21 ആട്ടക്കഥകൾ

ഡോ. ഇ.ജി. ജനാർദ്ദനൻ പോറ്റി

നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും നിറഞ്ഞു നില്ക്കുന്ന കഥാതന്തുക്കളാണ് ആട്ടക്കഥകൾക്ക് ആധാരം; പ്രത്യേകിച്ചും രാമായണം, മഹാഭാഗവതം, മഹാഭാരതം എന്നിവയിലേത്. വിജ്ഞാന ത്തിൻ്റെ വറ്റാത്ത ഉറവയാണ് മഹാഭാരതം എന്ന മഹാസാഗരം. അതെ ഴുതിക്കഴിഞ്ഞ് വ്യാസൻ പറഞ്ഞത്രേ: “ഇതിൽ പ്രദിപാദിപ്പിട്ടുളളവ മറ്റു പല ഗ്രന്ഥങ്ങളിലും ഉണ്ടായിരിക്കാം. എന്നാൽ ഇതിലില്ലാത്ത ഒന്നും മറ്റൊരു ഗ്രന്ഥത്തിലും ഉണ്ടാവില്ല”.
ശരിയാണ്. അതിലുള്ളത്ര വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ഭീഷ്‌മപിതാമഹൻ മുതൽ ശിഖണ്ഡി വരെ – ഇത്രയേറെ സംഭവങ്ങൾ മറ്റൊരു രചനയിലും ഉണ്ടായിട്ടില്ല.
ലളിതാമഹാത്മ്യം, മുരാസുരവധം, മധുകൈടഭാസുരവധം, പ്രത്യംഗി
രാമാഹാത്മ്യം, സുംഭനിസുഭവധം, പാലാഴിമഥനം,ഉത്തര രാമായണം, ശ്രീവരാഹമാഹാത്മ്യം, തിരുവോണം, മത്സ്യാവതാരം, കുംഭകർണവധം, കാർത്തികേയവിജയം, പാഞ്ചാലീചരിതം, ഭീഷ്‌മചരിതം, ഘടോൽക്കച
വധം, നന്ദകുമാരവിജയം എന്നീ ആട്ടക്കഥകളുടെ ഇതിവൃത്തങ്ങൾ പുരാണേതിഹാസങ്ങളിൽ നിന്നും സ്വീകരിച്ചിട്ടുള്ളവയാണ്. ഇതിൽ ചിലത് ആട്ടക്കഥകളായി പലരും രചിച്ചിട്ടുണ്ടെങ്കിലും അവ അരങ്ങത്ത് അത്ര കണ്ട് വിജയിച്ചിട്ടില്ല, പ്രചാരവും ലഭിച്ചിട്ടില്ല. അരങ്ങിനും കാലത്തിനും യോജിച്ച രീതിയിലാണ് പണ്ഡിതനായ ഡോ. ജനാർദ്ദ
നൻ പോറ്റി ഇവയുടെ രചന നിർവഹിച്ചിരിക്കുന്നത്.
അനായാസമായി ആട്ടക്കഥ രചിയ്ക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് മാർഗി പ്രവർത്തകരായ ഞങ്ങൾ അനുഭവിച്ചറിയുന്നു. മാർഗിയിൽ ചിട്ടപ്പെടുത്തി അവതരിപ്പിയ്ക്കുന്നതിനായി നിരവധി ആട്ട ക്കഥകൾ അദ്ദേഹം രചിച്ചു നൽകിയിട്ടുണ്ട്. ആയത് ഞങ്ങൾ കൃതജ്ഞതാപൂർവം സ്മരിയ്ക്കുന്നു.
വേട്ടയ്ക്കൊരുമകൻ, ചോറ്റാനിക്കര അമ്മ, അയ്യപ്പമാഹാത്മ്യം എന്നീ കഥകളുടെ ഇതിവൃത്തം ഐതീഹ്യങ്ങളിൽ നിന്നും സ്വീകരിച്ചിട്ടുള്ളവയാണ്. അവ ഭക്തിരസപ്രധാനമാണ്. അരങ്ങത്ത് വിജയകരമായി അവതരിപ്പിക്കാൻ പര്യാപ്തവുമാണ്. വാസവദത്താചരിതം അരങ്ങത്ത് വിജയിക്കുവാൻ തികച്ചും പര്യാപ്തമാണ്; മികവുറ്റതാണ്.
അര നൂറ്റാണ്ടിലേറെയായി തിരുവനന്തപുരത്ത്, കഥകളിയുടെയും കൂടിയാട്ടത്തിൻ്റെയും കളരിയായും വേദിയായും പ്രവർത്തിയ്ക്കുന്ന മാർഗിയിലൂടെ ഡോ. പോറ്റി എഴുതിയ പല ആട്ടക്കഥകളും ചിട്ടപ്പെ ടുത്തി അരങ്ങിൽ അവതരിപ്പിച്ച് വിജയം കൈവരിച്ചിട്ടുണ്ട്. അതിന് അവസരം ലഭിച്ചതിൽ ഞങ്ങൾ കൃതാർത്ഥരാണ്. ഡോ പോറ്റിയോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.
അതീവ കൃതാർത്ഥതയോടും അതിലേറെ സന്തോഷത്തോടും ഈ ആട്ടക്കഥാശേഖരം സഹൃദയ സമക്ഷം അവതരിപ്പിക്കുന്നു.

എസ്. ശ്രീനിവാസൻ ഐ.എ.എസ്.

Previous article
Next article

Share post:

spot_imgspot_img

Popular

More like this
Related

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...