കബിൽ സിബൽ കോൺഗ്രസ് വിട്ടത് എന്തിനാണ്

എല്ലാവരും അവരവരെ കുറിച്ച് ചിന്തിക്കണം. കോണ്‍ഗ്രസ് വിട്ടത് പെട്ടെന്നുള്ള തീരുമാനപ്രകാരമല്ല. പാര്‍ലമെന്റില്‍ സ്വതന്ത്ര ശബ്ദമുയരേണ്ട സമയമായെന്ന് തോന്നി. അതനുസരിച്ചാണ്‌ അഖിലേഷ് യാദവിനെ സമീപിച്ചത്.

കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് നൽകിയ വിശദീകരണമാണ്. പക്ഷെ ഇദ്ദേഹം സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു പാര്‍ട്ടി കുപ്പായത്തില്‍ മാത്രം തൂങ്ങി നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന വിശദീകരണമാണ് നൽകുന്നത്.

എല്ലാ കാലവും ഇതുപോലെ പോവാനാവില്ല. എല്ലാവരും പുതിയതെന്തെങ്കിലും ചെയ്യാന്‍ വേണ്ടി ചിന്തിക്കണം. എല്ലാ പ്രതിപക്ഷപാര്‍ട്ടികളേയും 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പിക്കെതിരേ പോരാടാനായി ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അതില്‍ കോണ്‍ഗ്രസും ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കപില്‍ സിബല്‍ തുടർന്ന് വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം ഉദയ്പൂരില്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പേ തന്നെ കോണ്‍ഗ്രസ് വിടാനുള്ള തീരുമാനമെടുത്തിരുന്നു. എന്തുകൊണ്ട് ഇതുവരെ ആ തീരുമാനത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തായില്ല എന്നാണിപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത്. തീരുമാനം വെറും തമാശയായിരുന്നില്ലെന്നും കപില്‍ സിബല്‍ അവകാശപ്പെട്ടു.

കോണ്‍ഗ്രസ് നേതൃത്വം മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ച ജി.23 വിമതഗ്രൂപ്പിലെ പ്രധാനമുഖമായിരുന്നു കപില്‍ സിബല്‍. ‘എല്ലാവരുമായും ഇപ്പോഴും നല്ല സൗഹൃദമാണ്. അത് ഇനിയും തുടരും’.എന്നാണ് വിശദീകരണം.

സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...