മകന് ബി.ജെ.പിയിലൂടെ നിരവധി അവസരങ്ങൾ ലഭിക്കും, എലിസബത്ത് ആൻ്റണിയുടെ തുറന്ന് പറച്ചിൽ

0

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ ആദ്യമായി പ്രതികരിച്ച് മാതാവ് എലിസബത്ത് ആന്റണി. അനിൽ ആന്റണിയുടെ രാഷ്ട്രീയ രാഷ്ട്രീയ കാഴ്ചപ്പാട് ഉൾകൊള്ളുന്നുവെന്ന് പറഞ്ഞ അവർ മകന് ബിജെപിയിലൂടെ നിരവധി അവസരങ്ങൾ ലഭിക്കുമെന്നും അവകാശപ്പെട്ടു. എ.കെ ആന്റണി പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തായും അവർ പറഞ്ഞു. കൃപാസനം യു ട്യൂബ് ചാനലിൽ അനുഭവ സാക്ഷ്യമായാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണിയുടെ പത്നി എലിസബത്ത് ആന്റണിയുടെ വാക്കുകൾ.

മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് താൻ ആലപ്പുഴ കലവൂരിലെ കൃപാസനം ധ്യാന കേന്ദ്രത്തിൽ പ്രാർഥിച്ചതിനാലാണെന്നും അതോടെ തനിക്ക് ബി.ജെ.പിയോടുള്ള എല്ലാ അറപ്പും വെറുപ്പും ദേഷ്യവും തീർന്നതായും അമ്മ എലിസബത്ത് ആന്റണി. പ്രാർത്ഥന വഴിയാണ് തനിക്ക് മകന്റെ ഈ പുതിയ രാഷ്ട്രീയത്തെ അംഗീകരിക്കാനായതെന്നും , ഇതിൽ ഒരു പുരോഹതൻ്റെ ഉപദേശത്തിൻ്റെ പങ്കും എലിസബത്ത് പറയുന്ന വിഡിയോ കൃപാസനം യൂട്യൂബ് ചാനൽ പ്രസിദ്ധീകരിച്ചു.

എന്റെ ഭർത്താവ് അവിശ്വാസിയാണ്. ആ അവിശ്വാസം പരിഹരിച്ച് എന്റെ ഭർത്താവിന്റെ കാലിന് സ്വാധീനം കൊടുത്തു. രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന അവസ്ഥയും മാറി. അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചു. ഈ കഴിഞ്ഞ 15-ാം തിയതി അത്ഭുതകരമാം വിധം വീണ്ടും വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ചു. തനിയെ യാത്ര ചെയ്ത് ആത്മവിശ്വാസത്തോടെ പോയി’- എലിസബത്ത് ആന്റണി പ്രാർഥനയുടെ അനുഭവ സാക്ഷ്യം പറഞ്ഞു.

മകന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു രാഷ്ട്രീയ പ്രവേശനം. മക്കൾ രാഷ്ട്രീയത്തിനെതിരെ ചിന്തൻ ശിബിരത്തിൽ പ്രമേയം പാസാക്കിയിരുന്നു. ഇതോടെ മകന് രാഷ്ട്രീയ പ്രവേശനം സാധ്യമാകില്ലായിരുന്നുവെന്നും എലിസബത്ത് ആന്റണി പറഞ്ഞു. ഇതാണ് ബി ജെ പിയിൽ അവസരം തേടിയത് എന്നാണ് വ്യക്തമാക്കുന്നത്. എകെ ആന്റണി അറിയും മുമ്പ് അനിൽ ആന്റണി ബിജെപിയിൽ ചേരുന്ന കാര്യം തനിക്ക് അറിയാമായിരുന്നെന്നും എലിസബത്ത് സൂചിപ്പിക്കുന്നു.

ജോലി ഉപേക്ഷിച്ചത് രാഷ്ട്രീയത്തിൽ ജോയിൻ്റ് ചെയ്യാനുള്ള ആഗ്രഹത്താൽ

‘രാഷ്ട്രീയത്തിൽ ജോയിൻ ചെയ്യണമെന്ന് എന്റെ മകന്റെ വലിയ ആഗ്രഹമായിരുന്നു. പഠനമെല്ലാം കഴിഞ്ഞ് വിദേശത്ത് നല്ല ജോലി കിട്ടയതാ. പക്ഷേ രാഷ്ട്രീയത്തിൽ താത്പര്യമുള്ളതുകൊണ്ട് തിരിച്ചുവന്നു. എന്നാൽ മക്കള് രാഷ്ട്രീയത്തിനെതിരായി ചിന്തൻ ശിബിരത്തിൽ പ്രമേയത്തിൽ പാസാക്കി. അതായത് എന്റെ മക്കൾ എത്രയൊക്കെ ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പറ്റില്ലെന്ന് മനസിലായി. എന്റെ ഭർത്താവാണെങ്കിൽ മക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി പരിശ്രമിക്കുകയോ ഒന്നുമില്ല’ – എലിസബത്ത് ആന്റണി പറഞ്ഞു.

താൻ കോൺഗ്രസിൽ അടിയുറച്ച് നിൽക്കുമെന്നും എന്നാൽ മകന്റെ തീരുമാനം ഉൾക്കൊള്ളുന്നുവെന്നും എലിസബത്ത് ആന്റണി വ്യക്തമാക്കി. കൃപാസനം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.

ആന്റണിയെ ബിജെപി ദേശീയ വക്താവായി നേരത്തെ നിയമിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്‍റണി ബിജെപിയിലെത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൊച്ചിയിൽ പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ അനില്‍ ആന്‍റണി മുൻനിരയിൽ ഇടം പിടിച്ചിരുന്നു. 

പുരോഹിതൻ പറഞ്ഞു അവൻ ബിജെപിയിൽ ചേരട്ടെ, എലിസബത്ത് ആൻ്റണിയുടെ വാക്കുകൾ

‘‘രാഷ്ട്രീയത്തിൽ ജോയിൻ ചെയ്യണമെന്ന് എന്റെ മകന്റെ വലിയ ആഗ്രഹമായിരുന്നു. പഠനമെല്ലാം കഴിഞ്ഞ് വിദേശത്ത് നല്ല ജോലി കിട്ടിയതാ. പക്ഷേ രാഷ്ട്രീയത്തിൽ താത്പര്യമുള്ളതുകൊണ്ട് തിരിച്ചുവന്നു. മകന് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഞാൻ (കൃപാസനത്തിൽ) നിയോഗം വെച്ചു. എന്നാൽ, മക്കൾരാഷ്ട്രീയത്തിനെതിരായി ചിന്തൻ ശിബിരത്തിൽ പ്രമേയം പാസാക്കി. അതായത് എന്റെ മക്കൾ എത്രയൊക്കെ ആഗ്രഹിച്ചാലും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പറ്റില്ലെന്ന് മനസിലായി. എന്റെ ഭർത്താവാണെങ്കിൽ മക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി പരിശ്രമിക്കുകയോ ഒന്നുമില്ല. പ്രാർഥനക്ക് പിന്നാലെ മകൻ അനിൽ വിളിച്ച് പറഞ്ഞു: അമ്മേ എന്നെ പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചുവെന്നും ബി.ജെ.പിയിൽ ചേരാൻ പറയുന്നുണ്ട് എന്നും. ബി.ജെ.പിയിൽ ചേർന്നാൽ ഒര​ുപാട് അവസരം ഉണ്ടാകുമെന്നും പറഞ്ഞു. എന്നാൽ, നമ്മൾ വിശ്വസിക്കുന്നത് കോൺഗ്രസ് പാർട്ടിയിലാണ്. നമ്മൾ ജീവിച്ചതും ആ പാർട്ടിയിലാണ്. ബി.ജെ.പിയിലേക്ക് പോകുന്ന കാര്യം ആലോചിക്കാൻ വയ്യ. ഞാൻ ഇവിടെ വന്ന് പരിശുദ്ധ അമ്മയോട് ആലോചനയ്ക്കായി ബഹുമാനപ്പെട്ട ജോസഫച്ചന്റെയടുത്ത് തുണ്ടുകൊടുത്തു. അച്ചൻ അമ്മയുടെ കാൽക്കൽ തുണ്ടുവെച്ച് പ്രാർഥിച്ചിട്ട് പറഞ്ഞു: മകനെ തിരിച്ച് കോൺഗ്രസിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണ്ട, അവന് അവിടെ നല്ല അവസരമുണ്ടെന്ന്. അതോടെ അമ്മ എന്റെ മനസ്സ് മാറ്റിത്തന്നു. എനിക്ക് ബി.ജെ.പിയോടുള്ള എല്ലാ അറപ്പും വെറുപ്പും ദേഷ്യവും മാറ്റി എനിക്ക് പുതിയ ഹൃദയം തന്നു ’ – എലിസബത്ത് ആന്റണി കൃപാസനത്തിൽ സാക്ഷ്യം പറഞ്ഞു.

‘എന്റെ ഭര്‍ത്താവ് അവിശ്വാസിയാണ്. അത് പരിഹരിച്ച് ഭര്‍ത്താവിന്റെ കാലിന് സ്വാധീനം കൊടുക്കണമെന്ന് പ്രാർഥിച്ചു. അദ്ദേഹം രാഷ്ട്രീയത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് വിരമിച്ചിരിക്കുകയാണ്. എനിക്കും മക്കള്‍ക്കും അദ്ദേഹത്തിന്റെ ഈ അവസ്ഥ സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. അങ്ങനെ ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്തായാലും ഈ പതിനഞ്ചാം തീയതി അത്ഭുതകരമാം വിധം വീണ്ടും വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അത് സ്വീകരിച്ചു. പിന്നീട് ആത്മവിശ്വാസം തിരിച്ചുവന്നു. തനിയെ യാത്ര ചെയ്തു. 15 ാം തിയ്യതി ഹൈദരാബാദിലെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ തനിയെ യാത്ര ചെയ്ത് പോയി തിരിച്ചെത്തി’ -എലിസബത്ത്

ചന്ദ്രനിൽ സൂര്യനുദിച്ചിട്ടും പ്രഗ്യാൻ റോവർ ഉണർന്നില്ല, ISRO പുതിയ പരീക്ഷണങ്ങളിൽ

0

ചന്ദ്രനിൽ ഭൂമിയിലെ 14 ദിവസം നീണ്ട് നിന്ന കൊടും തണുപ്പുള്ള ഒരു രാത്രി അവസാനിച്ചു. സൂര്യപ്രകാശം വന്നതോടെ ചന്ദ്രയാൻ III യുടെ യന്ത്ര സംവിധാനങ്ങളെ ഉണർത്താനുള്ള ഐഎസ് ആർഒയുടെ ശ്രമങ്ങൾ പക്ഷെ ഫലം കണ്ടില്ല. ആദ്യ ശ്രമത്തില്‍ വിക്രമില്‍നിന്നോ പ്രഗ്യാനില്‍നിന്നോ ഇതുവരെ സിഗ്നലുകള്‍ ലഭിച്ചിട്ടില്ലെന്നാന്ന് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. ലാന്‍ഡറും റോവറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രതീക്ഷയോടെ തുടരുകയാണ്.

പ്രതീക്ഷയോടെ ഉണർത്താനുള്ള ശ്രമങ്ങൾ തുടരുന്നു

പ്രത്യേക കാരണങ്ങളാല്‍ റോവറിനേയും ലാന്‍ഡറിനേയും ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ വെള്ളിയാഴ്ചയില്‍നിന്ന് ശനിയാഴ്ചത്തേക്ക് മാറ്റിയതായി സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നീലേഷ് ദേശായി നേരത്തെ അറിയിച്ചിരുന്നു. സ്ലീപ് മോഡില്‍നിന്ന് മാറ്റി വിക്രമിനേയും പ്രഗ്യാനേയും വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനും റോവറിനെ 300-350 മീറ്റര്‍ ദൂരം മാറ്റി സ്ഥാപിക്കാനും പദ്ധതിയുണ്ടായിരുന്നതായും എന്നാല്‍ റോവറിനെ 105 മീറ്റര്‍ ദൂരത്തേക്ക് മാത്രമേ മാറ്റാനേ സാധിച്ചിട്ടുള്ളൂ.

ചന്ദ്രനില്‍ വീണ്ടും സൂര്യനുദിച്ചിട്ടുണ്ട്. ചന്ദ്രനിലെ അന്തരീക്ഷതാപനില മൈനസ് 10 ഡിഗ്രിയ്ക്ക് മുകളിലാകുന്നതോടെയാണ് റീആക്ടിവേഷന്‍ നടത്തുന്നത്. ഇതോടെ സുപ്രധാന ആശയവിനിമയ സര്‍ക്യൂട്ടായ വെയ്ക്-അപ് സര്‍ക്യൂട്ട് ആക്ടിവേറ്റാകും.

ഓഗസ്റ്റ് 23 നാണ് ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡറും റോവറും 10 ഭൗമദിനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ച് ഭൂമിയിലേക്ക് സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. സെപ്റ്റംബര്‍ 2ന് റോവറും സെപ്റ്റംബര്‍ 4ന് ലാന്‍ഡറും സ്ലീപ് മോഡിലേക്ക് പ്രവേശിച്ചു.

ഖാലിസ്താൻ നേതാവിൻ്റെ വധം, ഇന്ത്യയ്ക്ക് നേരത്തെ വിവരം നൽകിയിരുന്നെന്ന് കാനഡ, അമേരിക്കയും ഇടപെടുന്നു

0

ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകം സംബന്ധിച്ച വിവരങ്ങൾ ആഴ്ചകള്‍ക്കു മുന്നെത്തന്നെ ഇന്ത്യയെ അറിയിച്ചിരുന്നതായി കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ. യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കിയോടൊപ്പമുള്ള വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വസനീയമായ വിവരങ്ങളാണഅ കാനഡ ഉന്നയിച്ചതെന്നും ആഴ്ചകള്‍ക്കു മുന്നെത്തന്നെ കാനഡ ഈ വിഷയം ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൗരവതരമായ വിഷയത്തില്‍ ഇന്ത്യ തങ്ങളോടൊപ്പം സഹകരിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു. ഇന്ത്യയാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് കാനഡ ഉന്നയിച്ച ആരോപണം. എന്നാൽ നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇന്ത്യക്ക് കൈമാറാന്‍ ട്രൂഡോ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് ഇന്ത്യയുടെ നിലപാട്.

നിജ്ജറിന്റെ വധത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം അതിഗുരുതരമാണെന്ന് അമേരിക്ക ഇക്കാര്യത്തിൽ പ്രതികരിച്ചു. അന്വേഷണം വേണമെന്നും ഇന്ത്യക്കുമാത്രം പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും യു.എസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു.

അന്താരാഷ്ട്ര രഹസ്യാന്വേഷണ സഖ്യമായ ‘ഫൈവ് ഐ’ നേരിട്ടും അല്ലാതെയും ശേഖരിച്ച ഇലക്ട്രോണിക് തെളിവുകളടക്കമുള്ള വിവരങ്ങള്‍ കനേഡിയന്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നാണ് സി.ബി.സി. (കനേഡിയന്‍ ബ്രോഡ്കാസ്റ്റ് കോര്‍പ്പറേഷന്‍) റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എസ്., യു.കെ., ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ കൂട്ടായ്മയാണ് ഫൈവ് ഐസ്. ഇവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ പക്കല്‍ ആധികാരിക വിവരങ്ങളുണ്ടെന്ന കാനഡയുടെ നിലപാട്.

അമേരിക്ക പ്രശ്നത്തിൽ ഇടപെട്ടു സംസാരിച്ചു എങ്കിലും ഇന്ത്യയ്ക്ക് ഒപ്പം നിലപാട് എടുക്കാനാണ് നയതന്ത്രപരമായി സാധ്യത എന്ന് മുൻ പെൻ്റഗൺ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാർക്ക് എതിരെ കാനഡയിൽ പ്രശ്നങ്ങൾ ഉണ്ടാവും എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ കാനഡ വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന രാജ്യമല്ല എന്ന് പറഞ്ഞു കൊണ്ട് ജസ്റ്റിൻ ട്രൂഡോ തന്നെ ഇതിനെ തള്ളിക്കളഞ്ഞു.

പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടി, അങ്ങാടിയും വീടുകളും വെള്ളത്തിൽ

0

പാലക്കയം പാണ്ടൻമലയിൽ ഉരുൾപൊട്ടി കടകളിലും വീടുകളിലും വെള്ളം കയറി കാഞ്ഞിരപ്പുഴ ഡാമിന് മുകൾഭാഗത്തെ പാലക്കയം ഭാഗങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പുഴയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ 3 ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ്.

പുഴയിലെ ജലനിരപ്പ് ഉയർന്നു. പ്രദേശത്ത് ഇപ്പോഴും  കനത്ത  മഴയാണ്. ഡാമിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇരുമ്പാമുട്ടിയിൽ പുഴയ്ക്ക് അക്കരെ രണ്ടു പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഫയർ ഫോഴ്സ് സ്ഥലത്തത്തിയിട്ടുണ്ട്. 3.30 മുതല്‍ ഇവിടെ മഴ തുടങ്ങിയിരുന്നു. കാർമൽ സ്കൂൾ മുറ്റത്തും പളളി മുറ്റത്തു വെള്ളം കയറിയിരിക്കുകയാണ്. 

ഡാമിൻ്റെ മുകൾ ഭാഗമായ പാലക്കയം ടൗണിൽ കാലങ്ങൾക്ക് ശേഷമാണ് ഇത്രയധികം വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു. വില്ലേജ് ഓഫീസറും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ടെസ്റ്റുകൾ നെഗറ്റീവ്, നിപ നിയന്ത്രണത്തിൽ

0

കേരളത്തിൽ പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപബാധ നിയന്ത്രണ വിധേയമായതായി കേന്ദ്ര ആരോഗ്യമന്ത്രി ഭാരതി പ്രവീണ്‍ പവാറും പറഞ്ഞു.

ടെസ്റ്റുകൾ നെഗറ്റീവ്, 66 പേരെ സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കി

ഇന്ന് രാവിലെ ഫലം ലഭിച്ച 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനിലയിലും പുരോഗതി

ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇന്‍ഡക്സ് കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരെ പട്ടികയില്‍ നിന്നും ഒഴിവാക്കി.

പബ്ലിക് ഹെല്‍ത്ത് ലാബുകളിലുള്‍പ്പെടെ ട്രൂനാറ്റ് പരിശോധനാ സംവിധാനമൊരുക്കും. ഐ.സി.എം.ആര്‍. മാനദണ്ഡ പ്രകാരം എസ്.ഒ.പി. തയ്യാറാക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് മന്ത്രി പറഞ്ഞു.

കമൽഹാസൻ വീണ്ടും, കോയമ്പത്തൂരിൽ ജനവിധി തേടും

0

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസൻ. ഇന്ന് നടന്ന മക്കൾ നീതി മയ്യം യോ​ഗത്തിലാണ് ഔദ്യോ​ഗിക പ്രഖ്യാപനം. കോയമ്പത്തൂരിലാവും ജനവിധി തേടുക.

നേരത്തേ തന്നെ അണികൾ പ്രവർത്തനം ശക്തമാക്കിയിരുന്നു. കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമൽഹാസൻ യോ​ഗത്തിൽ പറഞ്ഞു.

നേരിയ വോട്ടുവ്യത്യാസത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പുതിയ പാർട്ടിയും അണികളും. ബൂത്തുതല സമിതികൾ ഉൾപ്പെടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും സ‍ജ്ജമാണ്.

2018-ൽ കമൽഹാസന്റെ നേതൃത്വത്തിൽ ആരംഭിച്ച മക്കൾ നീതി മയ്യം സജീവമാണ്. ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയമായിരുന്നു ഫലം. എന്ന് വോട്ട് വിഹിതം പിടിച്ചെടുക്കാൻ സാധിച്ചിരുന്നു. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ജനസ്വാധീനം നേടി. ആദ്യ ജയം സ്വന്തമാക്കാനാണ് നീക്കം.

ജനതാദള്‍ എസ് ബിജെപി മുന്നണിയിലേക്ക്, കേരളത്തിൽ എൽ ഡി എഫ് പ്രതിരോധത്തിൽ

 ജനതാദള്‍ സെക്യുലര്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭാഗമാകും. ജെഡിഎസിന്റെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ജെഡിഎസിന്റെ എന്‍ഡിഎ പ്രവേശന പ്രഖ്യാപനം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസിന് നാല് സീറ്റുകളാണ് ബിജെപി വാഗ്ദാനം നൽകിയിട്ടുള്ളത്.

നേരത്തെ ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെപി നദ്ദയുമായും കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായാണ് ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാകുന്നത്.

സഖ്യവും നിലപാടും വ്യത്യസ്തമെന്ന് അവകാശ വാദം

സഖ്യത്തെക്കുറിച്ച് ബിജെപി നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിക്ക് പോകുന്നതായി കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായുള്ള സഖ്യവും പാര്‍ട്ടിയുടെ നിലപാടും വ്യത്യസ്തമാണെന്നായിരുന്നു കുമാരസ്വാമിയുടെ അന്നത്തെ പ്രതികരണം.

ജെഡിഎസുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് കര്‍ണ്ണാടകയിലെ മുതിര്‍ന്ന നേതാവായ ബിഎസ് യെദിയൂരപ്പയും നിലപാട് വ്യക്തമാക്കിയിരുന്നു. ജെഡിഎസുമായി സഖ്യമുണ്ടാക്കുമെന്നും കര്‍ണ്ണാടകയിലെ ആകെയുള്ള 28 ലോക്‌സഭാ സീറ്റുകളില്‍ നാലെണ്ണം ജെഡിഎസിന് നല്‍കുമെന്നുമായിരുന്ന ഈ മാസം ആദ്യം യെദിയൂരപ്പയുടെ പ്രതികരണം.

നേരത്തെ തന്നെ നിയമസഭയില്‍ പലവിഷയങ്ങളിലും ബിജെപിയും ജെഡിഎസും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സമാനനിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ബിജെപി-ജെഡിഎസ് സഖ്യം സംബന്ധിച്ച ചോദ്യങ്ങളോട് നേരത്തെ കുമാരസ്വാമിയും ദേവഗൗഡയും വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ഒരുഘട്ടത്തില്‍ ബിജെപിയുമായുള്ള സഖ്യത്തെ ദേവഗൗഡ തള്ളുകയും ചെയ്തിരുന്നു.

കേരളത്തിൽ ഇടത് മുന്നണി

കേരളത്തിലെ ജെഡിഎസ് നേതൃത്വം ഇതോടെ പ്രതിരോധത്തിലായിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമാണ് ജെഡിഎസ്. ഇടതുമുന്നണി മന്ത്രിസഭയിലും ജെഡിഎസ് അംഗമാണ്. കേന്ദ്രനേതൃത്വം എന്‍ഡിഎയുടെ ഭാഗമായതോടെ സംസ്ഥാനത്തെ ജെഡിഎസ് നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണ്ണായകമാണ്.

പുതിയ പാർലമെൻ്റിനകത്തും വിദ്വേഷ പ്രയോഗം, ഊറിചിരിച്ച് മന്ത്രി

പാർലമെൻ്റിൽ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ വിദ്വേഷ പ്രസംഗം വിവാദത്തിൽ. ഇത് കേട്ട് പിന്നിലിരുന്ന് ചിരിച്ച മുൻ കേന്ദ്രമന്ത്രി ഹർഷ് വർധനെതിരെ സോഷ്യൽ മീഡിയകളിൽ കടുത്ത വിമർശനവും ഉയർന്നു.

ബി എസ് പി എംപിയ്ക്കെതിരെ ബിധൂരി രൂക്ഷമായ വിദ്വേഷ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കെ തൊട്ടുപിന്നിലിരുന്ന് ബിജെപി നേതാവ് ഹർഷ് വർധൻ ഊറിച്ചിരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയകളിലും പ്രതിഷേധം ഉയർത്തി.

കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് രമേഷ് ബിധൂരിയുടെ പ്രയോഗങ്ങൾ, കൂട്ടികൊടുപ്പുകാരൻ, ഭീകരവാദി, സുന്നത്ത് ചെയ്തവൻ, തുടങ്ങിയ പ്രയോഗങ്ങളാണ്. കൊടിക്കുന്നിൽ സുരേഷ് സ്പീക്കർ ചെയറിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു സംഭവം. പുതിയ പാർലമൻ്റ് മന്ദിരത്തിൽ ചന്ദ്രയാൻ ത്രീ വിജയത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് ഡൽഹിയിൽ നിന്നുള്ള ബി ജെ പി എം പിയുടെ പ്രയോഗം.

ബിഎസ്പി എംപി ഡാനിഷ് അലിയ്ക്കെതിരെയാണ് പാർലമെൻ്റിൽ വച്ച് രമേഷ് ബിധൂരി വിദ്വേഷ പ്രസ്താവന നടത്തിയത്. പ്രതിഷേധത്തെ തുടർന്ന് രേഖകളിൽ നിന്ന് പരാമർശം നീക്കി. സ്പീക്കർ ഓം ബിർള ബിധൂരിയെ താക്കീത് ചെയ്തിരുന്നു. ഡാനിഷ് അലി സ്പീക്കറുടെ ഓഫിസിന് പരാതി നൽകിയപ്പോഴാണ് നടപടി.

“പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ താങ്കളുടെ നേതൃത്വത്തില്‍ ഇത്തരമൊരു സംഭവം നടന്നതില്‍ ഈ മഹത്തായ രാഷ്ട്രത്തിന്റെ ന്യൂനപക്ഷ അംഗമെന്ന നിലയിലും എംപി എന്ന നിലയിലും അതിയായി വേദനിക്കുന്നു”, സ്പീക്കര്‍ക്കെഴുതിയ കത്തില്‍ ദാനിഷ് അലി പറഞ്ഞു. 

വിവാദത്തിനു പിന്നാലെ എക്സ് പ്ലാറ്റ്ഫോമിലൂടെ ഹർഷ് വർധൻ വിശദീകരണവുമായി രംഗത്തുവന്നു. “ഇരുവരും പരസ്പരം തർക്കിക്കെ ഞാൻ ചിരിക്കുന്നത് കാണാം. എന്നാൽ, ഈ ബഹളത്തിനിടെ അവർ എന്താണ് പറഞ്ഞെതെന്ന് ഞാൻ കേട്ടില്ല എന്നതാണ് സത്യം എന്ന് അദ്ദേഹം അവകാശപ്പെട്ടു.

രമേഷ് ബിധൂരിയെ അറസ്റ്റ് ചെയ്യണമെന്ന് സി പി എം ആവശ്യപ്പെട്ടു. പ്രസംഗം എക്സിൽ പങ്ക് വെച്ചുകൊണ്ടാണ് ആവശ്യം. പവൻ കെഹ്ര, മഹുവ മൊയ്ത്ര എന്നിവരും പ്രതിഷേധവുമായി എത്തി.

പ്രഗ്യാൻ റോവർ ഇന്ന് വീണ്ടും ഉണരുമോ, ആകാംക്ഷയോടെ കാത്തിരിപ്പ്

0

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ രാത്രി അവസാനിച്ചു. ഭൂമിയിലെ പതിനാല് ദിവസങ്ങളാണ് ഇത്. പുലരുന്നതോടെ കൊടും തണുപ്പ് കുറയും. ഇതോടെ വിക്രം ലാന്‍ഡറിനെയും പ്രഗ്യാന്‍ റോവറിനെയും വീണ്ടുമുണര്‍ത്താനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ. സൂര്യ താപമേറ്റ് ചന്ദ്രനിലെ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസിനും മൈനസ് പത്തിനും ഇടയിലേക്ക് കുറഞ്ഞാൽ ബാറ്ററികൾ ഊർജ്ജം സ്വീകരിക്കും റോവറും ലാന്‍ഡറും ഉണരും.

ലാന്‍ഡറിലെയും റോവറിലെയും ബാറ്ററികള്‍ പൂര്‍ണമായി ചാര്‍ജായശേഷം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ലീപ്പിങ് മോഡിലാക്കുന്നതിന് മുന്‍പേ രണ്ടിന്റെയും സൗരോര്‍ജ പാനലുകള്‍ സൂര്യപ്രകാശം എത്തുന്ന ദിക്കിലേക്ക് ക്രമീകരിച്ചിരുന്നു. ഇനി കൊടും തണുപ്പ് കുറയുന്നതോടെ വേക് അപ് കാൾ നൽകിയാണ് സംവിധാനത്തെ ഉണർത്തുക. സിഗ്നൽ സ്വീകരിക്കപ്പെടുന്നതോടെ ബാറ്ററികൾ സ്വയം ചാർജ്ജ് ചെയ്യപ്പെടുകയും യന്ത്ര സംവിധാനങ്ങളെ ഉണർത്തുകയും ചെയ്യും.

കഴിഞ്ഞദിവസമാണ് ചന്ദ്രയാന്‍ ദൗത്യത്തെ സംബന്ധിച്ച് ലോക്‌സഭയില്‍ ഉയര്‍ന്ന ചര്‍ച്ചയ്ക്കിടയില്‍ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് പ്രഗ്യാന്‍ റോവറിനെയും വിക്രം ലാന്‍ഡറിനെയും ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് അറിയിച്ചത്. ഇന്ന് നമ്മള്‍ ഭൂമിയില്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വിക്രമും പ്രഗ്യാനും ഒരു പക്ഷേ ചന്ദ്രനില്‍ ഉണര്‍ന്നിരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

വേക് അപ് കാൾ

ചന്ദ്രനില്‍ മൈനസ് 10 ഡിഗ്രിയിലേക്ക് താപനില എത്തുമ്പോള്‍ വിക്രം ലാന്‍ഡറിനും പ്രഗ്യാന്‍ റോവറിനും വേക്ക് അപ് കോള്‍ പോകും. സിഗ്നൽ ലഭിക്കുന്നതോടെ ഇവ ഉണരുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ലോകത്തില്‍ തന്നെ ബഹിരാകാശ ഗവേഷണ രംഗത്ത് ആദ്യമായാണ് ഇത്തരം സംഭവം.

അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ ചന്ദ്രയാന്‍ മൂന്നിന്റെ രണ്ടാം ഘട്ടം ടേക്ക് ഓഫ് ചെയ്യും. വേക്ക് അപ് കോള്‍ സജീവമാകുന്നതിനും വിക്രമും പ്രഗ്യാനും അതിനോട് പ്രതികരിക്കുന്നതിനും കാത്തിരിക്കുകയാണ്. അങ്ങനെ സംഭവിച്ച് ഭൂമിയില്‍നിന്നുള്ള ആശയവിനിമയം ആരംഭിക്കുകയും ചെയ്താല്‍ ഈ ഘട്ടം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യത്തെ ആളുകള്‍ നമ്മളായിരിക്കും” മന്ത്രി പറഞ്ഞു.

വിജയ കുതിപ്പിന് പിന്നാലെ പരീക്ഷണ ചുവടുകൾ

ഓഗസ്റ്റ് 23നാണ് പ്രഗ്യാന്‍ ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രയാന്‍ മൂന്നിന്റെ പ്രാഥമിക ലക്ഷ്യമായ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങും പ്രഗ്യാൻ റോവറിനെ ചന്ദ്രോപരിതലത്തിൽ സഞ്ചരിപ്പിക്കുന്നതും വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. തുടർന്ന് ചന്ദ്രനിൽ പകൽ അവസാനിക്കുന്നുതുവരെ അവിടെ പരീക്ഷണങ്ങള്‍ നടത്തി വിവരങ്ങള്‍ ഭൂമിയിലേക്ക് കൈമാറുകയും ചെയ്തു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പകല്‍ അവസാനിക്കുന്ന ഘട്ടത്തിലാണ് ഈ മാസം ആദ്യം വിക്രം ലാന്‍ഡറിനെയും പ്രഗ്യാന്‍ റോവറിനെയും ഇസ്‌റോ സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയത്.

മൈനസ് 200 ഡിഗ്രിയെ അതിജീവിക്കുമോ

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഏകദേശം മൈനസ് 200 ഡിഗ്രിയില്‍ താഴെ രാത്രികാല ശൈത്യനിലയുള്ള പ്രദേശത്താണ് ചന്ദ്രയാന്‍-3 ഇറക്കിയിരിക്കുന്നത്. അത്രയും അധികം തണുപ്പിനെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ചാന്ദ്രയാന്‍ 3 ല്‍ ഒരുക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ലാന്‍ഡറിനെയും റോവറിനെയും ഐഎസ്ആര്‍ഒ ‘ഉറക്കിയത്.’

ഒരു ചാന്ദ്രദിനത്തിനപ്പുറം ആയുസ് ലക്ഷ്യമിട്ടല്ല ചന്ദ്രയാന്‍ 3 നിര്‍മിച്ചത്. എങ്കിലും ചന്ദ്രയാന്‍ 3 പ്രധാനലക്ഷ്യങ്ങള്‍ കൈവരിച്ച സാഹചര്യത്തില്‍ ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ് വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഐഎസ്ആര്‍ഒ തേടുകയായിരുന്നു. അതനുസരിച്ചാണ് സൂര്യാസ്തമയത്തിന് അല്പം മുന്‍പ് എല്ലാ ഉപകരണങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തുകയും സ്ലീപിങ്മോഡിലേക്ക് മാറ്റുകയും ചെയ്തത്.

ഓർക്കാപ്പുറത്തെ ചെയർമാൻ സ്ഥാനം, എടുക്കാനും തൊടുക്കാനും ആവാതെ സുരേഷ് ഗോപി

0

ഓർക്കാപ്പുറത്ത് വന്നെത്തിയ സ്ഥാന ലബ്ദിയുടെ കിടുക്കത്തിലാണ് സുരേഷ് ഗോപിയും അനുയായികളും. സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനം സുരേഷ് ​ഗോപി ഏറ്റെടുത്തേക്കില്ലെന്ന് വാർത്ത പരത്തുമ്പോൾ ഇനിയും തീരുമാനം എടുക്കാനാവാത്ത ഷോക്ക് പ്രകടം. ഒരു മുന്നറിയിപ്പും നൽകാതെയാണ് അധ്യക്ഷനാക്കിയത്. ടി വിയിൽ സ്ക്രോൾ ചെയ്യുമ്പോഴാണ് വാർത്ത നടൻ അറിഞ്ഞത് തന്നെ.

അപ്പോഴേക്കും കേരള രാഷ്ട്രീയത്തിൽ പുതിയ പടവുകൾ വെക്കുന്നതിനുള്ള ഒരുക്കം തകൃതിയായിരുന്നു. സുരേഷ് ഗോപി അമർഷത്തിൽ ആണെന്ന് അടുത്ത വൃത്തങ്ങളെ മാധ്യമങ്ങൾ ഉദ്ദരിക്കുന്നുണ്ട്. കരുവന്നൂരിൽ പദയാത്ര നടത്താനിരിക്കെ ആണ് പുതിയ പദവി. പദവിയിൽ ഇരുന്നു സജീവ രാഷ്ട്രീയത്തിൽ തുടരാൻ ആകുമോ എന്ന കാര്യത്തിൽ സംശയമില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ പദവി ഭാരിച്ചതാണ്. കൊൽക്കത്തയാണ് ആസ്ഥാനം.

മലയാളത്തിലെ നായക പ്രധാന സിനിമയിലെ ഓളത്തിൽ കൈകാര്യം ചെയ്യാവുന്നതല്ല. ഇത്തിരി കൂടി ആഴത്തിലുള്ള രാഷ്ട്രീയവും കടന്നു വരും. 2024 ൽ തൃശൂരിൽ അടുത്ത ഊഴം കാത്തിരുന്ന് കരുക്കൾ നീക്കുമ്പോൾ ഇതിനൊന്നും നിൽക്കാൻ കഴിഞ്ഞു എന്നും വരില്ല. എങ്കിൽ തൃശൂരിലെ സീറ്റിൽ മറ്റ് ആരോ കണ്ണ് വെച്ചുവോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

നാക്കുപിഴയാണ് സുരേഷ് ഗോപിക്ക് രാഷ്ട്രീയത്തിലെ നായകത്വം നഷ്ടമാക്കിയത്. പറയുന്നത് പലപ്പോഴും തലതിരിഞ്ഞ ഫലം ചെയ്യുന്നു. ട്രോളുകളിലും നായക പദവി ലഭിക്കുന്നു. കേന്ദ്ര നേതൃത്വം ഇദ്ദേഹത്തിൻ്റെ സ്റ്റാർഡം പ്രയോജനപ്പെടുത്താം എന്ന ലക്ഷ്യം വെച്ചിരുന്നു എങ്കിലും കേരളത്തിൽ രാഷ്ട്രീയം മുന്നേറുന്നത് മറ്റ് വഴികളിലാണ് എന്ന പ്രശ്നം ഇപ്പോൾ അവർക്കു മുന്നിലും തെളിഞ്ഞ് വരികയാണ്. പക്ഷെ ഇതിനിടയിൽ സുരേഷ് ഗോപി ഒട്ടേറെ മുന്നേറിയിന്നു. അതിനെയാണ് ചെയർമാൻ കസേരയിൽ ഇരുത്തി മരവിപ്പിക്കുന്നത്.

ഉത്തരവ്

കഴിഞ്ഞ ദിവസമാണ്  സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്.കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂർ ആണ് നിയമന വിവരം പുറത്തുവിട്ടത്.  സുരേഷ് ഗോപിയുടെ പരിച സമ്പത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തേക്ക് ആണ് നിയമനം.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൊസൈറ്റി & ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനമാകും സുരേഷ് ഗോപി വഹിക്കുകയെന്ന് അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ ഉള്‍പ്പെടുന്നതാണ് സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. 1995 ലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. രാജ്യത്തെ സിനിമ ടെലിവിഷന്‍ പഠന രംഗത്തെ മുന്‍നിര സ്ഥാപനമാണ്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പ്രവര്‍ത്തനം.

കരുവന്നൂർ കയ്യിൽ വന്ന സമയം

ഒക്ടോബർ 2നാണ് കരുവന്നൂരില്‍ പദയാത്ര നടക്കുക. കരുവന്നൂർ ബാങ്ക് മുതൽ തൃശൂർ സഹകരണ ബാങ്ക് വരെ സുരേഷ് ഗോപി പദയാത്ര നടത്തും. കേസിൽ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന്  ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. തൃശ്ശൂർ ജില്ലയിലെ മറ്റ് പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. 

സിനിമകളിലും ഒരുക്കം

ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസിന് ഒടുങ്ങുന്ന ചിത്രം. ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരുണ്‍ വര്‍മയാണ് ഗരുഡന്‍റെ സംവിധാനം.  ‘ജെ.എസ്.കെ’ എന്ന മറ്റൊരു ചിത്രവും താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രവീണ്‍ നാരായണൻ ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം. 

SRFTI വിദ്യാർഥി യൂണിയൻ പറയുന്നു, വരേണ്ട

സുരേഷ് ഗോപിയെ അധ്യക്ഷനായി നാമനിര്‍ദേശം ചെയ്യുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസ്താവന പുറത്തിറക്കി.

പ്രസ്താവന

25 വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു സ്ഥാപനമാണ് എസ്ആര്‍എഫ്ടിഐ. ഇതിഹാസ ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ പാരമ്പര്യം പേറുന്ന സ്ഥാപനം. സ്ഥാപനത്തിന് കലാപരവും ബൗദ്ധികവുമായ മികവിന്റെ സമ്പന്നമായ ചരിത്രമുണ്ട്. വൈവിധ്യമാര്‍ന്ന ശബ്ദങ്ങളും ആശങ്ങളും കൊണ്ട് സമ്പന്നാണ് ഈ സ്ഥാപനം. അത്തരമൊരിടം നിലനിന്നു പോകാന്‍ കലാപരമായ സ്വാതന്ത്ര്യം, ബഹുസ്വരത, ഉള്‍ക്കൊള്ളല്‍ എന്നീ മൂല്യങ്ങള്‍ അനിവാര്യമാണ്.

എന്നാല്‍, സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനുള്ള നാമനിര്‍ദ്ദേശം ആശങ്കാജനകമാണ്. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്ന നടനായ സുരേഷ് ഗോപി ബിജെപിയുടെ സജീവ നേതാവുമാണ്. രാജ്യത്തിന്റെ മതേതര ഘടനയെ ഭീഷണിപ്പെടുത്തുന്ന ധ്രുവീകരണ പ്രസ്താവനകള്‍ അദ്ദേഹത്തില്‍ നിന്ന് പലപ്പോഴും ഉണ്ടായിട്ടുണ്ട്.

ധ്രുവീകരണ പ്രസ്താവനകള്‍ നടത്തിയയാൾ

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ഒരാള്‍ പ്രത്യേകിച്ച് ധ്രുവീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ തലപ്പത്തു വന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിക്കുന്ന നിഷ്പക്ഷതയുടെയും കലാപരമായ സ്വാതന്ത്ര്യത്തിന്റെയും തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യലാകും. സര്‍ഗ്ഗാത്മകതയ്ക്കും കലാപരമായ ആവിഷ്‌കാരത്തിനും തുറന്ന സംഭാഷണത്തിനും വേണ്ടിയുള്ള ഒരു സങ്കേതമാണ് എസ്ആര്‍എഫ്ടിഐ. ഈ സ്ഥാപനത്തിന്റെ തലവന്‍ ഈ മൂല്യങ്ങളെ പ്രതിനിധീകരിക്കുകയും അവ പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ ആശയങ്ങള്‍ പക്ഷപാതമോ പ്രത്യയശാസ്ത്രപരമായ നിയന്ത്രണങ്ങളോ ഭയപ്പെടാതെ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയണം. സുരേഷ് ഗോപിയെ നാമനിര്‍ദ്ദേശം ചെയ്യുന്നതിലൂടെ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥി സമൂഹം ആശങ്കാകുലരാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കലാപരവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങളെ ഇത്തരം നിയമനങ്ങള്‍ പ്രതികൂലമായി ബാധിച്ചേക്കാം. അതിനാല്‍, സ്ഥാപനത്തിന്റെ പ്രശസ്തിയും കലാപരമായ മികവും കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന വ്യക്തിയാകണം അധ്യക്ഷനെന്നും പ്രസ്താവനയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കി.