സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷളുടെ ഫലപ്രഖ്യാപനം ജൂലൈയിൽ. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ആയിരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സൂചന നൽകി. കഴിഞ്ഞ വർഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാർക്ക് കൂട്ടിച്ചേർത്തുള്ള ഒറ്റ മാർക്ക് ലിസ്റ്റാകും അടുത്ത മാസം ലഭ്യമാക്കുക.
ആദ്യം ജൂലൈ നാലിന് പത്താം ക്ലാസിൻറെ ഫലമാകും. ജൂലൈ 10 ന് പന്ത്രണ്ടാം ക്ലാസ് ഫലവും.
ഫലപ്രഖ്യാപനത്തിനുള്ള അവസാന ഘട്ട നടപടികളിലാണെന്ന് സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോഡുകളും പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
സി ബി എസ് സി കാലതാമസത്തിൽ പ്രതിഷേധം
സി.ബി.എസ്.ഇ ഫലപ്രഖ്യാപനം വൈകുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ പ്രതിഷേധം ശക്തമാണ്. ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാർത്ഥികളുടെ തുടർപഠന സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.
സേ പരീക്ഷ ടൈംടേബിൾ
2022 ജൂലൈയിൽ നടക്കുന്ന എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി ‘സേ’ (SAY Examination) പരീക്ഷകളുടെ (new timetable) പുതുക്കിയ ടൈംടേബിൾ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. സേ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ വെബ്സൈറ്റുകളിൽ നിന്നും ടൈം ടേബിൾ പരിശോധിക്കാം.


