Friday, February 20, 2026

പട്ടികജാതി വർഗ്ഗങ്ങൾക്ക് എതിരായ ആക്രമണങ്ങൾ വർധിക്കുന്നു

പട്ടിക ജാതി പട്ടിക വർഗ്ഗങ്ങൾക്ക് എതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 2018 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ക്രമാനുഗതമായി വര്‍ധിച്ചതായി പാർലമെൻ്റിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയം ലോക്സഭയില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തെലങ്കാന എംപിമാരായ കൊമതി റെഡ്ഡി വെങ്കട്ട് റെഡ്ഡി (കോണ്‍ഗ്രസ്), മന്ന ശ്രീനിവാസ് റെഡ്ഡി (ടി ആര്‍ എസ്) എന്നിവരുടെ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യത്തിനുള്ള മറുപടിയിലാണ് ആശങ്ക ഉയർത്തുന്ന കണക്കുകൾ. പാർലമെൻ്റിൽ രേഖാമൂലം നല്‍കിയ മറുപടിയിലെ കണക്കുകൾ പ്രകാരമാണ് ആക്രമണങ്ങൾ വ്യക്തമാവുന്നത്.

പട്ടികജാതിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് 2018-ല്‍ 42,793 കേസുകളാണു റജിസ്റ്റര്‍ ചെയ്തത്. 2020 ആയപ്പോഴേക്കും കേസുകളുടെ എണ്ണം അന്‍പതിനായിരത്തിലധികമായി. പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇതേ കാലയളവില്‍ 6,528-ല്‍നിന്ന് 8,272 ആയി ഉയര്‍ന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...