കുരങ്ങ് പനിയുടെ പ്രധാന ലക്ഷണങ്ങൾ പൊതുവായി കാണുന്നവയാണ്. അതിശക്മായ തലവേദന, പനി, സന്ധി വേദന, ശരീര വേദന, ക്ഷീണം എന്നിവ ഉണ്ടാവും. വിവിധയിനം പനികളെ ഈ ലക്ഷണങ്ങൾ വെച്ച് തമ്മിൽ തിരിച്ചറിയുക സാധാരണക്കാർക്ക് ബുദ്ധിമുട്ടാണ്.
ചിക്കൻ പോക്‌സ്, മങ്കിപോക്സ്, തക്കാളി പനി
പനി വന്ന് മൂന്നാം ദിവസത്തിന് മുൻപായി കൈകളിൽ, മുഖത്ത്, ജനനേന്ദ്രിയ ഭാഗത്ത് എന്നിവ കുരുക്കൾ ഉണ്ടാകുക, അതിൽ വെള്ളം നിറഞ്ഞ അവസ്ഥ. ഇതാണ് കുരങ്ങ് പനിയുടെ ലക്ഷണം.
ചിക്കൻ പോക്‌സിന്റെ കുരുക്കൾ ആദ്യം നെഞ്ചിലാണ് വരിക. പതിയെയാണ് ചിക്കൻ പോക്‌സിന്റെ കുരുക്കൾ ഉണ്ടാവുന്നതെങ്കിൽ മൂന്നാം ദിവസം ദിവസം മുതൽ തന്നെ കുരുങ്ങ് പനി ബാധിച്ച വ്യക്തിക്ക് അൻപതോളം കുരുക്കൾ ഉണ്ടാകും. കഴുത്തിലോ, കക്ഷത്തിലോ മറ്റോ കഴല പോലെ കണ്ടെത്തുന്നതും കുരങ്ങ് പനിയുടെ ലക്ഷണമാണ്.
തക്കാളി പനിയിൽ കൈകളിലും, കാലിനടിയിലും, വായുടെ അകത്തും കുരുക്കൾ ഉണ്ടാകും.
WHO വിശദാംശങ്ങൾ ലിങ്കിൽ
https://www.who.int/news-room/fact-sheets/detail/monkeypox
BBC റിപ്പോർട്ട്


