Friday, February 20, 2026

നേപ്പാളിൽ തകർന്നു വീണ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, കാണാതായവരിൽ ഇന്ത്യക്കാരും

നേപ്പാളില്‍ 22 പേരുമായി യാത്രാമധ്യേ കാണാതായ വിമാനം തകര്‍ന്നുവീണതായി കണ്ടെത്തി. മുസ്തങ്ങ് ജില്ലയിലെ കോവാങ്ങില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് വിവരം.

യാത്രക്കാരിൽ നാല് ഇന്ത്യക്കാരും രണ്ട് ജര്‍മന്‍ പൗരന്‍മാരും 13 നേപ്പാളി യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. മൂന്ന് ജീവനക്കാരെയും കാണാതായിട്ടുണ്ട്.

പ്രദേശവാസികളാണ് വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി നേപ്പാള്‍ സൈന്യത്തെ അറിയിച്ചത്. എന്നാൽ മുഖ്യ ഭാഗങ്ങൾ പർവ്വത ഭാഗങ്ങളിലാണ്. പൈലറ്റിൻ്റെ ഫോൺ ട്രേസ് ചെയ്താണ് ഇത് സ്ഥിരീകരിച്ചത്. 12 മണിക്കൂർ എങ്കിലും നടന്ന് എത്താവുന്ന ദൂരത്താണ് ഇവയെന്നാണ് നേപ്പാൾ സേനയെ ഉദ്ദരിച്ച് റിപ്പോർട്ടുകൾ. വിമാനത്തിലെ യാത്രക്കാരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇവർക്ക് എന്തു സംഭവിച്ചു എന്നു വ്യക്തമല്ല.

ലാംചെ നദിയ്ക്ക് സമീപത്തുവച്ച് വിമാനം തകര്‍ന്നുവീണെന്നാണ് പ്രദേശവാസികള്‍ സൈന്യത്തെ അറിയിച്ചതെന്ന് നേപ്പാള്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാള്‍ സൈന്യം കര, വ്യോമ മാര്‍ഗം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.

കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. 43 വര്‍ഷം പഴക്കമുള്ള 9 എന്‍-എഇടി ഇരട്ട എന്‍ജിന്‍ വിമാനമാണിത്. നേപ്പാളിലെ പൊഖാറയില്‍നിന്നും ജോംസമിലേക്ക് രാവിലെ 9.55ഓടെയാണ് വിമാനം യാത്ര പുറപ്പെട്ടത്.

15 മിനിറ്റുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടമാവുകയായിരുന്നു. യാത്രക്കാരായ നാല് ഇന്ത്യക്കാരും മുംബൈ സ്വദേശികളാണെന്നാണ് പ്രഥമിക അറിയിപ്പ് ലഭിച്ചിട്ടുള്ളത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...