ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് മത പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം. സാമൂഹിക മാധ്യമങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് അന്വേഷണം.
പ്രകടനത്തിനിടെ മുതിർന്നയാളുടെ തോളിലേറിയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിക്കുന്നത്. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇത് സംബന്ധിച്ച് പ്രസ്താവന നൽകിയത്.
അരിയും മലരും വാങ്ങി വീട്ടിൽ വെക്കണം, കുന്തിരിക്കം വാങ്ങി വീട്ടിൽ വെക്കണം എന്ന നിലയ്ക്കുള്ള മുദ്യാവാക്യമാണ്.
കുട്ടി വിളിക്കുന്ന മുദ്രവാക്യം മുതിര്‍ന്നവര്‍ ഏറ്റുവിളിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ കഴിഞ്ഞ ദിവസമാണ് ശ്രദ്ധയില്‍പ്പെട്ടത്, ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.


