എഴുത്തുകാരനും നാടക പ്രവർത്തനുമായ സലാം ശിവപുരത്തിൻ്റെ ‘ഇര’ നോവൽ പ്രകാശനം ചെയ്തു.
വൈത്തിരിയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ പ്രവർത്തകൻ സലീം എളേറ്റിൽ പ്രകാശന കർമ്മം നിർവ്വഹിച്ചു. എം.പി.എം ബഷീർ, രാജീവൻതാപ്പള്ളി എന്നിവർ പുസ്തകം ഏറ്റുവാങ്ങി.
കോഴിക്കോട് ഐ ബുക്സാണ് പ്രസാധകർ.
“അഗതി മന്ദിരത്തിൽ പോലും ഗതികിട്ടാതാവുന്ന ഒരു പെൺ ജന്മത്തിൻ്റെ കഥയാണിത്. സലാം ശിവപുരത്തിൻ്റെ നോവൽ വായിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ഭാഷയുടെ ചാരുതയാണ് ആദ്യം ശ്രദ്ധിച്ചു പോവുക. തൻ്റേതായ നിരീക്ഷണങ്ങളും ഉൾക്കാഴ്ചകളും നോവലിസ്റ്റ് തൻ്റെ ആഖ്യാനത്തിലേക്ക് ആനയിച്ചിട്ടുണ്ട് എന്നത് വായനയെ ആഹ്ളാദകരമാക്കുന്നു..“ ഇരയുടെ ആമുഖത്തിൽ എഴുത്തുകാരി കെ പി സുധീര നോവലിനെ ഇങ്ങനെ വിലയിരുത്തി


