ഇന്ത്യ

ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോഡിയുടെ പങ്ക് വെളിവാക്കുന്ന ഡോക്യുമെൻ്ററി വിവാദത്തിൽ, നിലപാടിൽ ഉറച്ച് ബി ബി സി

ഗുജറാത്ത് കലാപത്തില്‍ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബ്രിട്ടീഷ് സര്‍ക്കാർ രേഖയടങ്ങുന്ന ഡോക്യുമെൻ്ററി സംബന്ധിച്ച് നിലപാടിൽ ഉറച്ച് ബി ബി സി. ബ്രിട്ടീഷ് സർക്കാർ നയതന്ത്ര വിശദീകരണം നൽകി എങ്കിലും...

കത്വ പീഡനക്കേസിൽ പ്രതികൾക്ക് വേണ്ടി പ്രവർത്തിച്ചയാൾ ജോഡോ യാത്രയുടെ മുന്നിൽ, അഭിഭാഷകയായ യുവ നേതാവ് പാർട്ടി വിട്ടു

കത്വ പീഡനത്തിൽ എട്ടുവയസുകാരി കൊല്ലപ്പെട്ട കേസിൽ അഭിഭാഷകയും, ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് വക്താവുമായ ദീപിക പുഷ്‌കര്‍ നാഥ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് നാളെ കടക്കാനിരിക്കെയാണ്...

സമൂഹത്തിന് ഭീഷണിയാകുന്നവരെ ശിക്ഷിക്കാം; ഭീഷണി തീർക്കുന്ന വന്യമൃഗങ്ങളെ എന്തു കൊണ്ട് കൊന്നു കൂട – മാധവ് ഗാഡ്ഗിൽ

വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ നിയമമുള്ള ഏകരാജ്യം ഇന്ത്യയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. ഇതില്‍ ആധുനിക സമൂഹത്തിന് അഭിമാനിക്കത്തക്കതായി ഒന്നുമില്ലെന്നും അഭിപ്രായപ്പെട്ടു. ഒരു വ്യക്തി ഭീഷണിയാണെന്ന് കണ്ടുകഴിഞ്ഞാല്‍, അയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാറുണ്ട്. പിന്നെന്തുകൊണ്ട്,...

പാർട്ടി പിണങ്ങി, തമിഴ് നാടിൻ്റെ പേര് മാറ്റാൻ പറഞ്ഞിട്ടില്ലെന്ന് രാഷ്ട്രീയ ചുവട് മാറ്റി ഗവർണർ

തമിഴകം വിവാദത്തിൽ നിന്ന് നിഷേധ കുറിപ്പിറക്കി ഒഴിഞ്ഞു മാറി ഗവർണർ ആർ.എൻ.രവി. തമിഴ്നാടിന്‍റെ പേര് തമിഴകം എന്നാക്കി മാറ്റണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ഗവർണർ വാർത്താകുറിപ്പിറക്കി. ഗവർണറുടെ സമീപകാല നടപടികളിൽ ബിജെപി കേന്ദ്ര നേതൃത്വം അസ്വസ്ഥമായിരുന്നു....

തിരഞ്ഞെടുപ്പുകൾ വരുന്നു, തിരഞ്ഞെടുപ്പു പരിഗണനകളില്ലാതെ പ്രവർത്തിക്കാൻ മോഡി

തിരഞ്ഞെടുപ്പ് പരിഗണനകളില്ലാതെ സമൂഹത്തിന്റെ എല്ലാ തുറകളിലും എത്തിച്ചേരണമെന്ന് ബി.ജെ.പി. നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ഡല്‍ഹി എന്‍.ഡി.എം.സി. കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ബി.ജെ.പി. ദേശീയ നിർവാഹക സമിതി യോഗത്തിലായിരുന്നു ആവശ്യം. ബൊഹ്റ, പസ്മന്ത,...

Popular

spot_imgspot_img