഓർമ്മകളിലെവിടെയോ കറങ്ങിതിരിയുന്നു.

https://youtu.be/rh5nEgOa4yU?feature=shared

“ജീവിച്ചിരുന്നു” എന്ന് തോന്നിയ, മരിക്കാനും അതുമതിയെന്ന് തോന്നിപ്പിച്ച പാട്ടുകാലങ്ങൾക്ക് നന്ദി.. പ്രിയ പാട്ടുകാരനും..

യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

സിദ്ധാർത്ഥന്റെ കൊലപാതകത്തിലും അന്വേഷണത്തിൽ സർക്കാർ തുടരുന്ന അനാസ്ഥയിലും പ്രതിഷേധിച്ച്, യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജിബിൻ വല്ലേരില്‍ അധ്യക്ഷത വഹിച്ചു സംഗമം ഡിസിസി ജനറൽ സെക്രട്ടറി ആനന്ദ് പഞ്ഞിക്കാരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ വിഷ്ണു വിജയൻ, വിപിൻ വത്സൻ, നിയോജക മണ്ഡലം ഭാരവാഹികളായ സനിൽ കാട്ടാത്തി, എമിൽ വാഴത്ര, ശ്രീനാഥ്‌ രഘു, വിഷ്ണു ചെമ്മുണ്ടവള്ളി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ ബബുലു സജി, ജെയ്സൺ ജോയ്, റോണി തങ്കച്ചൻ. കെ. എസ്. യു നേതാക്കളായ ഗൗതം രാജ്, അശ്വിൻ, മിഥുൻ, കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡണ്ട് സോബിൻ തെക്കേടം, ജോറോയി പൊന്നാറ്റിൽ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് ജൂബി ഐക്കരക്കുഴി, പഞ്ചായത്ത്‌ മെമ്പർറായ ജെയിംസ് ജോസഫ്, സാജു ഉദിച്ച മുകളേൽ, രാജു, എന്നിവർ പ്രസംഗിച്ചു..

2024 ഫെബ്രുവരി 29 ലീപ് ഡേ, ലീപ്ലിങുകളുടെ ജന്മദിനം എന്നാവും

മുന്നൂറ്റിയറുപത്തിയഞ്ചേകാൽ ദിവസമാണ് ഒരു വർഷം. ഭൂമിക്ക് സൂര്യനെ ഒരു തവണ വലംവയ്ക്കാൻ വേണ്ട സമയം. എന്നാൽ സാധാരണ വർഷങ്ങളിൽ 365 ദിവസങ്ങളേ ഉളളു. ബാക്കി വരുന്ന കാൽ ദിവസങ്ങളെല്ലാം ചേർന്ന് നാലുവർഷം കൂടുമ്പോൾ ഒരു ദിവസമാകും. ആ ഒരു ദിവസമാണ് അധിവർഷത്തിലെ ഫെബ്രുവരി 29. ഇംഗ്ലിഷിൽ ലീപ് ഇയർ എന്നാണ് അധിവർഷത്തെ വിളിക്കുക. ആ ദിവസമാണ് ലീപ് ഡേ.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ലീപ്ലിങ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി ആണ്. 1896 ഫെബ്രുവരി 29 നാണ് അദ്ദേഹം ജനിച്ചത്. 23 ജന്മദിനങ്ങളേ അദ്ദേഹത്തിന് ആഘോഷിക്കാൻ കഴിഞ്ഞുള്ളൂ. 99 –ാം വയസ്സിൽ മരിക്കുന്നതിനിടെ 23 ജന്മദിനങ്ങളേ അദ്ദേഹത്തിന് ആഘോഷിക്കാൻ കഴിഞ്ഞുള്ളൂ! 1977ൽ 81–ാം വയസ്സിൽ പ്രധാനമന്ത്രിയായപ്പോൾ മൊറാർജിയോട് പ്രായം ഒരു പ്രശ്നമാകില്ലേ എന്ന ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി : ‘‘കലണ്ടർ അനുസരിച്ച് എനിക്ക് 19 വയസ്സേയുളളു’’.

ഫെബ്രുവരി 29ന് ജന്മദിനം വരാനുള്ള സാധ്യത 1461ൽ ഒന്നു മാത്രമാണ്. ബ്രിട്ടനിലും ഹോങ്കോങ്ങിലും ഫെബ്രുവരി 29ന് ജനിച്ചവർ 18 വയസ്സ് പൂർത്തിയാക്കിയാൽ പിന്നീട് വരുന്ന ഓരോ വർഷങ്ങളിലും മാർച്ച് 1 ‌അവരുടെ ജന്മദിനമായി കണക്കാക്കും. പ്രശസ്ത നർത്തകി രുഗ്മിണീ ദേവി അരുൺഡേൽ ആണ് ഇന്ത്യയിൽ അധിവർഷത്തിൽ ജനിച്ച ഏറ്റവും പ്രശസ്തയായ വനിത. 1904 ഫെബ്രുവരി 29ന് തമിഴ്നാട്ടിലെ മധുരയിലായിരുന്നു ജനനം. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ വനിതയുമാണ് രുഗ്മിണീ ദേവി അരുൺഡേൽ. എൻഎസ്എസ് ജനറൽ സെക്രട്ടറിയായിരുന്ന പി.കെ.നാരായണപ്പണിക്കർ അന്തരിച്ചത് 2012 ഫെബ്രുവരി 29 ന് ആയിരുന്നു.
ലീപ് ഇയറിലെ ഫെബ്രുവരി 29നു ജനിച്ചയാളിനെ ‘ലീപ്ലിങ്’, ‘ലീപ്സ്റ്റർ’ എന്നൊക്കെയാണു വിളിക്കുക.

യൂറോപ്പിലെ ചില പ്രദേശങ്ങളിൽ ഫെബ്രുവരി 29 അവിവാഹിതരുടെ ദിനമായാണ് ആചരിക്കുന്നത്. വിഖ്യാത കാർട്ടൂൺ കഥാപാത്രം ‘സൂപ്പർമാൻ’ ജനിച്ചതായി ഭാവന ചെയ്തിരിക്കുന്നത് ഫെബ്രുവരി 29 ആണ്. 4 വർഷത്തിലൊരിക്കൽ മാത്രം ജന്മദിനം വരുന്നതുകൊണ്ടാണത്രേ സൂപ്പർമാന് മറ്റുള്ളവരെപ്പോലെ പ്രായമാകാത്തത്. 1988 ൽ സൂപ്പർമാന്റെ 50–ാം പിറന്നാളിന് അദ്ദേഹത്തിന്റെ ചിത്രം കവറായുള്ള ടൈം മാഗസിൻ പുറത്തിറങ്ങിയത് ഫെബ്രുവരി 29 നായിരുന്നു. ബ്രിട്ടനിലും ഹോങ്കോങ്ങിലും ഫെബ്രുവരി 29ന് ജനിച്ചവർ 18 വയസ്സ് പൂർത്തിയാക്കിയാൽ പിന്നീട് വരുന്ന ഓരോ വർഷങ്ങളിലും മാർച്ച് 1 ‌അവരുടെ ജന്മദിനമായി കണക്കാക്കും.

മഞ്ഞുമ്മൽ ബോയ്സിൻ്റെ റിയൽ ലൈഫ്, ഒരു ആസ്വാദനക്കുറിപ്പ്

മഹമൂദ് മൂടാടി

കൊച്ചിയിലെ ഒരു പ്രാന്തപ്രദേശമായ മഞ്ഞുമ്മലിൽ നിന്നുള്ള ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയപ്പോൾ കൂട്ടത്തിലൊരാൾക്ക് സംഭവിച്ച അപകടവും തുടർന്നുള്ള അതിജീവനവുമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ പ്രതിപാദ്യവിഷയം.

സന്താന ഭാരതി സംവിധാനം ചെയ്ത 1991-ൽ പുറത്തിറങ്ങിയ ഗുണ എന്ന കമൽഹാസൻ നായകനായ ചിത്രത്തിലെ ഗാനരംഗം ചിത്രീകരിച്ച കൊടൈക്കനാലിലെ “ഡെവിൾസ് കിച്ചൺ” എന്നറിയപ്പെടുന്ന മരണ ഗുഹയിൽ 2006 ൽ നടന്ന ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച “മഞ്ഞുമ്മൽ ബോയ്സ് ” ഒരു മികച്ച സർവൈവൽ ത്രില്ലിംഗ് സിനിമയാണ്.

റാം ജി റാവു സ്പീക്കിംഗ് എന്ന സിദ്ധീഖ്-ലാൽ ചിത്രം പോലെ ശുദ്ധഹാസ്യത്തിലൂടെ മലയാളിയെ സാധാരണ മനുഷ്യ ജീവിതത്തിൻ്റെ ചിരിയും കണ്ണീരും നിറഞ്ഞ നൈർമല്യം വിടരുന്ന കഥ പറഞ്ഞ് നിഷ്കളങ്കമായി പൊട്ടിച്ചിരിപ്പിച്ച “ജാൻ. എ. മൻ” എന്ന ചിത്രത്തിൻ്റെ സംവിധായകൻ ചിദംബരം തന്നെയാണ് ഈ സിനിമയും ഒരുക്കിയത്.

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രവും ഹൃദയമിടിപ്പിനോളം അടുപ്പത്തിലായ കൂട്ടുകാരുടെ ചിരിയും തമാശയും അടിയും പിടിയും സാഹസികതയും ത്യാഗവും കണ്ണീരും കിനാവുമെല്ലാം ആത്മാർത്ഥമായ പാരസ്പര്യതയോളം നിറഞ്ഞിരിക്കുന്ന ഒരു സ്നേഹഗാഥയാണ്.

ഗുണ എന്ന കമലഹാസൻ ചിത്രത്തിലെ “കൺമണി അൻപോട് കാതൽ” എന്ന എവർഗ്രീൻ ഹിറ്റ് ഗാനത്തിൻ്റെ ഈരടികൾ പശ്ചാത്തലയീണമായി തുടങ്ങുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം സമീപകാല മലയാള ചലച്ചിത്ര ചരിത്രത്തിലെ തന്നെ വേറിട്ടതും പുതുമ നിറഞ്ഞതുമായ ഒരു സർവൈവൽ ത്രില്ലർ മൂവിയാണ് എന്ന് തീർതു പറയാം.


തൊണ്ണൂറുകളിൽ കമലഹാസൻ്റെയും ഇളയരാജയുടെയും ആരാധകരായവർക്ക് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും “കൺമണി അൻപോട് കാതലേ”യെന്ന നിത്യ യൗവനം പേറുന്ന പ്രണയ ഗാനം മറക്കാനാവില്ല.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ ക്ലൈമാക്സിൽ പാട്ടിന് ഉജ്ജ്വലമായ ഒരു കോൾബാക്ക് കൂടിയുണ്ട്, അതൊരു വേള നമ്മെ കാല്പനികതയുടെ ഏഴ് വർണങ്ങളോളം മനോഹരമായ ഒരു പക്ഷി തൂവലായി കനരഹിതമാക്കുമെന്ന് തീർച്ച.
കുടും കൂട്ടുകാരും നിറഞ്ഞ ശബ്ദഭരിതമായ ചങ്ങാത്തത്തിൻ്റെ പുറം കാഴ്ചകൾക്കുമപ്പുറം ആത്മ സൗഹൃദത്തിൻ്റെ ആന്തരികാഴങ്ങളെ സ്നേഹഭരിതമായി പകർതി വെക്കുന്ന ഈ ചിത്രത്തിൽ യുവത്വം, സാഹസികത, കമ്പാനിയഷിപ്പ്, എംപതി, സർവൈവൽ ,ദൈവവിശ്വാസം/അവിശ്വാസം എന്നിവയെക്കുറിച്ച് ലളിതവും മാനവിക മൂല്യങ്ങളിലുമൂന്നി നിൽക്കുന്നതുമായ ജീവിത ദർശനം മുന്നോട്ടു വെക്കുന്നുണ്ട്.

കമൽഹാസൻ്റെ ചിത്രത്തിലെ “കൺമണി അൻപ്പോടു കാതലേ” എന്ന ഗാനം ചിത്രീകരിച്ച ഗുണാ ഗുഹ എന്ന ചെകുത്താൻ്റെ കിച്ചൺ എന്ന് കുപ്രസിദ്ധി നേടിയ കൊടൈക്കനാലിലെ ഏറ്റവും അപകടം പിടിച്ചതും റസ്ട്രിക്ററഡ് സോണുമായ മരണക്കുഴിയിൽ മഞ്ഞുമ്മൽ ബോയ്സിലെ ഒരാൾ അകപ്പെടുന്നതും ഒടുവിൽ ആത്മ മിത്രമായ കൂട്ടുകാരൻ മരണത്തെ മുഖാമുഖം കാണുന്ന ആ അപകട ഗർത്തതിൽ നിന്നും രക്ഷപ്പെടുത്തുന്നതുമാണ് ഒരു ട്രൂ സ്റ്റോറിയെ അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ച മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം വൈകാരികമായ സത്യസന്ധതയോടെ പറയുന്നത്.
“കൺമണി അൻപൊട് കാതലൻ നാൻ എഴുതും കടിതമേ…”എന്ന പഴയ പാട്ടിനൊപ്പം ആരംഭിക്കുന്ന സിനിമയിൽ നമ്മൾ സാധാരണ ഇത്തരം സിനിമകളിൽ കാണുന്ന ബാക്ക്ഗ്രൗണ്ട് സ്‌കോറിന് പകരം അതേ ഗാനം രണ്ടാം പകുതിയിലെ ഒരു ക്രക്സ് മൊമൻ്റിൽ വീണ്ടും ഈണമായി നിറയുമ്പോൾ അനിർവചനീയമായ ഒരു വികാര ലോകം മഞ്ഞുമ്മൽ ബോയ്സ് തുറന്നിടുന്നുണ്ട്, ഒറ്റയൊരു ഗാന രംഗത്തിലൂടെ മുഖത്തും കണ്ണിലും മനസിലും പ്രണയത്തിൻ്റെ ആർദ്ര ഭാവങ്ങളുടെ ഇതിഹാസ മുഹൂർത്തങ്ങൾ പ്രകടമാക്കിയ കമലാഹാസനെന്ന പ്രതിഭയോടുള്ള സംവിധായകൻ ചിദംബരത്തിൻ്റെ ഒരാദരവെന്ന പോലെ .

മഞ്ഞുമ്മൽ ബോയ്സിനൊപ്പം ആദ്യം മുതൽ ഇടവേള വരെ വടം വലിച്ചും കുടിച്ചും കളിച്ചും നിർദോഷമായ പാട്ടുപാടിയും തല്ലുണ്ടാക്കിയും രസിച്ചും ഒരേ ടീമിൻ്റെ ടൂർ സ്പിരിറ്റിൽ അനായാസേന സീനിനും സീക്വൻസിനുമൊപ്പം ചില്ലായി സഞ്ചരിച്ച പ്രേക്ഷകരായ നാം പടത്തിൻ്റെ രണ്ടാം പകുതിയിൽ അക്ഷരാർഥത്തിൽ വേദനജനകമായ ഒരനുഭവലോകത്തിലേക്കകപ്പെടുന്നുണ്ട്, ഗുണാ ഗുഹയിൽ അപ്രതീക്ഷിതമായി അകപ്പെടുന്ന സുഭാഷെന്ന ഉററവനെയോർത്തുള്ള വേവലാതി മഞ്ഞുമ്മൽ ബോയ്സിലെ കുട്ടേട്ടനേയും കൂട്ടുകാരേയും പോലെ നമ്മളേയും പിടികൂടുന്നത് പോലെ…..

മഞ്ഞുമ്മേലിൻ്റെ രണ്ട് എതിരാളി ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലി കളി, തുടക്കത്തിൽ മറ്റൊരു ഫില്ലർ സ്റ്റഫ് പോലെ അനുഭവപ്പെടുന്നു,അതേ വടംവലിയുടെ തന്ത്ര വഴികൾ സിനിമയുടെ അവസാനഭാഗത്ത് രക്ഷാമാർഗമായി ഉപയോഗിക്കുമ്പോൾ ഒരു മികച്ച സംവിധായകൻ്റെ ബ്രില്യൻസ് അടയാളപ്പെടുന്നുണ്ട് .


ചലച്ചിത്രത്തിലെ ആദ്യ ഇരുപത് മിനിറ്റിനുള്ളിൽ സ്ഥാപിതമായ എല്ലാത്തിനും ശക്തമായ ഒരു കാരണമുണ്ട്, അവസാനഭാഗത്തെത്തുമ്പോൾ ന്യായീകരിക്കാൻ പറ്റുന്ന വിധം സർഗാത്മകമായ ഒരു എക്സിക്യുട്ടീവ് പൂർണതയുമുണ്ട് .
“മച്ചാനേ , എന്താണ് ദൈവം “എന്ന് ഈ ചിത്രത്തിലെ ആദ്യഭാഗത്ത് ഒരിടത്ത് വെച്ച് ശ്രീനാഥ് ഭാസിയുടെ കഥാപാത്രം സുഹൃത്തായ ഖാലിദ് റഹ്മാനോട് ചോദിക്കുമ്പോൾ ഇടയ്ക്ക് നാം മുകളിൽ കാണുന്ന വെളിച്ചമില്ലേ അതാണ് ദൈവം എന്ന ഉൾക്കാഴ്ച നിറഞ്ഞ മറുപടി പോലും ചിത്രാന്ത്യത്തിലെ കീവേഡാകുന്നതും സംവിധായകൻ്റെ ബ്രില്യൻസിന് അടിവരയിടുന്നുണ്ട് .

മഞ്ഞുമ്മൽ ബോയ്സിൻ്റെ ബാല്യകാല ഭാഗങ്ങൾ പിന്നീട് വെളിപ്പെടുത്തുന്നതും അവ ഇടയ്ക്ക് വെട്ടിമാറ്റുന്നതും അവസാന ഭാഗത്തിലത് പൊരുത്തപ്പെടുത്തുന്നതുമായ മികച്ച ആഖ്യാനവും മൈക്രോ എഡിറ്റിംഗിനും സിനിമയുടെ ട്രീറ്റ്മെൻ്റിന് ഒരു പുതിയ ശൈലി കൊണ്ടുവരുന്നുണ്ട്.


സുഭാഷ് എന്ന ശ്രീനാഥ് ഭാസി ഈ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആത്മബലിയോളമെത്തുന്ന ചങ്ങാതിയായി ഷൗബിൻ ഷാഹിറിൻ്റെ കുട്ടേട്ടൻ എന്ന കഥാപാത്രവും മികച്ചതാണ്. സൗബിൻ ഷാഹിർ കുട്ടേട്ടൻ എന്ന കഥാപാത്രത്തിൻ്റെ രണ്ട് വ്യത്യസ്ത മാനങ്ങൾ സമർത്ഥമായി ചെയ്തിട്ടുണ്ട്, കൂട്ടുകാരുടെ രസകരങ്ങളായ തമാശകളിൽ പങ്കാളിയാകുകയും നിർണായക നേരങ്ങളിൽ ഉത്തരവാദിത്തമുള്ള മുതിർന്നയാളായും പക്വമായ തീരുമാനങ്ങളും എടുക്കുന്ന കഥാപാത്രമായി.

ജീൻ പോൾ ലാൽ, ചന്ദു സലീം കുമാർ, ഖാലിദ് റഹ്മാൻ എന്നിവരുടെ കഥാപാത്രങ്ങളും മറക്കാനാവാത്ത അഭിനയ മുഹൂർതങ്ങൾ കാഴ്ചവെക്കുന്ന ചലച്ചിത്രം കൂടിയാണിത്. സമീപകാലത്ത് പ്രശസ്തനായ ജോർജ്ജ് മരിയനും മറ്റ് ചില തമിഴ് നടന്മാരും ഈ ചിത്രത്തിൽ സ്വാഭാവികമായ അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെയും സൗബിൻ്റെയും കുട്ടിക്കാല വേഷങ്ങൾ ചെയ്ത ബാലതാരങ്ങളും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.
ഒരു മികച്ച സർവൈവൽ ത്രില്ലർ മൂവിയുടെ കഥാന്തരീക്ഷവും മൂഡും ചിത്രീകരണത്തിലൂടെ സാധ്യമാക്കിയ ഷൈജു ഖാലിദിൻ്റെ ഛായാഗ്രഹണവും വേറിട്ടുനിൽക്കുന്നു.

പ്രേക്ഷകർക്ക് ശ്വാസംമുട്ടലും പിരിമുറുക്കവും അനുഭവിക്കേണ്ടി വരുന്ന വിഷ്വലുകളിൽ അദ്ദേഹത്തിൻ്റെ വിസ്മയിപ്പിക്കുന്ന ചിത്രീകരണ ശൈലി ചിത്രത്തിന് വലിയൊരു മുതൽക്കൂട്ടാണ്.
അതിജീവനത്തിൻ്റെ ആവേശം പകരാൻ ഷൈജു ഖാലിദിൻ്റെ ഛായാഗ്രഹണം സഹായകമാണ്.
പ്രധാനമായും, ഗുഹയ്ക്കുള്ളിൽ നടക്കുന്ന രംഗങ്ങളിൽ, തിരക്കില്ലാത്ത ക്യാമറ ചലനങ്ങളും ഫ്രെയിമുകളും കൊണ്ട് അദ്ദേഹം മികവ് പുലർത്തിയിട്ടുണ്ട്. ശരീരം കുഴിയിൽ വീഴുന്ന ഷോട്ട് വിഎഫ്എക്‌സിൻ്റെ സഹായത്തോടെ ഭയാനകമായ സ്‌ക്രീൻ അനുഭവം നൽകുന്നു.

സിനിമയുടെ നീണ്ടുനിൽക്കുന്ന തീവ്രതയ്ക്ക് സംഭാവന നൽകുന്ന വിവേക് ഹർഷൻ്റെ എഡിറ്റിംഗ് അവസാനത്തെ വൈകാരിക രംഗങ്ങളും മനോഹരമായി കൈകാര്യം ചെയ്യുന്നു.
വൈകാരികവും പിരിമുറുക്കവുമായ രംഗങ്ങളിൽ പശ്ചാത്തല സംഗീതം കൊണ്ട് സുഷിൻ ശ്യാം വിസ്മയം തീർത്തു.
‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന മുൻ ചിത്രത്തിലെ പശ്ചാത്തല സംഗീതം ഇടയ്‌ക്കിടെ കണ്ണോടിച്ചാൽ മാത്രം മതി.
അജയൻ ചല്ലിശേരിയുടെ പ്രൊഡക്ഷൻ ഡിസൈൻ അതിശയിപ്പിക്കുന്നതാണ്, അത് ഗുണ ഗുഹയുടെ പ്ലോട്ടിനെ ഒരു കുഴിയായി അവതരിപ്പിക്കുന്നു, അതിനുള്ളിൽ നിരവധി മടക്കുകളും ആകൃതികളും. മറ്റ് സാങ്കേതിക വിഭാഗങ്ങളായ സൗണ്ട് ഡിസൈൻ, മേക്കപ്പ് എന്നിവയും മികച്ചതാണ്.


ചിത്രത്തിന് മികച്ച പ്രൊഡക്ഷൻ ഡിസൈനും ഉണ്ട്, അത് ഇമേജറിയെ ഒരു വലിയ പരിധി വരെ പിന്തുണയ്ക്കുന്നു.
സുഷിൻ ശ്യാമിൻ്റെ മാന്ത്രിക വശ്യതയുള്ള സംഗീതം അതിമനോഹരമായി ചെയ്ത സൗണ്ട് ഡിസൈനുമായി നന്നായി യോജിക്കുന്നുണ്ട്. ചിത്രത്തിൻ്റെ എഡിറ്റിംഗ് വളരെ മികച്ച വേഗത നിലനിർത്തുന്നു, അത് പ്രേക്ഷകനെ ഒട്ടും അശ്രദ്ധനാക്കാതെ സൂക്ഷ്മമായി പിടിച്ചിരുത്തുന്നുണ്ട്. എന്തിനേറെ, ശ്രീനാഥ് ഭാസിയുടെ ട്രോമ -പീരീഡിലെ മേക്കപ്പു പോലും ഗംഭീരമായ ക്രിയേറ്റീവ് വർക്കായി തോന്നി.

തീർച്ചയായും, കോമഡിയെ എങ്ങനെ സമീപിക്കാമെന്നും ഭയത്തിൻ്റെ വിപരീത വികാരത്തെ എങ്ങനെ ചിത്രീകരിക്കാമെന്നും, മരണത്തെ മുഖാമുഖം കാണുന്ന ഘട്ടത്തിൽ അതിജീവിക്കാനുള്ള അവസാന വട്ട ശ്രമങ്ങളെ ചലച്ചിത്രമെന്ന മാധ്യമത്തിൽ സൂക്ഷ്മമായി എങ്ങനെ അവതരിപ്പിക്കാമെന്നും സർഗാത്മകമായി തെളിയിക്കുന്ന ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്’.

ഒരു ത്രില്ലർ സ്റ്റോറിയേക്കാൾ വിസ്മയമായി മാറിയ മഞ്ഞുമ്മൽ ബോയ്സിൻ്റെ റിയൽ ലൈഫ് എന്നത് സത്യത്തിൽ മനുഷ്യാവസ്ഥയുടെ എന്നത്തേയും അതിജീവനത്തെക്കുറിച്ചാണ്, മലയാള സിനിമയിൽ ഇതുവരെ വന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും ഫിറ്റ് സർവൈവൽ ത്രില്ലറുകളിൽ ഒന്നായി “മഞ്ഞുമ്മൽ ബോയ്സ്” എന്ന ചിത്രം ചരിത്രമായി മാറുന്നതിങ്ങനെയാണ്….

കാലേകൂട്ടി കണ്ടറിഞ്ഞ വികസനം പൂര്‍ത്തിയാകാതെ മൂന്നര പതിറ്റാണ്ട്

0

ഏറ്റുമാനൂര്‍ മണ്ഡലത്തിന്റെ വികസനത്തിന് അടിത്തറ പാകിയ മുന്‍ എം.എല്‍.എ. ജോര്‍ജ്ജ് ജോസഫ് പൊടിപാറയുടെ വികസന സ്വപ്‌നങ്ങള്‍ നാടിന്റെ സമഗ്രവികസനം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു എന്നതിന് മകടോദാഹരണമാണ് ചീപ്പുങ്കല്‍-മണിയാപറമ്പ് റോഡ്.

നാടിന്റെ വിദ്യാഭ്യാസ, സഹകരണ, ക്ഷീരവ്യവസായ, ആരോഗ്യ, കാര്‍ഷിക, ഗതാഗത, ടൂറിസ മേഖലകള്‍ക്ക് അടിസ്ഥാനപരമായ വികസനത്തിന് നേതൃത്വം കൊടുത്ത ജനപ്രതിനിധിയായിരുന്നു ജോര്‍ജ്ജ് ജോസഫ് പൊടിപാറ. അദ്ദേഹം തുടങ്ങിവെച്ച വികസനങ്ങള്‍ക്ക് അപ്പുറത്ത് പുതിയസംരംഭങ്ങള്‍ ഒന്നും തന്നെ മണ്ഡലത്തില്‍ എത്തിയിട്ടുമില്ല.

അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ചീപ്പുങ്കല്‍-മണിയാപറമ്പ് റോഡ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഈ പ്രദേശത്തെ ജനങ്ങളുടെ സമഗ്രവികസനം യാഥാര്‍ത്ഥ്യമാകുമായിരുന്നു. പ്രത്യേകിച്ചും പടിഞ്ഞാറന്‍ മേഖലയുടെ വികസനം. ഇതിലൂടെ ആര്‍പ്പൂക്കര, അതിരമ്പുഴ, ഏറ്റുമാനൂര്‍ പ്രദേശങ്ങള്‍ക്ക് വലിയ വികസനസാധ്യതകളാണ് ഉള്ളത്.

ഈ റോഡ് സാദ്ധ്യമാകുന്നതിലൂടെ ആലപ്പുഴ-കോട്ടയം ജില്ലകള്‍ തമ്മിലുള്ള് ദൂരം ഏകദേശം 15 കിലോമീറ്റര്‍ കുറവ് ആണ് വരുന്നത്. ഇതുകൊണ്ട് ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ തമ്മില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടുപ്പവും രോഗികള്‍ക്ക് ആശ്വാസവും ആകും.

ഇത്രയധികം സാധ്യതകള്‍ ഉണ്ടായിട്ടും, ജോര്‍ജ്ജ് ജോസഫ് പൊടിപാറയിലൂടെ തുടങ്ങി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏകദേശം 90% പണികളും പൂര്‍ത്തീകരിച്ചു. ശ്രീ. എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ തോമസ് ചാഴിക്കാടനും, സുരേഷ് കുറുപ്പും ഈ റോഡ് വികസനത്തിന് തുടര്‍പ്രവര്‍ത്തനം നടത്തി. എന്നാല്‍ ഇന്ന് ഇതിന്റെ പൂര്‍ത്തീകരണം വഴിമുട്ടി നില്‍ക്കുന്നു. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് സ്ഥലം എം.എല്‍.എ.യും മന്ത്രിയുമായ വി.എന്‍. വാസവന്‍ മുഖം തിരിഞ്ഞുനില്‍ക്കുന്നത് ദുരുദ്ദേശത്തോടെയാണ്. നാടിന്റെ വികസനത്തിനായി ഈ റോഡ് ഗതാഗതയോഗ്യമാക്കേണ്ടതാണ്.

എന്ന്,

ജോമി ജെയിംസ്
ജനറല്‍ സെക്രട്ടറി,
കോണ്‍ഗ്രസ് ആര്‍പ്പൂക്കര മണ്ഡലം കമ്മറ്റി

അപ്പര്‍ കുട്ടനാടിന്റെ കാര്‍ഷിക മേഖലയും ഉള്‍നാടന്‍ ടൂറിസത്തിനും ചീപ്പുങ്കല്‍-മണിയാപറമ്പ് റോഡ് യാഥാര്‍ത്ഥ്യമാക്കണം

0

ആര്‍പ്പൂക്കര ഗ്രാമപ്രദേശത്തെ അഞ്ച് പ്രധാന പാടശേഖരങ്ങളിലൂടെയാണ് മണിയാപറമ്പ് – ചീപ്പുങ്കല്‍ റോഡ് കടന്നുപോകുന്നത്. ചൂരത്തറ – നടുവേലിക്കര, പാഴേട്ടുമേക്കരി, കണ്ടമുണ്ടാലിക്കരി, മഞ്ചാടിക്കരി, പള്ളിത്താഴം തുടങ്ങിയ പാടശേഖരങ്ങളും മീനച്ചിലാറിന്റെ കൈവഴിയായ പെണ്ണാര്‍തോടിനോടും ചേര്‍ന്നുവരുന്ന ഈ റോഡ് പ്രകൃതിഭംഗി നിറഞ്ഞ് തുളമ്പുന്നതാണ്. ഇതുവഴി ആര്‍പ്പൂക്കര ഉള്‍പ്പെടെ സമീപപ്രദേശങ്ങളിലെയും ഉള്‍നാടന്‍ ടൂറിസം മേഖലയും, ഒപ്പംതന്നെ കാര്‍ഷികമേഖലയുടെ വികസനത്തിന് അത്യന്താപേക്ഷികവും ആണ്.

പടിഞ്ഞാറന്‍ മേഖലയിലെ കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങളില്‍ സ്വയംതൊഴില്‍ സംരംഭകര്‍ക്കും, വ്യവസായസംരംഭകര്‍ക്കും വളരെയധികം പ്രയോജനകരമാണ് ഈ റോഡിന്റെ വികസനപൂര്‍ത്തീകരണം. അതിലൂടെ ഒരു വലിയ വളര്‍ച്ച കാര്‍ഷികമേഖലയില്‍ എന്നോണം ഉള്‍നാടന്‍ ടൂറിസം മേഖലയിലും മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും കര്‍ഷിക തൊഴിലാളികള്‍ക്കും വളരെ പ്രയോജനകരമാണ്. കുമരകം കേന്ദ്രീകരിച്ചുള്ള കാര്‍ഷിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ ആര്‍പ്പൂക്കര മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിനും, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും അതിലൂടെ കുടുംബങ്ങളുടെയും നാടിന്റെയും വികസനം യാഥാര്‍ത്ഥ്യമാക്കാം. ഈ റോഡ് വികസനം തന്നെ കാര്‍ഷിക ഹബ്ബ് ആക്കി മാറ്റാനും അപ്പര്‍ കുട്ടനാടിന്റെ വെനീസ് ആക്കി മാറ്റാനും കഴിയും. നാടിന്റെ വികസനം നന്മ വിളയുന്ന ഭൂമിയാകട്ടെ.

എന്ന്

ശ്രീനാഥ് രഘു
ജനറല്‍ സെക്രട്ടറി,
കോണ്‍ഗ്രസ് ആര്‍പ്പൂക്കര മണ്ഡലം കമ്മറ്റി

മൊണ്ടാഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് പയ്യോളിയിൽ ഇന്ന് തുടക്കം

മൊണ്ടാഷ് ഫിലിം സൊസൈറ്റി അന്താരാഷ്ട്ര ചലച്ചിത്ര മേള  “moiff 2024”  എഡിഷന് വെള്ളിയാഴ്ച തുടക്കം. ഫെബ്രുവരി 23, 24, 25 തീയതികളിലായി പയ്യോളിയിൽ മൂന്ന് ദിവസത്തെ മേളയാണ് ഒരുക്കുന്നത്. ഇന്ത്യൻ സിനിമകൾ ഉൾപ്പെടെ ആസ്വാദകലോക ശ്രദ്ധ നേടിയ 12 ചിത്രങ്ങളാണ് ഇത്തവണ മൊണ്ടാഷ് പ്രദർശിപ്പിക്കുന്നത്.   ചലച്ചിത്ര ലോകത്തെ പ്രശസ്തരും എഴുത്തുകാരും ചിന്തകരും പങ്കാളികളാവും. പയ്യോളി ടൌണിൽ പെരുമ ഓഡിറ്റോറിയത്തിലാണ് വേദി.

ഇന്ന് ഫെബ്രുവരി 23 ന് വെള്ളിയാഴ്ച രാവിലെ 9. 30 ന് തുടക്കമാവുന്ന മേളയിലെ ആദ്യ ചിത്രം പ്രശസ്ത സംവിധായകൻ റൊമാൻ പൊളാൻസ്കി സംവിധാനം ചെയ്ത ഒളിവർ ട്വിസ്റ്റാണ്. ഇതിന് തുടർച്ചയായി 11. 30 ന് തർക്കോവ്സ്കിയുടെ ക്ലാസിക് ഐവാൻസ് ചൈൽഡ്ഹുഡ്.

എല്ലാ സിനിമകളും മലയാളം സബ്ടൈറ്റിൽ നൽകിയാണ് പ്രദർശിപ്പിക്കുന്നത്. ഇവയിൽ പലതും മൊണ്ടാഷ് പ്രവർത്തകർ തന്നെ തയാറാക്കിയതാണ്. നാല് പതിറ്റാണ്ടായി രംഗത്തുള്ള മൊണ്ടാഷ് ഫിലിം സൊസൈറ്റി സജീവ പ്രവർത്തനങ്ങളിലാണ്. എല്ലാ മാസവും പയ്യോളി കേന്ദ്രമായി ലോക സിനിമകളുടെ പ്രദർശനം സൌജന്യമായുണ്ട്. ഇതര പ്രദേശങ്ങളിൽ മേളകൾക്ക് സഹകരണവും നൽകുന്നു. പുതിയ ഉണർവ്വായി മൊണ്ടാഷ് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ  (MOIFF-) എന്ന പേരിൽ ചലച്ചിത്ര മേളയിലേക്കും എത്തിയിരിക്കുകയാണ്. മോയിഫ് രണ്ടാം എഡിഷനാണ് ഇത്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് മേളയുടെ ഔപചാരിക ഉദ്ഘാടനം. നാടക സിനിമാ നടൻ അപ്പുണ്ണി ശശി എരഞ്ഞിക്കൽ ഉദ്ഘാടനം നിർവ്വഹിക്കും. മൂന്നു ദിവസവും വൈകുന്നേരം ഓപ്പൺ ഫോറം, ചലച്ചിത്ര രംഗത്തെ പ്രശസ്തരുമായി ചർച്ച, സംവാദം എന്നിങ്ങനെയും അവസരമുണ്ട്. ലോക സിനിമയുടെ ചിത്ര ജാലകം തുറക്കുന്ന ദിലീപ് കിഴൂരിന്റെ പെയിൻ്റിങ് സീരീസും ഇതോടൊപ്പമുണ്ട്.

സംവിധായകൻ ജിയോ ബേബി, ചലച്ചിത്ര നടൻ അപ്പുണ്ണി ശശി എരഞ്ഞിക്കൽ, തിക്കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ശ്രീജിത്ത് ദിവാകരൻ, സിനിമാ നിരൂപകരായ ടി കെ ഉമ്മർ, സി വി രമേശൻ, മുതിർന്ന ചലച്ചിത്ര പ്രവർത്തകരും എഴുത്തുകാരുമായ വി കെ ജോസഫ്, ജി പി രാമചന്ദ്രൻ, യുവ സാഹിത്യകാരനും സംവിധായകനുമായ വിനോദ് കൃഷ്ണ, വി കെ ജോബിഷ്, ഷിജു ആർ, എന്നിവർ മേളയിൽ ചലച്ചിത്ര പ്രേമികളുമായി സംവദിക്കും.  സിനിമാ സാഹിത്യ രംഗങ്ങളിലെ പ്രശസ്തർ മേളയുടെ ഭാഗമായി എത്തിച്ചേരുന്നുണ്ട്.

ഫെബ്രുവരി 23 വെള്ളി

1. ഒലിവര്‍ ട്വിസ്റ്റ്

Roman Polanski         2005/130 min./

USA/English (Malayalam Subtitle)

2. ഐവാന്‍സ് ചൈല്‍ഡ്ഹുഡ്

Andrei Tarkovsky      1962/95 min./

Russia

(Malayalam Subtitle)

3. പാര്‍ച്ച്ഡ്

Leena Yadav 2015/118 min./

India/Hindi

(Malayalam Subtitle)

ഉദ്ഘാടനസമ്മേളനം വൈകുന്നേരം 5 മണി

4. ചുരുളി

Lijo Jose Pellissery   2021/120 min./

India/Malayalam

ഫെബ്രുവരി 24 ശനി

1. ദ മാന്‍ ഹു സോള്‍ഡ് ഹിസ് സ്‌കിന്‍

Kaouther Ben Hania  2020/104 min./

Tunisia, France, Germany/Aribi, English  (Malayalam Subtitle)

2. ടീച്ചേഴ്‌സ് ലോഞ്ച്

Ilker Catak      2023/98 min./Germany/German  (Malayalam Subtitle)

3. മീ ക്യാപ്റ്റന്‍

Matteo Garrone        2023/121 min./

Italy, Belgium, France / French  (Malayalam Subtitle)

ഓപ്പണ്‍ ഫോറം വൈകുന്നേരം 5 മണി

4. ക്വാ വാദീസ് ഐദ

Jasmila Zbanic          2020/102 min./ Germany, France, Turkey / English, Serbian, Dutch  (Malayalam Subtitle)

ഫെബ്രുവരി 25 ഞായര്‍

1. പേര്‍ഷ്യന്‍ വേര്‍ഷന്‍

Maryam Keshavarz   2023/107 min./

Iran / English  (Malayalam Subtitle)

2. മിസ്റ്റര്‍ & മിസ്സിസ് അയ്യര്‍

Aparna Sen    2022/120 min./

India/Hindi  (Malayalam Subtitle)

3. ഇന്‍ഷാ അല്ലാഹ് എ ബോയ്

Amjad Al Rasheed     2023/113 min./

France/Arabic  (Malayalam Subtitle)

ഓപ്പണ്‍ ഫോറം വൈകുന്നേരം അഞ്ച് മണി

4. ഓള്‍ഡ് ഓക്ക്

Ken Loach      2023/113 min./

UK, France, Belgium/English 

(Malayalam Subtitle)

ഓപ്പണ്‍ ഫോറം

ഫെബ്രുവരി 24

മോഡറേറ്റര്‍    വി.കെ. ജോബിഷ്

പങ്കെടുക്കുന്നവര്‍          ടി.കെ. ഉമ്മര്‍, ജോളി ചിറയത്ത്,

സ്മിത പന്ന്യന്‍, സി.വി. രമേശന്‍ (ചലച്ചിത്ര നിരൂപകന്‍)

വിഷയം            സിനിമ – ജനാധിപത്യം

ഓപ്പണ്‍ ഫോറം

ഫെബ്രുവരി 24

മോഡറേറ്റര്‍    ഷിജു ആര്‍.

പങ്കെടുക്കുന്നവര്‍         വി.കെ. ജോസഫ്, ജി.പി. രാമചന്ദ്രന്‍, വിനോദ് കൃഷ്ണ

വിഷയം            പുതിയ കാലം, പുതിയ സിനിമ

ഷുഹൈബ് – കൃപേഷ് – ശരത് ലാൽ രക്തസാക്ഷി അനുസ്മരണം

0

യൂത്ത് കോൺഗ്രസ് ആർപ്പൂക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് – കൃപേഷ് – ശരത് ലാൽ രക്തസാക്ഷി അനുസ്മരണം, 2025 മാർച്ച് 18ന് ആർപ്പൂക്കര തൊണ്ണംകുഴി ജംഗ്ഷനിൽ വെച്ച് നടന്നു.

മണ്ഡലം പ്രസിഡന്‍റ് ബബുലു ജോസഫ് സജി അധ്യക്ഷത വഹിച്ച സമ്മേളനം കെപിസിസി മെമ്പർ റിജിൽ മാക്കുറ്റി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു വിജയൻ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി ആനന്ദ് പഞ്ഞിക്കാരൻ സ്മൃതി ദീപം തെളിയിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി നീണ്ടൂർ മുരളി, യൂത്ത് കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷൻ അനൂപ് അബൂബക്കർ, യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് ജിബിൻ ജോസഫ്, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്‍റ് സോബിൻ തെക്കേടം, ജോബിൻ ജോസഫ്, ദീപ ജോസ്, അരുൺ ഫിലിപ്പ്, എസി തോമസ്, ബീന രാജേന്ദ്രൻ, ജസ്റ്റിൻ ജോസഫ്, ജോൺസൺ സി ജോസഫ്, അഡ്വ. ലിബിൻ ജോസഫ്, റുബി ചാക്കോ, ശ്രീനാഥ്‌ രഘു, ജോമി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

മൊണ്ടാഷ് ഫിലിം സൊസൈറ്റി പയ്യോളിയിൽ മൂന്നു ദിവസത്തെ ഫിലിം ഫെസ്റ്റിവൽ ഒരുക്കുന്നു- moiff 2024 ഫെബ്രുവരി 23,24,25

മൊണ്ടാഷ് ഫിലിം സൊസൈറ്റി അന്താരാഷ്ട്ര ചലച്ചിത്ര മേള  “moiff 2024”  എഡിഷൻ ഫെബ്രുവരി 23, 24, 25 തീയതികളിലായി പയ്യോളിയിൽ അരങ്ങേറും. ഇന്ത്യൻ സിനിമകൾ ഉൾപ്പെടെ ആസ്വാദകലോക ശ്രദ്ധ നേടിയ 12 ചിത്രങ്ങളാണ് ഇത്തവണ മൊണ്ടാഷ് പ്രദർശിപ്പിക്കുന്നത്.  മൂന്നു ദിവസത്തെ മേളയിൽ ചലച്ചിത്ര ലോകത്തെ പ്രശസ്തരും എഴുത്തുകാരും ചിന്തകരും പങ്കാളികളാവും.  പയ്യോളി ടൌണിൽ പെരുമ ഓഡിറ്റോറിയത്തിലാണ് വേദി.

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാവുന്ന വിധമാണ് സിനിമകളുടെ പ്രദർശന ഷെഡ്യൂൾ. 23 ന് വെള്ളിയാഴ്ച രാവിലെ 9. 30 ന് തുടക്കമാവുന്ന മേളയിലെ ആദ്യ ചിത്രം പ്രശസ്ത സംവിധായകൻ റൊമാൻ പൊളാൻസ്കി സംവിധാനം ചെയ്ത ഒളിവർ ട്വിസ്റ്റാണ്. ഇതിന് തുടർച്ചയായി 11. 30 ന് തർക്കോവ്സ്കിയുടെ ക്ലാസിക് ഐവാൻസ് ചൈൽഡ്ഹുഡ്. മലയാള ചലച്ചിത്രവും പ്രദർശിപ്പിക്കുന്നുണ്ട്.

എല്ലാ സിനിമകളും മലയാളം സബ്ടൈറ്റിൽ നൽകിയാണ് പ്രദർശിപ്പിക്കുന്നത്. ഇവയിൽ പലതും മൊണ്ടാഷ് പ്രവർത്തകർ തന്നെ തയാറാക്കിയതാണ്. നാല് പതിറ്റാണ്ടായി രംഗത്തുള്ള മൊണ്ടാഷ് ഫിലിം സൊസൈറ്റി സജീവ പ്രവർത്തനങ്ങളിലാണ്. എല്ലാ മാസവും പയ്യോളി കേന്ദ്രമായി ലോക സിനിമകളുടെ പ്രദർശനം സൌജന്യമായുണ്ട്. ഇതര പ്രദേശങ്ങളിൽ മേളകൾക്ക് സഹകരണവും നൽകുന്നു. പുതിയ ഉണർവ്വായി മൊണ്ടാഷ് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ  (MOIFF-) എന്ന പേരിൽ ചലച്ചിത്ര മേളയിലേക്കും എത്തിയിരിക്കുകയാണ്. മോയിഫ് രണ്ടാം എഡിഷനാണ് ഇത്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് മേളയുടെ ഔപചാരിക ഉദ്ഘാടനം. മൂന്നു ദിവസവും വൈകുന്നേരം ഓപ്പൺ ഫോറം, ചലച്ചിത്ര രംഗത്തെ പ്രശസ്തരുമായി ചർച്ച, സംവാദം എന്നിങ്ങനെയും അവസരമുണ്ട്. ലോക സിനിമയുടെ ചിത്ര ജാലകം തുറക്കുന്ന ദിലീപ് കിഴൂരിന്റെ പെയിൻ്റിങ് സീരീസും പുസ്തക പ്രദർശനവും ഇതോടൊപ്പമുണ്ട്.

സംവിധായകൻ ജിയോ ബേബി, ചലച്ചിത്ര നടൻ അപ്പുണ്ണി ശശി എരഞ്ഞിക്കൽ, തിക്കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ശ്രീജിത്ത് ദിവാകരൻ, സിനിമാ നിരൂപകരായ ടി കെ ഉമ്മർ, സി വി രമേശൻ, മുതിർന്ന ചലച്ചിത്ര പ്രവർത്തകരും എഴുത്തുകാരുമായ വി കെ ജോസഫ്, ജി പി രാമചന്ദ്രൻ, യുവ സാഹിത്യകാരനും സംവിധായകനുമായ വിനോദ് കൃഷ്ണ, വി കെ ജോബിഷ്, ഷിജു ആർ, എന്നിവർ മേളയിൽ ചലച്ചിത്ര പ്രേമികളുമായി സംവദിക്കും.  സിനിമാ സാഹിത്യ രംഗങ്ങളിലെ പ്രശസ്തർ മേളയുടെ ഭാഗമായി എത്തിച്ചേരുന്നുണ്ട്.

ഫെബ്രുവരി 23 വെള്ളി

1. ഒലിവര്‍ ട്വിസ്റ്റ്

Roman Polanski         2005/130 min./

USA/English (Malayalam Subtitle)

2. ഐവാന്‍സ് ചൈല്‍ഡ്ഹുഡ്

Andrei Tarkovsky      1962/95 min./

Russia

(Malayalam Subtitle)

3. പാര്‍ച്ച്ഡ്

Leena Yadav 2015/118 min./

India/Hindi

(Malayalam Subtitle)

ഉദ്ഘാടനസമ്മേളനം വൈകുന്നേരം 5 മണി

4. ചുരുളി

Lijo Jose Pellissery   2021/120 min./

India/Malayalam

ഫെബ്രുവരി 24 ശനി

1. ദ മാന്‍ ഹു സോള്‍ഡ് ഹിസ് സ്‌കിന്‍

Kaouther Ben Hania  2020/104 min./

Tunisia, France, Germany/Aribi, English  (Malayalam Subtitle)

2. ടീച്ചേഴ്‌സ് ലോഞ്ച്

Ilker Catak      2023/98 min./Germany/German  (Malayalam Subtitle)

3. മീ ക്യാപ്റ്റന്‍

Matteo Garrone        2023/121 min./

Italy, Belgium, France / French  (Malayalam Subtitle)

ഓപ്പണ്‍ ഫോറം വൈകുന്നേരം 5 മണി

4. ക്വാ വാദീസ് ഐദ

Jasmila Zbanic          2020/102 min./ Germany, France, Turkey / English, Serbian, Dutch  (Malayalam Subtitle)

ഫെബ്രുവരി 25 ഞായര്‍

1. പേര്‍ഷ്യന്‍ വേര്‍ഷന്‍

Maryam Keshavarz   2023/107 min./

Iran / English  (Malayalam Subtitle)

2. മിസ്റ്റര്‍ & മിസ്സിസ് അയ്യര്‍

Aparna Sen    2022/120 min./

India/Hindi  (Malayalam Subtitle)

3. ഇന്‍ഷാ അല്ലാഹ് എ ബോയ്

Amjad Al Rasheed     2023/113 min./

France/Arabic  (Malayalam Subtitle)

ഓപ്പണ്‍ ഫോറം വൈകുന്നേരം അഞ്ച് മണി

4. ഓള്‍ഡ് ഓക്ക്

Ken Loach      2023/113 min./

UK, France, Belgium/English 

(Malayalam Subtitle)

ഓപ്പണ്‍ ഫോറം

ഫെബ്രുവരി 24

മോഡറേറ്റര്‍    വി.കെ. ജോബിഷ്

പങ്കെടുക്കുന്നവര്‍          ടി.കെ. ഉമ്മര്‍, ജോളി ചിറയത്ത്,

സ്മിത പന്ന്യന്‍, സി.വി. രമേശന്‍ (ചലച്ചിത്ര നിരൂപകന്‍)

വിഷയം            സിനിമ – ജനാധിപത്യം

ഓപ്പണ്‍ ഫോറം

ഫെബ്രുവരി 24

മോഡറേറ്റര്‍    ഷിജു ആര്‍.

പങ്കെടുക്കുന്നവര്‍         വി.കെ. ജോസഫ്, ജി.പി. രാമചന്ദ്രന്‍, വിനോദ് കൃഷ്ണ

വിഷയം            പുതിയ കാലം, പുതിയ സിനിമ

കോട്ടയം മെഡിക്കല്‍ കോളേജില്‍ വര്‍ദ്ധിപ്പിച്ച ചാര്‍ജുകള്‍ കുറക്കണം: INTUC

മെഡിക്കല്‍ കോളേജ്: കോട്ടയം ഉള്‍പ്പെടെ 5 ജില്ലകളില്‍ നിന്നായി ലക്ഷക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസനസമിതിയുടെ നേതൃത്വത്തിലെടുത്ത തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ INTUC ഏറ്റുമാനൂര്‍ റീജിയണല്‍ കമ്മറ്റി ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

വര്‍ദ്ധിപ്പിച്ച നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2024 സെപ്റ്റംബർ 2-ാംതീയതി തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് കുരിശുപള്ളി കവലയില്‍ നിന്ന് 250-ഓളം INTUC പ്രവര്‍ത്തകരുംനേതാക്കന്മാരും സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് INTUC ഏറ്റുമാനൂര്‍ റീജിയണല്‍ പ്രസിഡൻ്റ് അച്ചന്‍കുഞ്ഞ് ചേക്കോന്തയില്‍, ടോമി പുളിമാന്തുണ്ടം, ബിജു കൂമ്പിക്കന്‍, ബിജു വലിയമലയില്‍, കെ.ജെ. സെബാസ്റ്റ്യന്‍, രാജീവ് കെ.സി., ടി.എസ്. രാജു, ശ്രീനാഥ് രഘു, റോയി പുതുശ്ശേരി, സോജി മാടപ്പള്ളി, കെ.കെ. പ്രേംകുമാര്‍, സുധീപ് കുമാര്‍, സുനു മരങ്ങാട്ട്, സുനിതാ ബിനു, തോമസ് പുളിങ്ങാപ്പള്ളില്‍, ജെയിംസ് തോമസ്, ഷാജു ഉദിച്ചമുകളേൽ എന്നിവര്‍ നേതൃത്വം നല്‍കി.


സൂപ്രണ്ട് ഓഫീസില്‍ നടന്ന ധര്‍ണ്ണ INTUC ഏറ്റുമാര്‍ റീജിയണല്‍ പ്രസിഡൻ്റ് അച്ചന്‍കുഞ്ഞ് ചേക്കോന്തയുടെ അദ്ധ്യക്ഷയില്‍ INTUC ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണയില്‍ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാര്‍, ഡിസിസി സെക്രട്ടറിമാരായ ആനന്ദ് പഞ്ഞിക്കാരന്‍, എം. മുരളി, ജസ്റ്റിന്‍ ജോസഫ്, ജോണ്‍സണ്‍ ജോസഫ്, സോജി മാടപ്പള്ളി, ബിജു കൂമ്പിക്കന്‍, ദീപാ ജോസ്, ശ്രീനാഥ് രഘു, റ്റി.എസ്. രാജു, ടോണി തോമസ്, ബൈജു പി. ജോര്‍ജ്, ബി. മോഹനചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.