Friday, February 20, 2026

മലപ്പുറത്ത് 733 അധ്യാപകർക്ക് സ്ഥിര നിയമനം

ഓണസമ്മാനമായി ജില്ലയിലെ 733 എല്‍ പി സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. എല്‍ പി എസ് എ  നിയമനത്തിലൂടെ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ അധ്യാപകര്‍ക്ക് നിയമനം ലഭിച്ചതും മലപ്പുറം ജില്ലയിലാണെന്ന് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ കെ പി രമേശ് കുമാര്‍ പറഞ്ഞു. ജില്ലയില്‍ ഒരു ലിസ്റ്റില്‍ നിന്ന് ഇത്രയും കൂടുതല്‍ നിയമനങ്ങള്‍ ഒന്നിച്ച് നടത്തുന്നതും ഇതാദ്യമായാണ്. 

എല്‍ പി എസ് ടി നിയമനത്തിന് പിറകെ യു പി എസ് ടി, എച്ച് എസ് ടി നിയമനവും ഉടനെയുണ്ടാകും. ഇതുവരെയുള്ള ഒഴിവുകളെല്ലാം പി എസ് സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി. പുതിയ അധ്യാപകര്‍ നിയമിക്കപ്പെടുന്നതോടെ താത്കാലിക അധ്യാപകര്‍ക്ക് ചുമതല ഒഴിയേണ്ടിവരും. അതേസമയം നിലവില്‍ നിയമനം ലഭിച്ച അധ്യാപകരില്‍ ഭൂരിഭാഗവും പി എസ് സി ലിസ്റ്റില്‍ ഉള്‍വരാണെന്നതും ശ്രദ്ധേയമാണ്. 

ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അതിനാല്‍ നിലവില്‍ ജോലിചെയ്യുന്ന സ്‌കൂളുകളില്‍ തന്നെ അവര്‍ക്ക് തുടരാന്‍ കഴിയും. നിയമനം ലഭിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കുന്നമുറയ്ക്ക് ഓണാവധിയ്ക്ക് ശേഷം ജോലിയില്‍ പ്രവേശിക്കാനാകും. അധിക തസ്തികകളുടെ എണ്ണത്തില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ലയും മലപ്പുറമാണ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...